This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌നു റുസ്‌ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇബ്‌നു റുസ്‌ത

Ibn Rustah

അറബി ഭൂമിശാസ്‌ത്രജ്ഞനും സഞ്ചാരിയും ചരിത്രകാരനും. കാശ്‌മീരിലെ രാജാക്കന്മാരെക്കുറിച്ചു പ്രതിപാദിക്കുന്ന ആദ്യ അറബിചരിത്രകാരന്മാരില്‍ ഒരാളാണ്‌ ഇബ്‌നു റുസ്‌ത. 10-ാം ശതകത്തിലെ ഇന്ത്യയെയും അയല്‍രാജ്യങ്ങളെയുംകുറിച്ച്‌ ഇദ്ദേഹം പല വിവരങ്ങളും തരുന്നുണ്ട്‌. ഗൂര്‍ജര-പ്രതീഹാര രാജാക്കന്മാരുടെ ഭരണത്തിന്റെ മഹത്ത്വങ്ങളെ വാഴ്‌ത്തുന്ന ഇദ്ദേഹം രാജ്യത്ത്‌ ധാരാളം വിദേശ വ്യാപാരികള്‍ ചരക്കുമായി വരുന്നുണ്ടെന്നും രാജാവ്‌ അവരുടെ സംരക്ഷണത്തില്‍ പ്രത്യേകശ്രദ്ധ ചെലുത്തുന്നുണ്ടെന്നും എടുത്തു പറയുന്നു.

അക്കാലത്ത്‌ ദക്ഷിണേന്ത്യയിലെ പ്രധാന രാജാക്കന്മാര്‍ ചേര-പാണ്ഡ്യ-പല്ലവന്മാരായിരുന്നുവെന്ന്‌ ഇബ്‌നു പ്രസ്‌താവിക്കുന്നു. ഇവരില്‍ ഏറ്റവും പ്രമുഖന്‍ ചേരരാജാവാണ്‌. ഇതിനുപുറമേ ഒരു രാജ്ഞി ഭരിക്കുന്ന സ്ഥലത്തെയും ഏതോ പൂര്‍വേഷ്യന്‍ ദ്വീപുകളിലെ ശൈലേന്ദ്രരാജവംശത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്‌.

ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പുതന്നെ ഇന്ത്യയും അറബിരാജ്യങ്ങളും തമ്മില്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും ഇന്ത്യന്‍ കപ്പലുകള്‍ നൈട്രീസ്‌ നദിയില്‍ക്കൂടി അല്‍മദായിന്‍ നഗരംവരെ എത്തിയിരുന്നുവെന്നും ഇബ്‌നു റുസ്‌ത പ്രസ്‌താവിക്കുന്നുണ്ട്‌.

(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍