This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌നു ഇസ്‌ഹാക്ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇബ്‌നു ഇസ്‌ഹാക്ക്‌

Ibn Ishak

മുഹമ്മദ്‌ നബിയുടെ ജീവചരിത്രഗ്രന്ഥം രചിച്ച അറബി ചരിത്രകാരന്‍. പ്രവാചകന്റെ ജീവിതത്തിലെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതില്‍ തത്‌പരനായി, മുഹമ്മദ്‌ ഇബ്‌നു ഇസ്‌ഹാക്ക്‌ കുറേക്കാലം മെദീനയില്‍ താമസിക്കുകയുണ്ടായി. പക്ഷേ ചില പ്രതികൂലസാഹചര്യങ്ങള്‍ നിമിത്തം ഇദ്ദേഹത്തിന്‌ എ.ഡി. 733-ല്‍ അവിടം വിടേണ്ടിവന്നു. മെദീനയില്‍നിന്ന്‌ അലക്‌സാണ്ട്രിയയിലേക്കും അവിടെനിന്ന്‌ കുഫേ, ഹീര, ബാഗ്‌ദാദ്‌ എന്നിവിടങ്ങളിലേക്കും സഞ്ചരിച്ചു. ബാഗ്‌ദാദില്‍ പാര്‍ത്തിരുന്നകാലത്താണ്‌ ദൈവ പ്രവാചകന്റെ ജീവചരിത്രഗ്രന്ഥം (Kitab Sirat Rasul Allah)രചിച്ചത്‌. ഈ ഗ്രന്ഥം അതേനിലയ്‌ക്ക്‌ അനന്തരതലമുറകള്‍ക്കു ലഭിച്ചതായി അറിവില്ല. ഇദ്ദേഹം മരിച്ച്‌ ഏതാണ്ട്‌ 60 കൊല്ലത്തിനുശേഷം ഇബ്‌നു ഹിഷാം തയ്യാറാക്കിയ പാഠമാണ്‌ പ്രചാരത്തിലെത്തിയത്‌. ഇബ്‌നു ഇസ്‌ഹാക്കിന്റെ മൂലഗ്രന്ഥംതന്നെ ആധികാരികമല്ലെന്നാണ്‌ അല്‍-നദിം തുടങ്ങിയ അറബി എഴുത്തുകാരുടെ അഭിപ്രായം. 768-ലാണ്‌ ഇസ്‌ഹാക്ക്‌ അന്തരിച്ചതെന്നു കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍