This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഫുഗവോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇഫുഗവോ

Ifugao

ഇഫുഗവോ ജനതയുടെ മലഞ്ചരിവുകളിലെ നെല്‍പ്പാടം

ഫിലിപ്പീന്‍സില്‍പ്പെട്ട ഉത്തരലൂസനിലെ മലയോരപ്രദേശത്ത്‌ അധിവസിക്കുന്ന ജനത. ജനസംഖ്യ: 1,80,711 (2011). കൃഷിയാണ്‌ ഇവരുടെ മുഖ്യമായ തൊഴില്‍ . മലായ്‌ വംശജരായ ഇവര്‍ ലൂസനിലെ മറ്റു ജനവിഭാഗങ്ങളെപ്പോലെ മലായോ പോളിനേഷ്യന്‍ ഭാഷയാണ്‌ സംസാരിക്കുന്നതെങ്കിലും സാംസ്‌കാരികമായി മറ്റു ജനവിഭാഗങ്ങളില്‍ നിന്നു വ്യതിരിക്തരായി വര്‍ത്തിക്കുന്നു.

മലഞ്ചരിവുകളില്‍ നെല്‍ക്കൃഷി നടത്തുന്ന ഇഫുഗവോ ജനതയുടെ ജലസേചനസംവിധാനം ലോകപ്രസിദ്ധമാണ്‌. ഇക്കാര്യത്തില്‍ ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ലളിതമായ സാങ്കേതികത അദ്‌ഭുതാവഹമാണ്‌. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്‌ ഉത്തമമാതൃകയായ ലൂസനിലെ നെല്‍പ്പാടങ്ങള്‍ 1995-ല്‍ യുണെസ്‌കോ ലോകപൈതൃക മേഖലയായി പ്രഖ്യാപിച്ചു. മലയോരങ്ങളില്‍ അങ്ങിങ്ങായിട്ടാണ്‌ അവര്‍ താമസിക്കുന്നത്‌. ഓരോ അധിവാസകേന്ദ്രത്തിലും 5 മുതല്‍ 10 വരെ കുടിലുകള്‍ ഉണ്ടായിരിക്കും. നെല്ലിനു പുറമേ മധുരക്കിഴങ്ങും കൃഷിചെയ്‌തുണ്ടാക്കുന്നു. പാവപ്പെട്ടവരുടെ മുഖ്യാഹാരം മധുരക്കിഴങ്ങാണ്‌. പന്നികളെയും കോഴികളെയും വളര്‍ത്തുന്ന ഇവര്‍ ഈ ജന്തുക്കളെ മതപരമായ ബലികര്‍മത്തിനും മറ്റ്‌ അനുഷ്‌ഠാനങ്ങള്‍ക്കും വേണ്ടിയാണ്‌ മുഖ്യമായും ഉപയോഗിക്കുന്നത്‌.

കുടുംബബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്‌ സാമൂഹികസംഘടനകള്‍ ഉണ്ടാക്കിയിട്ടുള്ളത്‌. ഓരോ വ്യക്തിയും "കുടുംബബന്ധവൃത്ത'ത്തിന്റെ കേന്ദ്രബിന്ദുവാണ്‌. മൂന്നാം തലമുറവരെ ഈ വൃത്തത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇവര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ അംഗീകൃതനിയമങ്ങളിലൂടെ പരിഹരിക്കപ്പെടുന്നു. ധനികവിഭാഗങ്ങള്‍ കൂടെക്കൂടെ സത്‌കാരങ്ങള്‍ നടത്തി തങ്ങളുടെ അന്തസ്സ്‌ പ്രകടിപ്പിക്കുക പതിവാണ്‌.

ഇഫുഗവോ വര്‍ഗക്കാര്‍ക്ക്‌ തനതായ ഒരു മതമുണ്ട്‌. ആയിരത്തിലേറെ ദൈവങ്ങളെ ഇവര്‍ ആരാധിക്കുന്നു. രോഗം ബാധിക്കുമ്പോള്‍ ശാന്തിക്കായി ഇഷ്‌ടദേവതകളെ പ്രാര്‍ഥിക്കുന്നു. ദേവ പ്രീതിക്കുവേണ്ടി മദ്യവും മറ്റുവിഭവങ്ങളും അര്‍പ്പിക്കുന്ന രീതിയും നിലവിലുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%AB%E0%B5%81%E0%B4%97%E0%B4%B5%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍