This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ഡോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്‍ഡോള്‍

Indole

ഒരു വിഷമചക്രീയ (Heterocyclic) ഓർഗാനിക്‌ യൗഗികം. ഒരു ബെന്‍സീന്‍ വലയം ഒരു പൈറോള്‍ വലയവുമായി സംലയനം (fusion)ചെയ്‌തുണ്ടായ ഈ യൗഗികത്തിന്‌ രചനാപരമായി ബെന്‍സൊ പൈറോള്‍ എന്നും പറയാം. തന്മാത്രാഫോർമുല, ഇ8ഒ7ച. മുല്ലപ്പൂത്തൈലം, കോള്‍ടാർ സ്വേദനത്തിൽ ലഭ്യമാകുന്ന ഘന-തൈലം(heavy oil) മധുരനാരകപ്പൂത്തൈലം എന്നിവയിൽ ഇന്‍ഡോള്‍ പ്രകൃത്യാ ലഭ്യമാണ്‌. ചില പ്രാട്ടീനുകള്‍ ജീർണിക്കുകയോ അഗ്ന്യാശയത്തിൽ വച്ച്‌ കിണ്വനവിധേയമാവുകയോ ചെയ്യുമ്പോള്‍ ഇന്‍ഡോള്‍ ഉണ്ടാവുന്നതുകൊണ്ട്‌ ഈ പദാർഥം മനുഷ്യന്റെ അമേദ്യത്തിലും ഉപസ്ഥിതമാണ്‌. അവശ്യ അമിനൊ-അമ്ലങ്ങളിലൊന്നായ ട്രിപ്‌റ്റൊഫന്‍ ഒരു ഇന്‍ഡോള്‍ വ്യുത്‌പന്നമാണ്‌. 1868-ൽ ബേയർ (Baeyer) എന്ന ശാസ്‌ത്രജ്ഞന്‍ ഇന്‍ഡിഗൊ (Indigo)എന്ന ചായത്തെ സിങ്ക്‌-ചൂർണം ചേർത്ത്‌ സ്വേദനവിധേയമാക്കിയിട്ടാണ്‌ ഇന്‍ഡോള്‍ ആദ്യമായി ഉത്‌പാദിപ്പിച്ചത്‌. പ്രസ്‌തുത പദാർഥത്തിന്‌ ഈ പേർ ലഭിച്ചതുതന്നെ ഈ കാരണംകൊണ്ടാണ്‌. സസ്യങ്ങളുടെ വളർച്ചയെ സഹായിക്കുന്ന ഇന്‍ഡോള്‍-3-അസറ്റിക്‌ ആസിഡ്‌ മനുഷ്യന്റെ മൂത്രത്തിൽ ഉണ്ടായിരിക്കും. ഓർഥൊ-നൈറ്റ്രാ സിന്നമിക്‌ ആസിഡിൽ കാസ്റ്റിക്‌ പൊട്ടാഷും ഇരുമ്പുതരികളും കലർത്തി ചൂടാക്കിയും ഓർഥൊ-ആൽഡിഹൈഡൊഫിനൈൽ ഗ്ലൈസിന്‍ എന്ന പദാർഥം അസ്റ്റിക്‌ അന്‍ഹൈഡ്രഡ്‌ ചേർത്തു ചൂടാക്കിയും ഇന്‍ഡോള്‍ ലഭ്യമാക്കാം. 52ബ്ബഇ-ൽ ഉരുകുന്ന നിറമില്ലാത്തതും ബാഷ്‌പശീലമുള്ളതുമായ തകിടുകളായി ഇന്‍ഡോള്‍ ലഭിക്കുന്നു. പരിശുദ്ധമല്ലെങ്കിൽ അമേധ്യത്തിന്റെ ദുർഗന്ധം അതിനുണ്ടായിരിക്കും. പരിശുദ്ധിചെയ്‌ത്‌ നേർപ്പിച്ച ഇന്‍ഡോളിന്‌ പുഷ്‌പത്തിന്റെ സുഗന്ധമുള്ളതുകൊണ്ട്‌ സുഗന്ധദ്രവ്യനിർമാണത്തിൽ ഇത്‌ പ്രയോജനപ്പെടുന്നു. ഓസോണ്‍ ഇതിനെ ഓക്‌സിഡൈസ്‌ ചെയ്‌ത്‌ ഇന്‍ഡിഗൊ ലഭ്യമാക്കുന്നു. പിക്‌റിക്‌ ആസിഡുമായി പ്രതിപ്രവർത്തിച്ച്‌ ഇത്‌ തിളങ്ങുന്ന ചുവപ്പുനിറമുള്ള പരലാകൃതിയായ പിക്രറ്റ്‌ തരുന്നു. ഇന്‍ഡോളിന്റെ നിർധാരണം (Identification) പിക്രറ്റ്‌ പ്രതിപ്രവർത്തനംവഴി നടത്താവുന്നതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍