This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ഡസ്റ്റ്രിയൽ ഫൈനാന്‍സ്‌ കോർപ്പറേഷന്‍ ഓഫ്‌ ഇന്ത്യാ ലിമിറ്റഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്‍ഡസ്റ്റ്രിയൽ ഫൈനാന്‍സ്‌ കോർപ്പറേഷന്‍ ഓഫ്‌ ഇന്ത്യാ ലിമിറ്റഡ്‌

Industrial Finance Corporation of India Ltd

വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ സാമ്പത്തികസഹായം നല്‌കുന്നതിനുവേണ്ടി ഗവണ്‍മെന്റ്‌ ഉടമയിൽ ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനം. 1948-ൽ പാർലമെന്റ്‌ പാസ്സാക്കിയ "ഇന്‍ഡസ്റ്റ്രിയൽ ഫൈനാന്‍സ്‌ കോർപ്പറേഷന്‍ ആക്‌റ്റ്‌' മുഖേന കോർപ്പറേഷന്‍ നിലവിൽവന്നു. ഈ നിയമം 1953, 1955, 1960 എന്നീ വർഷങ്ങളിൽ ഭേദഗതി ചെയ്‌ത്‌ കോർപ്പറേഷന്റെ പ്രവർത്തനങ്ങള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്‌. ദേശീയവും നയതന്ത്രപരവും ആയി പ്രാധാന്യമുള്ള വന്‍കിടസ്ഥാപനങ്ങള്‍ക്ക്‌ ധനസഹായം നല്‌കുന്നതിന്‌ പ്രത്യേകപ്രാധാന്യം കല്‌പിക്കുന്ന ഈ കോർപ്പറേഷന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്‌; കൊൽക്കത്ത, മുംബൈ, മദ്രാസ്‌, അഹമ്മദാബാദ്‌, ഹൈദരാബാദ്‌, ഗുവാഹത്തി എന്നിവിടങ്ങളിൽ ശാഖകളുമുണ്ട്‌. ഇപ്പോള്‍ കേർപ്പറേഷന്‍ ഇന്‍ഡസ്റ്റ്രിയൽ ഡെവലപ്‌മെന്റ്‌ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

മൂലധനം. കോർപ്പറേഷന്റെ അധികൃതമൂലധനം 10 കോടി രൂപയാണ്‌; ഇത്‌ 5,000 രൂപ വീതമുള്ള 20,000 ഓഹരികളായി വിഭജിച്ചിരിക്കുന്നു. ഓഹരിയുടമകള്‍ ഇന്‍ഡസ്റ്റ്രിയൽ ഡവലപ്‌മെന്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യ, ഷെഡ്യൂള്‍ഡ്‌ബാങ്കുകള്‍, ഇന്‍ഷുറന്‍സ്‌ കമ്പനികള്‍, ഇന്‍വസ്റ്റ്‌മെന്റ്‌ ട്രസ്റ്റുകള്‍, സഹകരണബാങ്കുകള്‍ എന്നിവയാണ്‌. 7.5 കോടി രൂപയുടെ ഓഹരികള്‍ കേന്ദ്രഗവണ്‍മെന്റും റിസർവ്‌ ബാങ്കും ഷെഡ്യൂള്‍ഡ്‌ ബാങ്കുകളും ഇന്‍ഷുറന്‍സ്‌ കമ്പനികളും എടുത്തിട്ടുണ്ട്‌. ഓഹരികള്‍ക്ക്‌ കേന്ദ്രഗവണ്‍മെന്റ്‌ ഉറപ്പുനല്‌കുന്നു. 2മ്പ ശ.മാ.-ൽ കുറവല്ലാത്ത വാർഷിക ഡിവിഡന്റ്‌ നല്‌കുന്നതിനും വ്യവസ്ഥകളുണ്ട്‌. പിരിവുമൂലധനത്തിന്റെ അഞ്ചിരട്ടിവരുന്ന തുകയ്‌ക്ക്‌ പരസ്യവിപണിയിൽ ബോണ്ടുകളും ഡിബഞ്ചറുകളും ഇറക്കുന്നതിനും ലോകബാങ്ക്‌, മറ്റു ധനസഹായസ്ഥാപനങ്ങള്‍ എന്നിവയിൽനിന്ന്‌ വിദേശനാണ്യം വായ്‌പവാങ്ങുന്നതിനും 18 മാസംകൊണ്ട്‌ തിരിച്ചടയ്‌ക്കാമെന്ന വ്യവസ്ഥയിൽ റിസർവബാങ്കിൽ നിന്നും 3 കോടിരൂപ വായ്‌പവാങ്ങുന്നതിനും കോർപ്പറേഷന്‌ അധികാരമുണ്ട്‌. 1953-ലെ ഭേദഗതിനിയമമനിസരിച്ച്‌ കോർപ്പറേഷന്‍ കേന്ദ്രഗവണ്‍മെന്റിനും റിസർവ്‌ ബാങ്കിനും ഡിവിഡന്റ്‌ നല്‌കേണ്ടതില്ല. ആ തുക ഒരു പ്രത്യേകനിധിയിൽ നിക്ഷേപിക്കുന്നു. ഈ നിധി 50 ലക്ഷം രൂപയാകുന്നതുവരെ ഡിവിഡന്റെ നല്‌കേണ്ടതില്ല എന്നാണ്‌ നിയമം അനുശാസിക്കുന്നത്‌. ഭരണസംവിധാനം. ഒരു ഡയറക്‌ടർബോർഡും ഒരു എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുമാണ്‌ കേർപ്പറേഷന്റെ ഭരണച്ചുമതല നിർവഹിക്കുന്നത്‌. ഡയറക്‌ടർ ബോർഡിൽ 12 അംഗങ്ങളുണ്ട്‌. 3 ഡയറക്‌ടർ മാരെ കേന്ദ്രഗവണ്‍മെന്റും 2 ഡയറക്‌ടർമാരെ റിസർവ്‌ ബാങ്കും നിയമിക്കുന്നു. ഷെഡ്യൂള്‍ഡ്‌ ബാങ്കുകള്‍, ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ എന്നിവ 6 ഡയറക്‌ടർമാരെ നിയമിക്കുന്നു. കേന്ദ്രഗവണ്‍മെന്റ്‌ നിയമിക്കുന്ന മാനേജിങ്‌ ഡയറക്‌ടർ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുടെ ചെയർമാന്‍ കൂടിയാണ്‌. എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിൽ മാനേജിങ്‌ ഡയറക്‌ടറെ കൂടാതെ 4 ഡയറക്‌ടർമാർകൂടിയുണ്ട്‌.

സാമ്പത്തികസഹായം. ലിമിറ്റഡ്‌ കമ്പനികള്‍ക്കും സഹകരണസ്ഥാപനങ്ങള്‍ക്കും കോർപ്പറേഷന്‍ ധനസഹായം നല്‌കിവരുന്നു. പങ്കാളിത്ത ബിസിനസ്സുകള്‍ക്ക്‌ ധനസഹായം നല്‌കാറില്ല. പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനികളായി രജിസ്റ്റർചെയ്യപ്പെട്ട പൊതുമേഖലാ സംരംഭങ്ങള്‍ക്കും ധനസഹായം നല്‌കാറുണ്ട്‌. ഇങ്ങനെ ധനസഹായം നല്‌കുമ്പോള്‍ കോർപ്പറേഷന്‍ സാധാരണ വാണിജ്യബാങ്കുകളുമായി മത്സരത്തിലേർപ്പെടരുതെന്നുണ്ട്‌. എന്നാൽ സാധാരണ വാണിജ്യബാങ്കുകളുടെ ധനസഹായപരിധിക്കു പുറത്തുള്ള കാലത്തേക്കും ആവശ്യങ്ങള്‍ക്കും കോർപ്പറേഷന്‍ സാമ്പത്തികസഹായം നല്‌കിവരുന്നു. തുണിത്തരങ്ങള്‍, പേപ്പർ, പഞ്ചസാര, രാസദ്രവ്യങ്ങള്‍, വളം, സിമന്റ്‌, ലോഹം, യന്ത്രങ്ങള്‍, മോട്ടോർവാഹനങ്ങള്‍, ഗ്ലാസ്‌, റബ്ബർ എന്നീ വ്യവസായങ്ങള്‍ക്കും ഷിപ്പിങ്‌ കമ്പനികള്‍ക്കും കോർപ്പറേഷന്‍ ധനസഹായം നല്‌കുന്നു.

ഒരു വ്യവസായസ്ഥാപനത്തിന്‌ നല്‌കുന്ന സഹായത്തിന്റെ പരിധി 1 കോടി രൂപയാണ്‌. പ്രത്യേക സാഹചര്യങ്ങളിൽ ഗവണ്‍മെന്റിന്റെ അനുമതിയോടുകൂടി ഒരു കോടി രൂപയിൽ കൂടുതൽ വായ്‌പ നല്‌കുന്നതിനും വ്യവസ്ഥകളുണ്ട്‌.

കോർപ്പറേഷന്റെ പ്രവർത്തനങ്ങള്‍ നിരൂപണവിധേയമായിട്ടുണ്ട്‌. പലിശനിരക്ക്‌ കൂടുതലാണെന്നതാണ്‌ ഒന്ന്‌. കോർപ്പറേഷന്‍തന്നെ ഉയർന്ന പലിശനിരക്കിൽ വായ്‌പ നേടുന്നതുകൊണ്ട്‌ ഈ നിരൂപണം അസ്ഥാനത്താണ്‌. വായ്‌പ്‌ അനുവദിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഉണ്ടാകുന്ന കാലതാമസവും മറ്റും ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഈ നിരൂപണങ്ങളെത്തുടർന്ന്‌ 1955-ൽ ഇന്‍ഡസ്റ്റ്രിയൽ ഫൈനാന്‍സ്‌ കോർപ്പറേഷന്‍ എന്‍ക്വയറി കമ്മിറ്റി രൂപവത്‌കൃതമായി. സുചേതാകൃപലാനി അധ്യക്ഷയായിരുന്ന ഈ കമ്മിറ്റി 1955 മേയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു. പ്രസ്‌തുത റിപ്പോർട്ടിലെ മിക്ക നിർദേശങ്ങളും ഗവണ്‍മെന്റ്‌ അംഗീകരിച്ച്‌ നടപ്പാക്കുകയുണ്ടായി.

കോർപറേഷന്‍ വായ്‌പ നല്‌കുന്ന സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്മാർക്ക്‌ ആധുനിക മാനേജ്‌മെന്റ്‌ സങ്കേതങ്ങളെക്കുറിച്ച്‌ പരിശീലനം നല്‌കുന്നതിനും വ്യവസ്ഥകളുണ്ട്‌. കോർപ്പറേഷന്റെ ആഭിമുഖ്യത്തിലുള്ള മാനേജ്‌മെന്റ്‌ ഡവല്‌പമെന്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ടാണ്‌ പരിശീലനം നല്‌കുന്നത്‌.1993-ൽ പുത്തന്‍ സാമ്പത്തികനയത്തിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ ഘടന പരിഷ്‌കരിച്ചു. 1999-ൽ ഇന്‍ഡസ്‌ട്രിയൽ ഫിനാന്‍സ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ ലിമിറ്റഡ്‌ എന്നാക്കി പേരും മാറ്റി. ഇപ്പോള്‍ 2256 ബില്യന്‍ അടിസ്ഥാന വികസനത്തിനും വ്യവസായങ്ങള്‍ക്കുമായി വായ്‌പ നൽകുന്നു. ഒരു മില്യണ്‍ തൊഴിലവസരങ്ങളും 2172 യൂണിറ്റുകളും ഇപ്പോള്‍ നിലവിലുണ്ട്‌. പിന്നാക്കമേഖലകളിലായി മാനേജ്‌ ഡെവലപ്‌മെന്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഐ.സി.ആർ.എ, ടൂറിസം ഫിനാന്‍സ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ലേബർ ഡെവലപ്‌മെന്റ്‌, രാഷ്‌ട്രീയ ഗ്രാമീണ്‍ വിക്കസ്‌ നിധി തുടങ്ങിയവയാണ്‌ ഇവ.

ചെറുകിട-ഇടത്തര ബിസിനസ്‌ സ്ഥാപനങ്ങള്‍ക്ക്‌ ധനസഹായം നല്‌കുന്നതിനുവേണ്ടി സംസ്ഥാനങ്ങളിൽ പ്രത്യേകം ഫൈനാന്‍സ്‌ കോർപ്പറേഷനുകളുമുണ്ട്‌. നോ: ഇന്‍ഡസ്റ്റ്രിയൽ ഡവലപ്‌മെന്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യ, സ്റ്റേറ്റ്‌ ഫൈനാന്‍സ്‌ കോർപറേഷനുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍