This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്റർനെറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Internet)
(സോഷ്യൽ നെറ്റ്‌വർക്കിങ്ങും ബ്ലോഗിങ്ങും)
വരി 164: വരി 164:
2010-2012 വർഷങ്ങളിൽ നടന്ന അറബ്‌ വിപ്ലവങ്ങളിൽ ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും ആശയവിനിമയങ്ങള്‍ക്കും ഫേസ്‌ബുക്ക്‌ പോലുള്ള സൈറ്റുകള്‍ കാര്യമായ സ്വാധീനം ചെലുത്തുകയുണ്ടായി. ആദ്യമായാണ്‌ ഇത്തരമൊരു സാമൂഹ്യ മുന്നേറ്റത്തിന്‌ സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകള്‍ ഉപയോഗപ്പെടുത്തുന്നത്‌. 2011-ൽ ഇന്ത്യയിൽ, അന്നാ ഹസാരെ നടത്തിയ അഴിമതിവിരുദ്ധസമരത്തിന്റെ പ്രചാരണ പ്രവർത്തനങ്ങള്‍ സജീവമായി നിർത്തുന്നതിനും ആളുകളെ സംഘടിപ്പിക്കുന്നതിനും ഇത്തരം സൈറ്റുകള്‍ വഴിയുള്ള പ്രവർത്തനങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. 2011-ൽ അമേരിക്കന്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാജ്യത്ത്‌ പൊട്ടിപ്പുറപ്പെട്ട "വാള്‍സ്‌ട്രീറ്റ്‌ പിടിച്ചെടുക്കൽ' (occupy wallstreet) സേമരവും, ലണ്ടനിൽ നടന്ന ആക്രമണ സംഭവങ്ങളും സംഘടിപ്പിക്കപ്പെട്ടത്‌ സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകള്‍ വഴിയായിരുന്നുവെന്നും റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. നേർബന്ധങ്ങളാൽ രൂപപ്പെട്ട സാമൂഹിക ബന്ധങ്ങളുടെ വിപുലനമായി സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകള്‍ മാറി എന്നാണ്‌ ഇത്‌ കാണിക്കുന്നത്‌.  
2010-2012 വർഷങ്ങളിൽ നടന്ന അറബ്‌ വിപ്ലവങ്ങളിൽ ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും ആശയവിനിമയങ്ങള്‍ക്കും ഫേസ്‌ബുക്ക്‌ പോലുള്ള സൈറ്റുകള്‍ കാര്യമായ സ്വാധീനം ചെലുത്തുകയുണ്ടായി. ആദ്യമായാണ്‌ ഇത്തരമൊരു സാമൂഹ്യ മുന്നേറ്റത്തിന്‌ സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകള്‍ ഉപയോഗപ്പെടുത്തുന്നത്‌. 2011-ൽ ഇന്ത്യയിൽ, അന്നാ ഹസാരെ നടത്തിയ അഴിമതിവിരുദ്ധസമരത്തിന്റെ പ്രചാരണ പ്രവർത്തനങ്ങള്‍ സജീവമായി നിർത്തുന്നതിനും ആളുകളെ സംഘടിപ്പിക്കുന്നതിനും ഇത്തരം സൈറ്റുകള്‍ വഴിയുള്ള പ്രവർത്തനങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. 2011-ൽ അമേരിക്കന്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാജ്യത്ത്‌ പൊട്ടിപ്പുറപ്പെട്ട "വാള്‍സ്‌ട്രീറ്റ്‌ പിടിച്ചെടുക്കൽ' (occupy wallstreet) സേമരവും, ലണ്ടനിൽ നടന്ന ആക്രമണ സംഭവങ്ങളും സംഘടിപ്പിക്കപ്പെട്ടത്‌ സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകള്‍ വഴിയായിരുന്നുവെന്നും റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. നേർബന്ധങ്ങളാൽ രൂപപ്പെട്ട സാമൂഹിക ബന്ധങ്ങളുടെ വിപുലനമായി സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകള്‍ മാറി എന്നാണ്‌ ഇത്‌ കാണിക്കുന്നത്‌.  
-
ഇന്റർനെറ്റിന്റെ വളർച്ച സാധ്യമാക്കിയ മറ്റൊരു നേട്ടമാണ്‌ ബ്ലോഗുകള്‍. 1990-കളുടെ അന്ത്യത്തോടെയാണ്‌ ബ്ലോഗുകള്‍ ആരംഭിക്കുന്നത്‌. ആത്മാവിഷ്‌കാരത്തിന്റെ അനന്ത സാധ്യതയാണ്‌ ബ്ലോഗുകള്‍ ഉപയോക്താക്കളുടെ മുന്നിൽ തുറന്നിട്ടത്‌. ഡയറി എഴുത്തുകളുടെ ഓണ്‍ലൈന്‍ മാതൃകയാണ്‌ പലപ്പോഴും ബ്ലോഗുകള്‍. പലതിനോടുമുള്ള പ്രതികരണങ്ങളും ബ്ലോഗുകളിൽ സജീവമാണ്‌. വീഡിയോകളും ഫോട്ടോകളും ബ്ലോഗുകളിലെ സജീവ സാന്നിധ്യമാണ്‌. വ്യക്തിഗതമായ ബ്ലോഗെഴുത്തുകള്‍ കൂടാതെ കമ്പനികളും സംഘടനകളും പ്രാഫഷനലുകളും മറ്റും അവരുടെ താത്‌പര്യാനുസരണം ബ്ലോഗുകള്‍ ഉപയോഗിക്കുന്നുണ്ട്‌.
+
ഇന്റർനെറ്റിന്റെ വളർച്ച സാധ്യമാക്കിയ മറ്റൊരു നേട്ടമാണ്‌ ബ്ലോഗുകള്‍. 1990-കളുടെ അന്ത്യത്തോടെയാണ്‌ ബ്ലോഗുകള്‍ ആരംഭിക്കുന്നത്‌. ആത്മാവിഷ്‌കാരത്തിന്റെ അനന്ത സാധ്യതയാണ്‌ ബ്ലോഗുകള്‍ ഉപയോക്താക്കളുടെ മുന്നിൽ തുറന്നിട്ടത്‌. ഡയറി എഴുത്തുകളുടെ ഓണ്‍ലൈന്‍ മാതൃകയാണ്‌ പലപ്പോഴും ബ്ലോഗുകള്‍. പലതിനോടുമുള്ള പ്രതികരണങ്ങളും ബ്ലോഗുകളിൽ സജീവമാണ്‌. വീഡിയോകളും ഫോട്ടോകളും ബ്ലോഗുകളിലെ സജീവ സാന്നിധ്യമാണ്‌. വ്യക്തിഗതമായ ബ്ലോഗെഴുത്തുകള്‍ കൂടാതെ കമ്പനികളും സംഘടനകളും പ്രാഫഷനലുകളും മറ്റും അവരുടെ താത്‌പര്യാനുസരണം ബ്ലോഗുകള്‍ ഉപയോഗിക്കുന്നുണ്ട്‌.
അച്ചടിമാധ്യമങ്ങളിലൂടെയുള്ള ആത്മാവിഷ്‌കാര സാധ്യതകള്‍ വളരെ കുറവും ധാരാളം നിയന്ത്രണങ്ങള്‍ക്ക്‌ വിധേയവുമായി വരുന്നു. എന്നാൽ അത്തരം നിയന്ത്രണങ്ങള്‍ ബാധകമല്ലാത്തതും സ്വന്ത ഇഷ്‌ടാനുസരണം പ്രകാശനം സാധ്യമാക്കുന്നതുമായ ഒന്നാണ്‌ ബ്ലോഗുകള്‍. വന്‍പ്രചാരമുള്ള ബ്ലോഗെഴുത്തുകാർ പല ഭാഷകളിലും ഇന്ന്‌ നിലവിലുണ്ട്‌. ഈജിപ്‌തിലെ കരീം അമീർ എന്ന ബ്ലോഗെഴുത്തുകാരന്‍ മുബാറഖ്‌ ഭരണകാലത്ത്‌ തടവിലടയ്‌ക്കപ്പെട്ടിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ പല രാഷ്‌ട്രീയ നേതാക്കളും സജീവ ബ്ലോഗെഴുത്തുകാർ കൂടിയാണ്‌.
അച്ചടിമാധ്യമങ്ങളിലൂടെയുള്ള ആത്മാവിഷ്‌കാര സാധ്യതകള്‍ വളരെ കുറവും ധാരാളം നിയന്ത്രണങ്ങള്‍ക്ക്‌ വിധേയവുമായി വരുന്നു. എന്നാൽ അത്തരം നിയന്ത്രണങ്ങള്‍ ബാധകമല്ലാത്തതും സ്വന്ത ഇഷ്‌ടാനുസരണം പ്രകാശനം സാധ്യമാക്കുന്നതുമായ ഒന്നാണ്‌ ബ്ലോഗുകള്‍. വന്‍പ്രചാരമുള്ള ബ്ലോഗെഴുത്തുകാർ പല ഭാഷകളിലും ഇന്ന്‌ നിലവിലുണ്ട്‌. ഈജിപ്‌തിലെ കരീം അമീർ എന്ന ബ്ലോഗെഴുത്തുകാരന്‍ മുബാറഖ്‌ ഭരണകാലത്ത്‌ തടവിലടയ്‌ക്കപ്പെട്ടിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ പല രാഷ്‌ട്രീയ നേതാക്കളും സജീവ ബ്ലോഗെഴുത്തുകാർ കൂടിയാണ്‌.
അപ്പപ്പോള്‍ പ്രതികരണങ്ങള്‍ നൽകി സജീവമായ സംവാദാത്മകത നിലനിർത്താന്‍ ബ്ലോഗുകള്‍ക്ക്‌ കഴിയുന്നുണ്ട്‌. സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകളുടെ മട്ടിലുള്ള ചില സ്വഭാവങ്ങളും ബ്ലോഗുകള്‍ അതുവഴി നിലനിർത്തുന്നു. മനുഷ്യരുടെ സാമൂഹികലോകത്തെ ബ്ലോഗുകള്‍ ഒരുപടികൂടി മുന്നോട്ടു കൊണ്ടുപോകുന്നു.
അപ്പപ്പോള്‍ പ്രതികരണങ്ങള്‍ നൽകി സജീവമായ സംവാദാത്മകത നിലനിർത്താന്‍ ബ്ലോഗുകള്‍ക്ക്‌ കഴിയുന്നുണ്ട്‌. സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകളുടെ മട്ടിലുള്ള ചില സ്വഭാവങ്ങളും ബ്ലോഗുകള്‍ അതുവഴി നിലനിർത്തുന്നു. മനുഷ്യരുടെ സാമൂഹികലോകത്തെ ബ്ലോഗുകള്‍ ഒരുപടികൂടി മുന്നോട്ടു കൊണ്ടുപോകുന്നു.
 +
===പ്രസ്ഥാനങ്ങള്‍ ===
===പ്രസ്ഥാനങ്ങള്‍ ===
വെബ്‌സൈറ്റുകള്‍ സാമൂഹ്യപ്രസ്ഥാനങ്ങളുടെ സ്വഭാവത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്‌. പാരിസ്ഥിതിക പ്രസ്ഥാനങ്ങള്‍, സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍, മുതലാളിത്ത വിരുദ്ധ സമരങ്ങള്‍, മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍, ലിംഗനീതി പ്രസ്ഥാനങ്ങള്‍, യുദ്ധവിരുദ്ധ മുന്നേറ്റങ്ങള്‍ തുടങ്ങിയവയുടെ പ്രചാരണത്തിനും സംഘാടനങ്ങള്‍ക്കും ഇന്റർനെറ്റ്‌ കാര്യമായി സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ തികച്ചും പ്രാദേശികമായ പല സമരങ്ങളും ആഗോളശ്രദ്ധയിലേക്കു വരുന്നതിന്‌ ഇത്‌ സഹായിച്ചിട്ടുണ്ട്‌. നർമദ അണക്കെട്ടിനെതിരായ സമരം ഇത്തരത്തിൽ ആഗോളശ്രദ്ധ നേടിയ ഒന്നാണ്‌. അതുപോലെ ഐ.എം.എഫ്‌., ലോകബാങ്ക്‌ നയങ്ങള്‍ക്കെതിരെ അവരുടെ ഉച്ചകോടികള്‍ നടക്കുമ്പോള്‍ നടത്തപ്പെട്ട സമരങ്ങള്‍ പോലുള്ളവ ഇന്റർനെറ്റ്‌ വഴി സംഘടിപ്പിക്കപ്പെടുന്നുണ്ട്‌.
വെബ്‌സൈറ്റുകള്‍ സാമൂഹ്യപ്രസ്ഥാനങ്ങളുടെ സ്വഭാവത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്‌. പാരിസ്ഥിതിക പ്രസ്ഥാനങ്ങള്‍, സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍, മുതലാളിത്ത വിരുദ്ധ സമരങ്ങള്‍, മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍, ലിംഗനീതി പ്രസ്ഥാനങ്ങള്‍, യുദ്ധവിരുദ്ധ മുന്നേറ്റങ്ങള്‍ തുടങ്ങിയവയുടെ പ്രചാരണത്തിനും സംഘാടനങ്ങള്‍ക്കും ഇന്റർനെറ്റ്‌ കാര്യമായി സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ തികച്ചും പ്രാദേശികമായ പല സമരങ്ങളും ആഗോളശ്രദ്ധയിലേക്കു വരുന്നതിന്‌ ഇത്‌ സഹായിച്ചിട്ടുണ്ട്‌. നർമദ അണക്കെട്ടിനെതിരായ സമരം ഇത്തരത്തിൽ ആഗോളശ്രദ്ധ നേടിയ ഒന്നാണ്‌. അതുപോലെ ഐ.എം.എഫ്‌., ലോകബാങ്ക്‌ നയങ്ങള്‍ക്കെതിരെ അവരുടെ ഉച്ചകോടികള്‍ നടക്കുമ്പോള്‍ നടത്തപ്പെട്ട സമരങ്ങള്‍ പോലുള്ളവ ഇന്റർനെറ്റ്‌ വഴി സംഘടിപ്പിക്കപ്പെടുന്നുണ്ട്‌.

08:53, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

ഇന്റർനെറ്റ്‌

Internet

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കംപ്യൂട്ടറുകളെ പരസ്‌പരം ബന്ധിപ്പിച്ച്‌ നിർമിക്കപ്പെട്ട ആഗോള കംപ്യൂട്ടർ ശൃംഖല. ദശലക്ഷക്കണക്കിന്‌ കംപ്യൂട്ടറുകളെ കണ്ണിചേർക്കപ്പെട്ട ഇന്റർനെറ്റും അനുബന്ധ സേവനമായ വേള്‍ഡ്‌ വൈഡ്‌ വെബും മനുഷ്യ ജീവിത ചരിത്രത്തിലെ വിപ്ലവകരമായ കണ്ടുപിടുത്തങ്ങളായി വിശേഷിപ്പിക്കപ്പെടുന്നു.

ചരിത്രം, വികാസം

ഇന്റർനെറ്റിന്റെ ചരിത്രം ആരംഭിക്കുന്നത്‌ 1960-കളിൽ അമേരിക്കയിൽനിന്നാണ്‌. ശാസ്‌ത്ര-സാങ്കേതിക രംഗങ്ങളിൽ സോവിയറ്റ്‌ യൂണിയനും അമേരിക്കയും മത്സരിക്കുന്ന കാലമായിരുന്നു അത്‌. 1957-ൽ ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്‌പുട്‌നിക്‌-1 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്‌ ശാസ്‌ത്ര സാങ്കേതിക രംഗത്ത്‌ സോവിയറ്റ്‌ യൂണിയന്‌ മുന്‍തൂക്കം നൽകി. ഇതിനെ മറികടക്കാന്‍ പുതിയ ഗവേഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അതോടൊപ്പം തങ്ങളുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ കൂടുതൽ സാങ്കേതിക മികവുള്ളതാക്കാനുള്ള തീവ്രശ്രമങ്ങള്‍ അമേരിക്കയിൽ ആരംഭിക്കുകയും ചെയ്‌തു. ആണവാക്രമണത്തിൽപ്പോലും തകരാത്ത തന്ത്രപ്രധാനമായ ഒരു വാർത്താവിനിമയ ശൃംഖല വികസിപ്പിച്ചെടുക്കാനും തീരുമാനമായി. ഇതിനായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അഡ്വാന്‍സ്‌ഡ്‌ റിസേർച്‌ പ്രാജക്‌ട്‌സ്‌ ഏജന്‍സി അർപ (ARPA) എന്ന പേരിൽ ഒരു ഗവേഷണ വിഭാഗം 1958 ഫെബ്രുവരിയിൽ രൂപീകരിച്ചു. പ്രതിരോധ-ഗവേഷണ സ്ഥാപനങ്ങളിലെ കൂറ്റന്‍ മെയിന്‍ഫ്രയിം കംപ്യൂട്ടറുകളെ വിവിധ സ്ഥലങ്ങളിലുള്ള കംപ്യൂട്ടർ ടെർമിനലുകളുമായി ബന്ധിപ്പിക്കാനാണ്‌ ആദ്യമായി ശ്രമമുണ്ടായത്‌. ഒരു ആഗോള കംപ്യൂട്ടർ ശൃംഖല എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ജെ.സി.ആർ. ലിക്‌ലിഡർ 1962-ൽ അർപ(ARPA)യിൽ നിയമിതനായതോടെ പ്രവർത്തനങ്ങള്‍ കൂടുതൽ ഊർജിതമായി. 1964 വരെ ലിക്‌ലിഡറുടെ നേതൃത്വത്തിൽ ഗവേഷണങ്ങള്‍ നടന്നു. ചിയന്‍ മൗണ്ടന്‍, പെന്റഗണ്‍ മുതലായ സ്ഥലങ്ങളിലുള്ള കംപ്യൂട്ടറുകളെ പരസ്‌പരം ബന്ധിപ്പിക്കാനും ഡേറ്റാ പ്രഷണം നടത്താനുമുള്ള ഗവേഷണമാണ്‌ ഇക്കാലത്ത്‌ പ്രധാനമായും നടന്നത്‌. ഇതിനിടെ പോള്‍ബാറന്‍ എന്ന കംപ്യൂട്ടർ വിദഗ്‌ധന്‍ "പായ്‌ക്കറ്റ്‌ സ്വിച്ചിങ്‌' എന്നൊരു പുതിയ ഡേറ്റാ വിനിമയ സാങ്കേതികവിദ്യ അവതരിപ്പിച്ചു. പില്‌ക്കാലത്ത്‌ ഡിജിറ്റൽ വാർത്താവിനിമയ സാങ്കേതികവിദ്യയുടെ അടിസ്ഥാനമായിത്തീർന്ന ഈ രീതി അർപ(ARPA)യിലെ ലിയർനോർഡ്‌ ക്ലെന്‍റോക്കിന്റെ നേതൃത്വത്തിൽ കൂടുതൽ വികസിപ്പിക്കപ്പെട്ടു. അയയ്‌ക്കേണ്ട സന്ദേശത്തെ പല കഷണങ്ങളാക്കുകയും (Packets) അവ പ്രത്യേകം പ്രത്യേകം അയയ്‌ക്കുകയും സ്വീകരിക്കുന്ന കംപ്യൂട്ടർ ഈ പായ്‌ക്കറ്റുകള്‍ യഥാക്രമം ഒരുമിച്ചുചേർത്ത്‌ യഥാർഥ സന്ദേശമാക്കുകയും ചെയ്യുന്നതാണ്‌ പായ്‌ക്കറ്റ്‌ സ്വിച്ചിങ്‌ രീതിയുടെ അടിസ്ഥാനം. നിലവിൽ ഉപയോഗത്തിലിരുന്ന ടെലിഫോണ്‍ രംഗത്തെ സർക്യൂട്ട്‌ സ്വിച്ചിങ്‌ രീതിയിലുള്ള വാർത്താവിനിമയത്തെക്കാള്‍ മെച്ചപ്പെട്ട സംവിധാനമായിരുന്നു ഇത്‌.

ലിക്‌ലിഡർക്കുശേഷം നിയമിതനായ റോബർട്ട്‌ ടെയ്‌ലർ, ലിക്‌ലിഡറുടെ ഗവേഷണങ്ങളെയും പായ്‌ക്കറ്റ്‌ സ്വിച്ചിങ്‌ സാങ്കേതികവിദ്യയെയും ഒരുമിപ്പിച്ച ഒരു നെറ്റ്‌വർക്ക്‌ സംവിധാനത്തിനായാണ്‌ ശ്രമിച്ചത്‌. നിരവധി വർഷങ്ങളായി നടന്ന ഗവേഷണങ്ങള്‍ ഇതോടെ പുതിയൊരു ദിശയിലായി. ഇന്റർനെറ്റ്‌ യുഗത്തിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ 1969 ഒ. 29 രാത്രി 11.30-ന്‌ പ്രാദേശിക സമയം ലോസ്‌ ആഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെയും കാലിഫോർണിയയിലെ സ്റ്റാന്‍ഫോർഡ്‌ ഗവേഷണ കേന്ദ്രത്തിലെയും കംപ്യൂട്ടറുകള്‍ ആദ്യത്തെ നെറ്റ്‌വർക്ക്‌ സന്ദേശം കൈമാറി. കാലിഫോർണിയ സർവകലാശാലയിലെ കംപ്യൂട്ടറിൽ ടൈപ്പ്‌ ചെയ്‌ത അക്ഷരങ്ങള്‍ സ്റ്റാന്‍ഫോർഡ്‌ ഗവേഷണ കേന്ദ്രത്തിലെ കംപ്യൂട്ടർ സ്‌ക്രീനിൽ ദൃശ്യമായതായിരുന്നു ആദ്യത്തെ വിവരക്കൈമാറ്റം. ഈ നെറ്റ്‌വർക്ക്‌ അർപനെറ്റ്‌ (ARPANET) എന്ന്‌ നാമകരണം ചെയ്യപ്പെട്ടു. അതേ വർഷം ഡിസംബർ ആയപ്പോഴേക്കും സാന്റെ ബർബറ(Santa Barbara)യിലെ കാലിഫോർണിയ സർവകലാശാലാകേന്ദ്രം കൂടി അർപാനെറ്റിലേക്ക്‌ ചേർക്കപ്പെട്ടു. പിന്നീട്‌ ദ്രുതഗതിയിലാണ്‌ ഈ നെറ്റ്‌വർക്കിലേക്ക്‌ കൂടുതൽ കേന്ദ്രങ്ങളിലെ കംപ്യൂട്ടറുകള്‍ ചേർക്കപ്പെട്ടത്‌. ഏതാണ്ട്‌ ഇതേ കാലയളവിൽത്തന്നെ ഇംഗ്ലണ്ടിലും പായ്‌ക്കറ്റ്‌ സ്വിച്ചിങ്‌ രീതി അടിസ്ഥാനമാക്കിയുള്ള ഒരു കംപ്യൂട്ടർ നെറ്റ്‌വർക്കിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ലണ്ടനിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയിലെ ഡൊണാർഡ്‌ ഡേവിസ്‌ ആയിരുന്നു ഇതിന്‌ ചുക്കാന്‍ പിടിച്ചത്‌. 1970-ൽ ലണ്ടനിലെ വിവിധ പരീക്ഷണശാലകളെ ബന്ധിപ്പിച്ചുകൊണ്ട്‌ മാർക്ക്‌-1 (Mark-1)എന്ന പേരിൽ ഒരു കംപ്യൂട്ടർ നെറ്റ്‌വർക്ക്‌ വികസിപ്പിക്കപ്പെട്ടു. പിന്നീടുള്ള വർഷങ്ങളിൽ അമേരിക്കയിലും ഇംഗ്ലണ്ടിലും നിരവധി കംപ്യൂട്ടർ ശൃംഖലകള്‍ വികസിപ്പിക്കപ്പെട്ടു തുടങ്ങി. സ്വകാര്യ കമ്പനികളും ഈ മേഖലയിലേക്ക്‌ കടന്നുവന്നു. 1971-ൽ അമേരിക്കയിലെ 23 കേന്ദ്രങ്ങള്‍ അഞജഅചഋഠൽ കച്ചിചേർക്കപ്പെട്ടു. 1972-ൽ അഞജഅ-യുടെ പേര്‌ ഡാർപാ (DARPA (Defense Advanced Research Projects Agency) എന്നാക്കി മാറ്റി. 1975-ൽ അമേരിക്കന്‍ കമ്പനിയായ ബോള്‍ട്‌- ബരനാക്‌ ന്യൂമാന്‍ (BBN) അർപാനെറ്റിനോട്‌ സാമ്യമുള്ള ടെലിനെറ്റ്‌ എന്നൊരു നെറ്റ്‌വർക്ക്‌ ആവിഷ്‌കരിച്ചു. സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ ഉപയോഗിക്കത്തക്കവിധമായിരുന്നു ഇതിന്റെ പ്രവർത്തനം.

വിവിധ നെറ്റ്‌വർക്കുകള്‍ വ്യത്യസ്‌ത നിയമ/മാനദണ്ഡങ്ങ(പ്രാട്ടോക്കോളു)ളിലായിരുന്നു അക്കാലത്ത്‌ പ്രവർത്തിച്ചിരുന്നത്‌. മറ്റൊരു നെറ്റ്‌വർക്കിലേക്ക്‌ ബന്ധിപ്പിക്കുമ്പോഴും ചേർന്ന്‌ പ്രവർത്തിക്കുമ്പോഴും നിരവധി ബുദ്ധിമുട്ടുകള്‍ ഇത്‌ സൃഷ്‌ടിച്ചിരുന്നു. അർപ(ARPA)യിലെ ഗവേഷണങ്ങളെ അവലംബിച്ച്‌ ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷന്‍ യൂണിയന്റെ (ITU) നേതൃത്വത്തിൽ ത.25 എന്ന പേരിൽ നെറ്റ്‌വർക്ക്‌ മേഖലയിൽ സ്വീകരിക്കേണ്ട ഒരു പൊതുമാനദണ്ഡത്തിന്‌ (സ്റ്റാന്‍ഡേർഡ്‌) രൂപംനൽകി വികസിപ്പിച്ചു. വ്യത്യസ്‌ത കമ്പനികളുടെ നെറ്റ്‌വർക്കുകളെ പരസ്‌പരം ബന്ധിപ്പിക്കുന്നതിന്‌ നിലവിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ത.25 എന്ന പേരുള്ള ഈ സ്റ്റാന്‍ഡേർഡിന്റെ ആവിർഭാവം സഹായകമായി. ബ്രിട്ടനിലെ നിരവധി നെറ്റ്‌വർക്കുകള്‍ ഇതിനെ സ്വീകരിച്ചു. 1978-ൽ ബ്രിട്ടീഷ്‌ പോസ്റ്റ്‌ഓഫീസ്‌, വെസ്റ്റേണ്‍ യൂണിയന്‍ ഇന്റർനാഷണൽ, ടൈംനെറ്റ്‌ എന്നീ നെറ്റ്‌വർക്ക്‌ കമ്പനികള്‍ ആദ്യത്തെ അന്താരാഷ്‌ട്ര കംപ്യൂട്ടർ നെറ്റ്‌വർക്ക്‌ രൂപപ്പെടുത്തി. ഇന്റർനാഷണൽ പായ്‌ക്കറ്റ്‌ സ്വിച്ചഡ്‌ സർവീസ്‌ (IPSS) എന്നായിരുന്നു ഇതിന്റെ പേര്‌. ഇന്നു കാണുന്ന ഇന്റർനെറ്റ്‌ സംവിധാനത്തിന്റെ ആദ്യരൂപങ്ങളിലൊന്നാണിത്‌. യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി നെറ്റ്‌വർക്കുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ പതുക്കെ വളർന്ന ഇത്‌ കാനഡയിലേക്കും ഹോങ്‌കോങ്ങിലേക്കും പിന്നീട്‌ ആസ്റ്റ്രലിയയിലേക്കും വ്യാപിച്ചു.

അർപാനെറ്റി(ARPANET)ൽ ആദ്യമായി ഉപയോഗിക്കപ്പെട്ട ഇ-മെയിൽ സംവിധാനം കംപ്യൂസേർവ്‌ കമ്പനി ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ അവരുടെ നെറ്റ്‌വർക്കിൽ ലഭ്യമാക്കി. 1980-ൽ ഇതേ കമ്പനി തന്നെ ചാറ്റിങ്‌ രീതിയും ഉപയോക്താക്കളിലെത്തിച്ചു. ടെലിനെറ്റ്‌ കമ്പനിയുടെ ടെലിമെയിൽ എന്ന സേവനവും അതേവർഷം നിലവിൽവന്നു. 1980-കളിൽ നിരവധി പുതിയ കമ്പനികള്‍ നെറ്റ്‌വർക്കിങ്‌ രംഗത്തെത്തി. ഇ-മെയിൽ, വാർത്തകള്‍ പങ്കുവയ്‌ക്കാനുള്ള ബുള്ളറ്റിന്‍ ബോർഡ്‌ സംവിധാനം എന്നിവയായിരുന്നു ഇക്കാലത്തെ പ്രധാന സേവനങ്ങള്‍. ടെലിഫോണ്‍ കേബിളുകള്‍ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചുള്ള ഡയൽ-അപ്‌ രീതിയിലാണ്‌ ഈ നെറ്റ്‌വർക്കുകള്‍ പ്രവർത്തിച്ചിരുന്നത്‌.

കൂടുതൽ കാര്യക്ഷമമായ ഒരു നെറ്റ്‌വർക്ക്‌ പ്രാട്ടൊക്കോള്‍ സംവിധാനം വികസിപ്പിച്ചെടുക്കാന്‍ നിരവധി ഗവേഷണങ്ങള്‍ നടന്നു. ഈ ഉദ്ദേശ്യം മുന്‍നിർത്തി സ്റ്റാന്‍ഫോർഡ്‌ സർവകലാശാലയിലെ ഗവേഷകനായ വിന്റെണ്‍ സെർഫ്‌ അർപാ(ARPA)യിൽ നിയമിക്കപ്പെട്ടു. ആധുനിക ഇന്റർനെറ്റിന്റെ അടിസ്ഥാനമായ TCP/IP (Transmission Control Protocol/Internet Protocol)യുടെ ആദ്യരൂപം 1974-ൽ വിന്റെണ്‍ ജി. സെർഫിന്റെയും റോബെർട്ട്‌ ഇ. കാന്റിന്റെയും നേതൃത്വത്തിൽ വികസിപ്പിക്കപ്പെട്ടത്‌ വ്യത്യസ്‌ത കംപ്യൂട്ടർ നെറ്റ്‌വർക്കുകളെ പരസ്‌പരം ബന്ധിപ്പിക്കുന്നത്‌ എളുപ്പമാക്കി. പഴയ NCP(Network Control Protocol)യെ മാറ്റി ഠഇജ ഉപയോഗിക്കുന്നതിലേക്ക്‌ 1983 പുതുവർഷ ദിനത്തിൽ അർപാനെറ്റ്‌ (ARPANET) മാറി. ഇന്റർനെറ്റിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായാണ്‌ ഠഇജയുടെ കടന്നുവരവിനെ കണക്കാക്കുന്നത്‌. TCP പിന്നീട്‌ കൂടുതൽ പരിഷ്‌കരിച്ച്‌ TCP/IP എന്നപേരിൽ അറിയപ്പെടുകയും ചെയ്‌തു.

1983-ൽ അർപാനെറ്റി(ARPANET)നെ വിഭജിച്ച്‌ മിൽനെറ്റ്‌ (MILNET)എന്നൊരു പ്രത്യേക നെറ്റ്‌വർക്കുണ്ടാക്കുകയും ഇതിനെ അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ പ്രവർത്തനങ്ങള്‍ക്ക്‌ മാത്രമാക്കുകയും ചെയ്‌തു. അക്കാലത്തുതന്നെ അമേരിക്കയിലെ നാസയടക്കമുള്ള സ്ഥാപനങ്ങള്‍ ഇന്റർനെറ്റ്‌ രംഗത്ത്‌ കൂടുതൽ ശ്രദ്ധപതിപ്പിക്കുകയും, അതിന്റെ ഫലമായി മികച്ച മൂന്ന്‌ നെറ്റ്‌വർക്കുകള്‍ നിലവിൽ വരുകയും ചെയ്‌തു. നാസയുടെ നാസ സയന്‍സ്‌ നെറ്റ്‌വർക്ക്‌ (NSN), നാഷണൽ സയന്‍സ്‌ ഫൗണ്ടേഷന്റെ കംപ്യൂട്ടർ സയന്‍സ്‌ നെറ്റ്‌വർക്ക്‌ (CSNET) അമേരിക്കന്‍ ഊർജമന്ത്രാലയത്തിന്റെ എനർജി സയന്‍സ്‌ നെറ്റ്‌വർക്ക്‌ (ESnet)എന്നിവയായിരുന്നു അവ. ഠഇജ/കജ പ്രാട്ടോക്കോള്‍ ആയിരുന്നു ഈ നെറ്റ്‌വർക്കുകളുടെയെല്ലാം അടിസ്ഥാനം.

ഇതേ കാലത്ത്‌ ഇന്ത്യയിലും ഒരു നെറ്റ്‌വർക്ക്‌ സംവിധാനം പ്രവർത്തിച്ചിരുന്നു. ഇലക്‌ട്രാണിക മന്ത്രാലയത്തിന്റെയും യു.എന്‍.സംഘടനയായ UNDPയുടെയും സാമ്പത്തിക സഹായത്തോടെ 1986-ലാണ്‌ എജ്യുക്കേഷന്‍ ആന്‍ഡ്‌ റിസർച്ച്‌ നെറ്റ്‌വർക്ക്‌ (ERNET) സ്ഥാപിക്കപ്പെടുന്നത്‌. രാജ്യത്തെ അഞ്ച്‌ ഐ.ഐ.ടി.കള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സ്‌, ഡിപ്പാർട്ട്‌മെന്റ്‌ ഒഫ്‌ ഇലക്‌ട്രാണിക്‌സ്‌ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പരസ്‌പരം ബന്ധിപ്പിച്ചായിരുന്നു ഇത്‌ പ്രവർത്തിച്ചിരുന്നത്‌. 1995 വരെ ഈ നെറ്റ്‌വർക്ക്‌ പ്രവർത്തിച്ചു.

യു.എസ്സിലെ നാഷണൽ സയന്‍സ്‌ ഫൗണ്ടേഷന്റെ കംപ്യൂട്ടർ സയന്‍സ്‌ നെറ്റ്‌വർക്ക്‌ (CSNET) ഇന്റർനെറ്റിനെ ഒരു ആഗോളശൃംഖലയാക്കിത്തീർക്കുന്നത്‌ കൂടുതൽ വേഗത്തിലാക്കി. ഈ നെറ്റ്‌വർക്കിനെ കൂടുതൽ പരിഷ്‌കരിച്ച്‌ നാഷണൽ സയന്‍സ്‌ ഫൗണ്ടേഷന്‍ നെറ്റ്‌വർക്ക്‌ (NSFNET) എന്നൊരു നൂതന ശൃംഖല 1986-ൽ നിലവിൽ വന്നു. നാഷണൽ സയന്‍സ്‌ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട സൂപ്പർകംപ്യൂട്ടിങ്‌ കേന്ദ്രങ്ങള്‍, ഗവേഷണ നിലയങ്ങള്‍, വിവിധ വിദ്യാഭ്യാസ നെറ്റ്‌വർക്കുകള്‍ എന്നിവ ഇതിൽ ഉള്‍പ്പെടുത്തി. 1988-ൽ ചടഎചഋഠ ലേക്ക്‌ സ്വകാര്യ കമ്പനികളെ ബന്ധിപ്പിക്കാന്‍ അമേരിക്കന്‍ സർക്കാർ അനുമതി നൽകി. ഇലക്‌ട്രാണിക മെയിൽ സേവനം നൽകുന്ന ഓണ്‍ ടൈം ലാബ്‌സ്‌ (On Time Labs), കെംപ്യൂസെർവ്‌ (Compuserve) തുടങ്ങിയ കമ്പനികള്‍ ഇതിനോട്‌ ചേർന്നതോടെ ഇന്റർനെറ്റിന്റെ വളർച്ച കൂടുതൽ വേഗത്തിലായി. ഏതൊരു വ്യക്തിക്കും ലോകത്തെവിടെനിന്നും ഡേറ്റ ലഭ്യമാക്കാവുന്ന ഒരു ആഗോള കംപ്യൂട്ടർ ശൃംഖല എന്ന ആശയം കൂടുതൽ യാഥാർഥ്യമായിത്തുടങ്ങി. TCP/IP പ്രാട്ടൊക്കോളിന്റെ അനായാസത ലോകത്തെ എവിടെയുള്ള നെറ്റ്‌വർക്കുകളെയും NSFNET തുടക്കമിട്ട നെറ്റ്‌വർക്ക്‌ ശൃംഖലയിലേക്ക്‌ ബന്ധിപ്പിക്കുന്നത്‌ ലളിതമാക്കി. നെറ്റ്‌വർക്കിനാവശ്യമായ സോഫ്‌ട്‌വെയറുകളും, റൂട്ടർ പോലുള്ള ഹാർഡ്‌വെയർ ഘടകങ്ങളുടെ നിർമാണവും വിപണനവും വ്യാപകമായി.

1990-കളിൽ ഇന്റർനെറ്റിലൂടെ വിനിമയം ചെയ്യുന്ന ഡേറ്റയുടെ അളവ്‌ വലിയ തോതിൽ വർധിച്ചു തുടങ്ങി. നെറ്റ്‌വർക്കിലൂടെ കടന്നുപോകുന്ന ഫയലുകളെയും വിവരങ്ങളെയും ക്രമപ്പെടുത്തുന്നതിനും, തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതുമായ സംവിധാനങ്ങള്‍ക്കുവേണ്ടിയുള്ള നിരവധി ശ്രമങ്ങള്‍ അക്കാലത്ത്‌ നടന്നു. പ്രശസ്‌ത യൂറോപ്യന്‍ ഗവേഷണ ഏജന്‍സിയായ CERN (യൂറോപ്യന്‍ ഓർഗനൈസേഷന്‍ ഫോർ ന്യൂക്ലിയർ റിസേർച്ച്‌). ഇന്റർനെറ്റ്‌ രംഗത്ത്‌ പ്രവേശിച്ചതോടെ യൂറോപ്പിൽ ഈ രംഗത്തെ ഗവേഷണങ്ങളും വികസനങ്ങളും കൂടുതൽ ത്വരിതപ്പെട്ടു. ജപ്പാനിലെ JUNET, സിംഗപ്പൂരിലെ TECHNET, ആസ്റ്റ്രലിയയിലെ AARNETഎന്നീ നെറ്റ്‌വർക്കുകള്‍ NSFNETലേക്ക്‌ ബന്ധിപ്പിച്ചതോടെ ആധുനിക ഇന്റർനെറ്റ്‌ പിറവിയെടുത്തു. 1990-കളുടെ അവസാനത്തോടെ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളും ഇന്റർനെറ്റിന്റെ ഭാഗമായി.

ഇന്റർനെറ്റ്‌ ചരിത്രം: ചില നാഴികക്കല്ലുകള്‍
1969 -	അർപാനെറ്റിലൂടെ ആദ്യത്തെ സന്ദേശം അയയ്‌ക്കപ്പെട്ടു.
1972 -	റേ ടോമിൽസണ്‍ ഇ-മെയിൽ വികസിപ്പിച്ചു.
1973 - 	യു.എസ്സിലെ അർപാനെറ്റിലേക്ക്‌ ഇംഗ്ലണ്ടിലെ ലണ്ടന്‍ 			സർവകലാശാല ബന്ധിപ്പിക്കപ്പെട്ടു.
1974 -		TCPയുടെ ആദ്യരൂപം നിലവിൽവന്നു.
1975 - 	ടെലിനെറ്റ്‌-പൊതുജനങ്ങള്‍ ഉപയോഗിച്ച ആദ്യ 				നെറ്റ്‌വർക്ക്‌ ഉപയോഗത്തിൽവന്നു.
1978 -	കജടട ആദ്യത്തെ അന്താരാഷ്‌ട്ര കംപ്യൂട്ടർ നെറ്റ്‌വർക്ക്‌
1978 - അർപാനെറ്റിൽ TCP ഉപയോഗിച്ചുതുടങ്ങി
1979 -	യൂസ്‌നെറ്റ്‌ (USENET) വാർത്തകള്‍ പങ്കുവയ്‌ക്കാന്‍ 			കഴിയുന്ന സേവനം-നിലവിൽവന്നു.
1980 - ഈതർനെറ്റ്‌ സ്റ്റാന്‍ഡേർഡ്‌ നിലവിൽവന്നു.
1982	-	ആദ്യമായി ഇന്റർനെറ്റ്‌ എന്ന പദം പ്രയോഗത്തിൽ 			വന്നു.
1983 - ഡൊമയിന്‍ നെയിം സിസ്റ്റം (DNS) നിലവിൽവന്നു.
1986 - 	നാഷണൽ സയന്‍സ്‌ ഫൗണ്ടേഷന്‍ നെറ്റ്‌വർക്ക്‌ 				(NSFNET); ഇന്റർനെറ്റ്‌ ന്യൂസ്‌ ഗ്രൂപ്പുകള്‍ നിലവിൽ 			വന്നു.
1989 - ടീം ബെർനേഴ്‌സ്‌-ലീ വേള്‍ഡ്‌ വൈഡ്‌ വെബ്‌ 				കണ്ടുപിടിച്ചു.
1992 - ഇന്റർനെറ്റിലൂടെ ആദ്യമായി വീഡിയോ 				ഓഡിയോ സന്ദേശങ്ങള്‍ അയയ്‌ക്കപ്പെട്ടു.
1993 - മൊസെയ്‌ക്‌ വികസിപ്പിക്കപ്പെട്ടു- 					(ആദ്യത്തെ ബ്രൗസർ).
1998 - ഗുഗിള്‍ കമ്പനി നിലവിൽ വന്നു.
 
   CERN വേള്‍ഡ്‌ വൈഡ്‌ വെബ്‌ പ്രാജക്‌ട്‌ ആരംഭിച്ചതാണ്‌ ഇന്റർനെറ്റിന്റെ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായത്‌. CERN-ലെ ഗവേഷകനായ ടിം ബർണേഴ്‌സ്‌ ലി ഹൈപ്പർടെക്‌സ്റ്റ്‌ (Hypertext)സേംവിധാനം ആവിഷ്‌കരിച്ചു. അക്ഷരങ്ങളും ചിത്രങ്ങളും പ്രത്യേക രീതിയിൽ സജ്ജീകരിക്കാനും ദൃശ്യമാക്കാനും മറ്റ്‌ ഹൈപർ ടെക്‌സ്റ്റ്‌ സംവിധാനങ്ങളിലേക്ക്‌ ബന്ധിപ്പിക്കാനും (Hyperlink) ഇത്‌ സഹായിച്ചതോടെ നെറ്റിലെ വിവരങ്ങള്‍ പേജുകളായി നിർമിക്കാനും ദൃശ്യമാക്കാനും കഴിഞ്ഞു. ഇത്തരം പേജുകളെ പ്രത്യേക രീതിയിൽ ക്രമപ്പെടുത്തി വെബ്‌ എന്നൊരു ആശയം കൂടി പ്രായോഗികമാക്കപ്പെട്ടു. ഇത്‌ വേള്‍ഡ്‌ വൈഡ്‌ വെബ്‌ എന്നു വിളിക്കപ്പെട്ടു. വെബിലെ വിവരങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഗോഫർ, വെയ്‌സ്‌ മുതലായ നിരവധി സംവിധാനങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടു. 1993-ൽ മാർക്‌ ആന്‍ഡേഴ്‌സണ്‍ ആദ്യത്തെ ബ്രൗസർ സോഫ്‌ട്‌വെയറായ മൊസെയ്‌ക്‌ വികസിപ്പിച്ചെടുത്തതോടെ ഇന്റർനെറ്റും വെബും സമാനതകളില്ലാത്ത മറ്റൊരു ലോകം യാഥാർഥ്യമാക്കി. 

അടിസ്ഥാന സംവിധാനം

നെറ്റ്‌വർക്കുകള്‍

കംപ്യൂട്ടറുകളെ പരസ്‌പരം ബന്ധിപ്പിച്ചു നിർമിക്കുന്ന നെറ്റ്‌വർക്കുകളാണ്‌ ഇന്റർനെറ്റിന്റെ അടിസ്ഥാനം. കംപ്യൂട്ടർശേഷിയെ പങ്കുവയ്‌ക്കാനും പ്രവൃത്തികള്‍ കൂടുതൽ വേഗത്തിലാക്കാനും നെറ്റ്‌വർക്കിങ്‌ സഹായിക്കുന്നു. കേബിളുകള്‍ വഴിയോ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള വയർലെസ്‌ രീതിയിലോ ആണ്‌ കംപ്യൂട്ടറുകളെ പരസ്‌പരം ബന്ധിപ്പിക്കുന്നത്‌. ഇതിനായി പ്രത്യേകം സോഫ്‌ട്‌വെയർ, ഹാർഡ്‌ വെയർ ഘടകങ്ങള്‍ ഉപയോഗിക്കുന്നു. ഒന്നിലധികം കംപ്യൂട്ടറുകളുള്ളിടത്ത്‌ ഒരൊറ്റ പ്രിന്റർ എല്ലാ കംപ്യൂട്ടറുകളിലേക്കും ഘടിപ്പിക്കുന്നതും, എല്ലാ കംപ്യൂട്ടറുകളുടെയും വിവരങ്ങള്‍ ഒരൊറ്റ സെർവർ കംപ്യൂട്ടറിൽ സംഭരിക്കുന്നതുമെല്ലാം നെറ്റ്‌വർക്കിങ്ങിന്റെ പ്രയോജനങ്ങളിൽ ചിലതാണ്‌. കാര്യക്ഷമതയേറിയ ഒരു കംപ്യൂട്ടറും (സെർവർ) അതിനോട്‌ ബന്ധപ്പെടുത്തിയ നിരവധി കംപ്യൂട്ടറുകളും (ക്ലയന്റ്‌ കംപ്യൂട്ടറുകള്‍) അടങ്ങുന്നതാണ്‌ മിക്ക നെറ്റ്‌വർക്കുകളും. ക്ലയന്റ്‌-സെർവർ മോഡൽ എന്നാണിത്‌ അറിയപ്പെടുന്നത്‌. ക്ലയന്റുകളിൽ നിന്നുള്ള ആവശ്യ പ്രകാരം സെർവറിൽ സംഭരിക്കുന്ന വിവരങ്ങള്‍ ക്ലയന്റ്‌ കംപ്യൂട്ടറിലെത്തുന്നു.

നെറ്റ്‌വർക്കിനുപയോഗിക്കുന്ന പ്രധാന ഹാർഡ്‌വെയർ ഘടകങ്ങള്‍ നെറ്റ്‌വർക്ക്‌ കാർഡ്‌ കംപ്യൂട്ടറിനെ നെറ്റ്‌വർക്കിലേക്ക്‌ ബന്ധിപ്പിക്കുന്നു. കംപ്യൂട്ടറിനകത്ത്‌ സ്ഥിതി ചെയ്യുന്നു. സ്വിച്ച്‌ കംപ്യൂട്ടറുകളെയും ഘടകങ്ങളെയും നെറ്റ്‌വർക്കിലേക്ക്‌ ബന്ധിപ്പിക്കാ നുപയോഗിക്കുന്നു. നെറ്റ്‌വർക്കി ലൂടെ വരുന്ന ഡേറ്റ യൂണിറ്റുകളെ ലക്ഷ്യസ്ഥാനത്തേക്ക്‌ മാത്രം വഴി തിരിച്ചു വിടുന്നതാണ്‌ സ്വിച്ചിങ്‌ റൂട്ടർ ഒരേ പ്രാട്ടൊക്കോള്‍ പാലിക്കുന്ന രണ്ട്‌ നെറ്റ്‌വർക്കുകളെ പരസ്‌പരം ബന്ധിപ്പിക്കുന്നു ഹബ്‌ സ്വിച്ചിന്‌ സമാനമായി ഉപയോഗി ക്കുന്നു. എന്നാൽ സ്വീകരിക്കുന്ന ഡേറ്റപായ്‌ക്കറ്റുകളെ എല്ലാ പോർട്ടു കളിലേക്കും അയയ്‌ക്കുന്നു. സ്വിച്ചി നെക്കാള്‍ വേഗത കുറവ്‌. ഗേറ്റ്‌വേ വ്യത്യസ്‌ത പ്രാട്ടൊകോളുകള്‍ പാലിക്കുന്ന നെറ്റ്‌വർക്കുകളെ ബന്ധിപ്പിക്കുന്നു. കംപ്യൂട്ടർ നെറ്റ്‌വർക്കുകള്‍ അവയുടെ വലുപ്പത്തിനനുസരിച്ച്‌ വിവിധ പേരുകളിൽ അറിയപ്പെടുന്നു. ലോക്കൽ ഏരിയ നെറ്റ്‌വർക്ക്‌ (ലാന്‍-LAN), വൈഡ്‌ ഏരിയ നെറ്റ്‌വർക്ക്‌ (വാന്‍-WAN) എന്നിവയാണ്‌ പ്രധാനമായവ. ഒരു ഓഫിസിലെയോ, ഒരു കെട്ടിടത്തിലെയോ കംപ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിച്ച്‌ നിർമിക്കുന്ന നെറ്റ്‌വർക്കാണ്‌ ലാന്‍. എന്നാൽ ഒരു നഗരത്തിലെയോ ഒരു രാജ്യത്തിലെയോ വിവിധ സ്ഥലങ്ങളിലെ കംപ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിച്ച്‌ രൂപപ്പെടുത്തുന്ന ബൃഹത്‌ ശൃംഖലയാണ്‌ വാന്‍. ഭൂമിയെ മൊത്തത്തിൽ ഉള്‍ക്കൊള്ളുന്ന ഇന്റർനെറ്റ്‌ ഒരു "വാനി'ന്‌ ഉദാഹരണമാണ്‌. വന്‍കരകളെ തമ്മിൽ ബന്ധിപ്പിക്കാന്‍ സമുദ്രാന്തർഭാഗത്തിലൂടെ ദീർഘദൂര കേബിളുകള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. കംപ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കാന്‍ ഗേറ്റ്‌വേ, സ്വിച്ച്‌, റൂട്ടർ, ഹബ്‌ എന്നീ ഉപകരണങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. കംപ്യൂട്ടറുകളിലുള്ള "നെറ്റ്‌വർക്‌ കാർഡുകള്‍' എന്നറിയപ്പെടുന്ന ഹാർഡ്‌വെയർ ഘടകത്തിലൂടെയാണ്‌ കംപ്യൂട്ടറുകളെ നെറ്റ്‌വർക്കിലേക്ക്‌ ബന്ധിപ്പിക്കുന്നത്‌. നെറ്റ്‌വർക്കിൽ അംഗമായ ഓരോ കംപ്യൂട്ടറിനും ഒരു പ്രത്യേക അഡ്രസ്സ്‌ ഉണ്ടാകും. ഐ.പി. അഡ്രസ്സ്‌ എന്നാണിതിനെ വിളിക്കുന്നത്‌. കംപ്യൂട്ടറിലെ നെറ്റ്‌വർക്ക്‌ കാർഡിലുള്ള ഫിസിക്കൽ അഡ്രസ്സ്‌ എന്നൊരു അഡ്രസ്സും കംപ്യൂട്ടറുകള്‍ക്കുണ്ടാകും.

ഐ.പി. അഡ്രസ്‌

ഇന്റർനെറ്റ്‌ പ്രാട്ടൊക്കോള്‍ എന്നതിന്റെ ചുരുക്കരൂപമാണ്‌ ഐ.പി. ഏതൊരു നെറ്റ്‌വർക്കിലും കംപ്യൂട്ടറുകളെ തിരിച്ചറിയുന്നത്‌ ഐ.പി. അഡ്രസ്‌ മുഖേനയാണ്‌. ഒരു ചെറിയ നെറ്റ്‌വർക്കിൽ സാധാരണ നെറ്റ്‌വർക്കിന്റെ മേൽനോട്ടം വഹിക്കുന്നവർ തന്നെയാണ്‌ ആവശ്യമായ ഐ.പി. അഡ്രസ്‌ ഓരോ കംപ്യൂട്ടറിനും നൽകുന്നത്‌. IPv4 രീതിയിലുള്ള 32 ബിറ്റുള്ള ഐ.പി. അഡ്രസ്സായിരുന്നു (ഉദാ. 192.168.8.4) ഉപയോഗത്തിലിരുന്നത്‌. എന്നാൽ ഇന്ന്‌ 128 ബിറ്റുകളുള്ള IPv6 അഡ്രസ്സുകളും ഉപയോഗപ്പെട്ടുതുടങ്ങിയിരിക്കുന്നു. ക്രമേണ എല്ലാ ഐ.പി. അഡ്രസ്സുകളും IPv6-ലേക്കു മാറ്റപ്പെടും. ഇന്റർനെറ്റ്‌ പോലെയുള്ള ബൃഹത്തായ നെറ്റ്‌വർക്കിലേക്ക്‌ ഒരു കംപ്യൂട്ടർ ബന്ധിപ്പിക്കുമ്പോള്‍ ഇന്റർനെറ്റിലെ ലക്ഷക്കണക്കിനു മറ്റ്‌ കംപ്യൂട്ടറുകളിൽനിന്നും വ്യത്യസ്‌തമായ ഒരു അഡ്രസ്‌ അതിനും ആവശ്യമാണ്‌. ഐ.പി. അഡ്രസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്ന സംഘടനയാണ്‌ (Internet Assigned Number Authority-IANA). ചില അഡ്രസ്സുകള്‍ പ്രത്യേക ആവശ്യങ്ങള്‍ക്കുവേണ്ടിമാത്രം നീക്കിവച്ചിരിക്കുന്നു. ക്ലാസ്‌ A, B, C, D, E എന്നിങ്ങനെ ഐ.പി. അഡ്രസ്സുകളെ തരം തിരിച്ചിരിക്കുന്നു.

വിവിധ കമ്പനികള്‍ പുറത്തിറക്കുന്ന കംപ്യൂട്ടറുകളെയും മറ്റ്‌ ഉപകരണങ്ങളെയുമെല്ലാം പരസ്‌പരം ബന്ധിപ്പിക്കുമ്പോള്‍ പൊതുവായ മാനദണ്ഡങ്ങളും മറ്റും ഉറപ്പുവരുത്തേണ്ടതാവശ്യമാണ്‌. പ്രാട്ടൊക്കോളുകള്‍ എന്നറിയപ്പെടുന്ന നിയമ/മാനദണ്ഡങ്ങളാണ്‌ ഇതിന്‌ സഹായിക്കുന്നത്‌.

പ്രാട്ടൊക്കോള്‍

രണ്ട്‌ വ്യത്യസ്‌ത ഭാഷകള്‍ സംസാരിക്കുന്നവർ തമ്മിൽ വിവരക്കൈമാറ്റം നടക്കണമെങ്കിൽ ഒരു ദ്വിഭാഷിയുടെ സഹായം അത്യാവശ്യമാണ്‌. വ്യത്യസ്‌തതരം കംപ്യൂട്ടറുകള്‍ വിവരവിനിമയം നടത്തുന്ന കംപ്യൂട്ടർ നെറ്റ്‌വർക്ക്‌ രംഗത്ത്‌ പ്രാട്ടൊക്കോളുകളാണ്‌ ഈ കർത്തവ്യം നിർവഹിക്കുന്നത്‌. ഒരു കംപ്യൂട്ടറിനെ മറ്റൊന്നുമായി ബന്ധിപ്പിക്കുക, അയയ്‌ക്കപ്പെടുന്ന ഓരോ ബിറ്റും എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന്‌ സൂചിപ്പിക്കുക തുടങ്ങിയവയെല്ലാം ഓരോ കംപ്യൂട്ടറും മനസ്സിലാക്കുന്നതും പ്രാട്ടൊക്കോളിന്റെ സഹായത്തോടെയാണ്‌. ഠഇജ/കജ ആണ്‌ ഇന്റർനെറ്റിൽ ഇന്ന്‌ ഉപയോഗിക്കുന്ന പ്രധാന പ്രാട്ടൊക്കോള്‍. നിരവധി പ്രാട്ടൊക്കോളുകള്‍ അടങ്ങിയ ഒരു സംവിധാനമാണിത്‌. സാങ്കേതിക തലത്തിൽ നിരവധി ലെയറു(Layer)കളായാണ്‌ ഇവ പ്രവർത്തിക്കുന്നത്‌. ട്രാന്‍സ്‌മിഷന്‍ കണ്‍ട്രാള്‍ പ്രാട്ടൊക്കോള്‍/ഇന്റർനെറ്റ്‌ പ്രാട്ടൊക്കോള്‍.

            TCP/IP-ലെ പ്രധാന ലെയറുകളും പ്രാട്ടൊക്കോളുകളും

ആപ്ലിക്കേഷന്‍ എച്ച്‌.ടി.ടി.പി . എഫ്‌.ടി.പി. ടെൽനെറ്റ്‌ എസ്‌.എം. ഡി.എന്‍. ലെയർ റ്റി.പി. എസ്‌ ട്രാന്‍സ്‌പോർട്ട്‌ ടി.സി.പി യു.ഡി.പി. ലെയർ നെറ്റ്‌വർക്ക്‌ ഐ.പി. ലെയർ നെറ്റ്‌വർക്ക്‌ ഈതർനെറ്റ്‌ ടോക്കണ്‍റിങ്‌ മറ്റ്‌ ലിങ്ക്‌. ലെയർ ഇന്റർനെറ്റ്‌ പ്രാട്ടോക്കോളുകള്‍ നാല്‌ ലെയറുകളിലായി പത്തിലധികം വിവിധ പ്രാട്ടൊക്കോള്‍ അടങ്ങിയതാണ്‌ ടി.സി.പി./ഐ.പി.

വേള്‍ഡ്‌ വൈഡ്‌ വെബ്‌

ലോകത്താകമാനമുള്ള കംപ്യൂട്ടറുകളിലൂടെ പരസ്‌പരം ബന്ധിപ്പിക്കപ്പെട്ട ഇന്റർനെറ്റ്‌ എന്ന ബൃഹത്‌ കംപ്യൂട്ടർശൃംഖല നിരവധി സേവനങ്ങള്‍ നൽകുന്നുണ്ട്‌. അതിൽ പരമപ്രധാനമായതാണ്‌ വേള്‍ഡ്‌ വൈഡ്‌ വെബ്‌. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള കംപ്യൂട്ടറുകളിൽ സംഭരിച്ചിരിക്കുന്ന ചിത്രങ്ങളും അക്ഷരങ്ങളും ദൃശ്യങ്ങളുമെല്ലാം ഇന്റർനെറ്റിലൂടെ കാണാനും അനുഭവിക്കാനും കഴിയുന്നത്‌ വേള്‍ഡ്‌ വൈഡ്‌ വെബിന്റെ സഹായത്തോടെയാണ്‌. വെബ്‌ എന്നും അറിയപ്പെടുന്ന ഇതിനെ ഇന്റർനെറ്റ്‌ എന്നതിന്റെ പകരമായി പോലും ഇന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌. വെബിലെ ഓരോ വിവരത്തിനും പ്രത്യേകം ഐഡന്റിഫയറുകളും (URI-Universal Resource Identifier) ഓരോ സംഭരണ സ്ഥലത്തിനും പ്രത്യേക അഡ്രസ്സുകളുമുണ്ടാകും. വെബ്‌ പേജുകള്‍ അഥവാ ഹൈപ്പർ ടെക്‌സ്റ്റ്‌ ഡോക്യുമെന്റുകളായാണ്‌ വെബ്ബിലെ വിവരങ്ങള്‍ കംപ്യൂട്ടറുകളിൽ ദൃശ്യമാകുന്നത്‌. വെബിലെ പേജുകള്‍ യൂണിവേഴ്‌സൽ റിസോഴ്‌സ്‌ ലൊക്കേറ്ററുകള്‍ (URL)ഉപയോഗിച്ച്‌ പരസ്‌പരം ലിങ്ക്‌ ചെയ്യപ്പെട്ടിരിക്കുന്നു. വെബിലെ വിവരങ്ങളെ കംപ്യൂട്ടറുകളിലേക്കു കാണാനും എടുക്കാനും സാധിക്കുന്നത്‌ ബ്രൗസർ എന്നറിയപ്പെടുന്ന സോഫ്‌ട്‌വെയറിന്റെ സഹായത്തോടെയാണ്‌.

വെബ്‌പേജ്‌

ഹൈപ്പർടെക്‌സ്റ്റ്‌ മാർക്‌അപ്‌ ലാങ്‌ഗ്വേജ്‌ (HTML) എന്ന പ്രത്യേക കംപ്യൂട്ടർ മാർക്‌അപ്‌ ഭാഷയിലാണ്‌ വെബ്‌ പേജുകള്‍ നിർമിക്കുന്നത്‌. ഇതിൽ അക്ഷരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ, ഓഡിയൊ മുതലായ മള്‍ട്ടിമീഡിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാനാകും. ജാവ, പി.എച്ച്‌.പി തുടങ്ങിയ പ്രാഗ്രാമിങ്‌ ഭാഷകള്‍ ഉപയോഗിച്ച്‌ വെബ്‌ പേജുകള്‍ തയ്യാറാക്കാന്‍ കഴിയും.

വെബ്‌സൈറ്റ്‌

വെബ്‌ പേജുകളുടെ ഒരു കൂട്ടമാണ്‌ വെബ്‌സൈറ്റുകളും വെബ്‌ പോർട്ടലുകളും. വിവിധ പ്രാഗ്രാമിങ്‌ ഭാഷകളിലൂടെ ആകർഷകമായി തയ്യാറാക്കുന്ന വെബ്‌ സൈറ്റുകള്‍ വെബ്‌ സെർവറുകളിലാണ്‌ സംഭരിക്കുന്നത്‌. ഈ പ്രക്രിയയെ വെബ്‌ ഹോസ്റ്റിങ്‌ എന്നാണ്‌ പറയുക. ഇത്തരം ഹോസ്റ്റിങ്‌ സേവനം നൽകുന്ന നിരവധി കമ്പനികള്‍ ആഗോളതലത്തിലും ഇന്ത്യയിലും കേരളത്തിലും പ്രവർത്തിക്കുന്നുണ്ട്‌. അവശ്യം വേണ്ട സംഭരണ അളവിനനുസരിച്ച്‌ വാർഷികാടിസ്ഥാനത്തിൽ നിശ്ചിത തുക ഇതിനായി ഇത്തരം കമ്പനികള്‍ ഈടാക്കുന്നു. സൗജന്യ സേവനം നൽകുന്ന കമ്പനികളും പ്രവർത്തനത്തിലുണ്ട്‌. വന്‍കിട കമ്പനികള്‍ തങ്ങളുടെ വെബ്‌ വിവരങ്ങള്‍ സ്വന്തമായ സെർവറുകളിലാണ്‌ സൂക്ഷിക്കുന്നത്‌. കേരള സർക്കാരുമായി ബന്ധപ്പെട്ട വെബ്‌ സൈറ്റുകളിലെ വിവരങ്ങള്‍ തിരുവനന്തപുരത്തെ സ്റ്റേറ്റ്‌ ഡേറ്റ സെന്ററിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌.

ബ്രൗസർ

സെർവർ കംപ്യൂട്ടറുകളിൽ ഹോസ്റ്റ്‌ ചെയ്യപ്പെട്ട വെബ്‌പേജുകള്‍ കാണാന്‍ ഇന്റർനെറ്റ്‌ ഉപയോക്താവിനെ സഹായിക്കുന്ന സോഫ്‌ട്‌വെയറുകളാണ്‌ വെബ്‌ ബ്രൗസറുകള്‍. മോസില്ല ഫയർഫോക്‌സ്‌, ഇന്റർനെറ്റ്‌ എക്‌സ്‌പ്ലോറർ, ഗൂഗിള്‍ ക്രാം, സഫാരി എന്നിവ സാധാരണയായി ഉപയോഗിക്കപ്പെടുന്ന ബ്രൗസറുകളാണ്‌. ഉപയോക്താവിന്റെ കംപ്യൂട്ടറിൽ ഇന്‍സ്റ്റാള്‍ ചെയ്‌തിരിക്കുന്ന ബ്രൗസറിന്റെ അഡ്രസ്സ്‌ ബാറിലാണ്‌ ആവശ്യമായ വെബ്‌ വിലാസം ടൈപ്പ്‌ ചെയ്യുന്നത്‌.

വെബിന്റെ പ്രവർത്തനം

ഇന്റർനെറ്റ്‌ കണക്‌ഷനുള്ള ഒരു കംപ്യൂട്ടറിലെ ബ്രൗസർ സോഫ്‌ട്‌വെയർ പ്രവർത്തിപ്പിക്കുന്നതിലൂടെയാണ്‌ ഒരു സാധാരണ ഉപയോക്താവ്‌ വെബിലേക്ക്‌ കടക്കുന്നത്‌. അഡ്രസ്‌ ബാറിൽ വെബ്‌ അഡ്രസ്‌ അഥവാ (URL) Universal Resource Locator) ടൈപ്പ്‌ ചെയ്യുന്നു. ഉദാ.www. kerala.gov.in. ഈ വെബ്‌സൈറ്റിന്റെ വെബ്‌ പേജുകള്‍ സൂക്ഷിച്ചിരിക്കുന്ന സെർവർ കംപ്യൂട്ടറിന്റെ സ്ഥാനം കണ്ടെത്തുകയാണ്‌ അടുത്തപടി. ഇതിനായി ഈ അഡ്രസ്സിനെ ഇന്റർനെറ്റിന്‌ മനസ്സിലാക്കാന്‍ കഴിയുന്ന ഐ.പി. അഡ്രസ്സാക്കി മാറ്റേണ്ടതുണ്ട്‌. DNS (Domain Name System)എന്ന സംവിധാനമാണ്‌ ഈ ധർമം നിർവഹിക്കുന്നത്‌. ഇങ്ങനെ ലഭിക്കുന്ന ഐ.പി. അഡ്രസ്സിലൂടെ ബ്രൗസർ സെർവറുമായി ബന്ധം സ്ഥാപിക്കുന്നു. സെർവറിലുള്ള ഓരോ വിവരം ലഭ്യമാക്കാനും ബ്രൗസർ ഓരോ റിക്വസ്റ്റ്‌ നൽകിയിരിക്കണം. ഓരോ തവണയും ഉപയോക്താവ്‌ ഒരു പേജ്‌ തുറക്കുമ്പോഴും ലിങ്കുകളിൽ ക്ലിക്കു ചെയ്യുമ്പോഴും ബ്രൗസർ വെബ്‌ സെർവറുമായി ബന്ധം സ്ഥാപിക്കുന്നു. റിക്വസ്റ്റിനു അനുസൃതമായ HTML കോഡുകള്‍ ബ്രൗസറിലേക്ക്‌ സെർവർ അയയ്‌ക്കുന്നു. HTML കോഡുകളായി ബ്രൗസറിലെത്തുന്ന വിവരങ്ങളെ ബ്രൗസർ എക്‌സിക്യൂട്ട്‌ ചെയ്‌ത്‌ യഥാർഥ വെബ്‌ പേജുകള്‍ ദൃശ്യമാകുന്നു.അജാക്‌സ്‌ പോലുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്ന്‌ കൂടുതൽ വേഗത്തിൽ വിവരങ്ങള്‍ ബ്രൗസറിനു ലഭ്യമാക്കാനാകൂം.

സേർച്ച്‌ എന്‍ജിന്‍

ഇന്റർനെറ്റിലെ കോടിക്കണക്കിന്‌ വെബ്‌ പേജുകളിൽ നിന്ന്‌ നമുക്കാവശ്യമായ വിവരം തേടിപ്പിടിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ്‌ സേർച്ച്‌ എന്‍ജിനുകള്‍. ഗൂഗിള്‍ ആണ്‌ ഈ രംഗത്തെ അതികായന്‍. യാഹൂ, ബിങ്‌ മുതലായവ അടുത്ത സ്ഥാനങ്ങളിൽ വരും. സെർവറുകളിലെ ഫയലുകളുടെ പട്ടിക ശേഖരിക്കുന്ന വെബ്‌ ക്രാളർ പ്രാഗ്രാമുകളാണ്‌ സേർച്ച്‌ എന്‍ജിനുകളുടെ അടിസ്ഥാനഘടകം.

ഡൊമൈന്‍ നാമം

ചില ഡൊമൈന്‍ നാമങ്ങളും അവയുടെ ഐ.പി. അഡ്രസ്സും

  ഡൊമൈന്‍ നാമം	     ഐ.പി. അഡ്രസ്സ്‌ (ഐ.പി.r4) 

http.//www.sarvavijnanakosam.gov.in 210.212.239.84 http.//www.microsoft.com 65.55.226.140 http.//www.india.gov.in 164.100.56.201 http.//www.wikipedia.org 208.80.152.2

വേള്‍ഡ്‌ വൈഡ്‌ വെബിലെ വെബ്‌സൈറ്റുകളുടെ വിലാസമാണ്‌ ഡൊമൈന്‍ നാമങ്ങള്‍ എന്ന്‌ പൊതുവേ പറയാം. ഉദാ. http://www.google.com എന്നത്‌ പ്രശസ്‌തമായ ഗൂഗിള്‍ കമ്പനിയുടെ ഡൊമൈന്‍ നാമമാണ്‌. ഇത്‌ യഥാർഥത്തിൽ ഗൂഗിള്‍ കമ്പനിയുടെ വെബ്‌ പേജുകള്‍ സൂക്ഷിച്ചിട്ടുള്ള സെർവർ കംപ്യൂട്ടറിന്റെ ഐ.പി. അഡ്രസ്സിന്റെ ഇംഗ്ലീഷ്‌ നാമമാണ്‌; യഥാർഥ IP അഡ്രസ്സുകള്‍ 66.233.160.0 മുതൽ 64.233. 191.255 വരെയാണ്‌. അക്കങ്ങള്‍ മാത്രമുള്ള ഈ ഐ.പി. അഡ്രസ്സിനെ ലളിതമായ ഒരു ഇംഗ്ലീഷ്‌ പേരിൽ ഓർത്തുവയ്‌ക്കാന്‍ കംപ്യൂട്ടർ ഉപയോക്താവിനെ സഹായിക്കുന്ന സങ്കേതമാണ്‌ ഡൊമൈന്‍ നെയിം സിസ്റ്റം (DNS). ഒരു ഡൊമൈന്‍ നാമത്തിന്റെ വ്യത്യസ്‌തഭാഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

http:// www. google. com

പ്രാട്ടൊക്കോള്‍ സബ്‌ഡൊമൈന്‍ സെക്കന്‍ഡ്‌ 	ടോപ്‌ലെവൽ				      ലെവൽ  	ഡൊമൈന്‍				     ഡൊമൈന്‍		

ഡൊമെയിന്‍ നാമങ്ങളുടെ അവസാനഭാഗമായ "ടോപ്‌ ലെവൽ ഡൊമൈന്‍' പ്രസ്‌തുത സൈറ്റ്‌ ഏതു വിഭാഗത്തിലാണെന്ന്‌ സൂചിപ്പിക്കുന്നു. വെബ്‌ വിലാസങ്ങളെ ഇന്റർനെറ്റിന്‌ മനസ്സിലാകുന്ന ഐ.പി. അഡ്രസ്സിലേക്ക്‌ മാറ്റുന്ന പ്രവൃത്തിയെ ഉചട നെയിം റസല്യൂഷന്‍ എന്നാണ്‌ വിളിക്കുന്നത്‌. ഉപയോക്താവിന്റെ ഇന്റർനെറ്റിലേക്ക്‌ ബന്ധം സ്ഥാപിക്കുമ്പോള്‍ ആഗോളമായി ഉപയോഗിക്കുന്ന ഒരു ഉചട ഡേറ്റാബേസിന്റെ സഹായത്തോടെയാണ്‌ ഈ പ്രവൃത്തി ചെയ്യുന്നത്‌. ഈ ഡേറ്റാബേസ്‌ പരിപാലനം ചെയ്യാനും, പുതിയ ഡൊമൈന്‍ നാമങ്ങള്‍ അനുവദിക്കാനും അനുമതിയുള്ള നിരവധി കമ്പനികള്‍ പ്രവർത്തിക്കുന്നുണ്ട്‌. ഡൊമൈന്‍ നെയിം റെജിസ്‌ട്രാറുകള്‍ എന്നാണിവ അറിയപ്പെടുന്നത്‌. ഡൊമൈന്‍ നാമങ്ങള്‍ റജിസ്റ്റർ ചെയ്‌തുപയോഗിക്കാന്‍ ഇത്തരം കമ്പനികള്‍ക്ക്‌ വാർഷികാടിസ്ഥാനത്തിൽ നിശ്ചിത തുക നൽകണം.

ഇ-മെയിൽ

ഇന്റർനെറ്റിൽ ലഭ്യമായ മറ്റൊരു പ്രധാന സേവനമാണ്‌ ഇലക്‌ട്രാണിക്‌ മെയിൽ അഥവാ ഇ-മെയിൽ. 1960-കളിൽ ഉപയോഗത്തിൽവന്ന ഇത്‌ അർപാനെറ്റിന്റെ കൂടെ ഉപയോഗിച്ചു തുടങ്ങിയതോടെയാണ്‌ കൂടുതൽ കാര്യക്ഷമമാകുന്നത്‌. തുടർന്ന്‌ കംപ്യൂസേർവ്‌, അമേരിക്ക ഓണ്‍ലൈന്‍ മുതലായ സ്വകാര്യ കമ്പനികള്‍ ഇ-മെയിലിനെ കൂടുതൽ പരിഷ്‌കരിക്കുകയും വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്‌തു. 1970-കളിൽ റേ ടോംലിന്‍സണ്‍ ആണ്‌ ഇ-മെയിലിന്‌ ഇന്നത്തെ രൂപം നൽകിയത്‌. ഉപയോക്താവിന്റെ കംപ്യൂട്ടറിൽ പ്രവർത്തിക്കുന്ന "ഇ-മെയിൽ ക്ലയന്റ്‌' എന്നറിയപ്പെടുന്ന പ്രാഗ്രാമുകളാണ്‌ ഇ-മെയിൽ സംവിധാനത്തിന്റെ പ്രധാന ഘടകം. മൈക്രാസോഫ്‌ട്‌ ഔട്ട്‌ലുക്‌, മോസില്ല തണ്ടർബേർഡ്‌, ആപ്പിള്‍ മെയിൽ, ഉബുന്‍ഡുവിലെ ഇവല്യൂഷന്‍ എന്നിവ ഇ-മെയിൽ ക്ലയന്റുകള്‍ക്കുദാഹരണമാണ്‌. ടൈപ്പു ചെയ്‌ത്‌ സന്ദേശങ്ങളെ അയയ്‌ക്കേണ്ട രൂപത്തിലാക്കുന്നത്‌ ഈ പ്രാഗ്രാമാണ്‌. ഇന്റർനെറ്റ്‌ സർവീസ്‌ പ്രാവൈഡർമാർ ഒരുക്കുന്ന മെയിൽ സബ്‌മിഷന്‍ ഏജന്റ്‌ (MSA) എന്ന സംവിധാനം ഉചട-ന്റെ സഹായത്തോടെ സന്ദേശങ്ങളെ അയയ്‌ക്കുന്നു. ഇവ കൂടാതെ യാഹൂ, ഗൂഗിള്‍ തുടങ്ങിയ സേവന ദാതാക്കളും സൗജന്യമായി പബ്ലിക്‌ ഇ-മെയിൽ സൗകര്യം നല്‌കുന്നുണ്ട്‌.

ഇന്റർനെറ്റ്‌ പ്രചാരം

1990-കള്‍ മുതലാണ്‌ ഇന്റർനെറ്റ്‌ വ്യാപകമാകാന്‍ തുടങ്ങുന്നത്‌. കംപ്യൂട്ടർ സാങ്കേതിക രംഗത്തുണ്ടായ കുതിച്ചുചാട്ടങ്ങള്‍ ഇന്റർനെറ്റിന്റെയും തദ്വാര, ഡിജിറ്റൽ വാർത്താവിനിമയത്തിന്റെയും വ്യാപനത്തിലും വികസനത്തിലും ഉണ്ടാക്കിയ മാറ്റങ്ങള്‍ വിസ്‌മയകരമായിരുന്നു. ഇന്റർനെറ്റ്‌ എന്ന ആഗോള കംപ്യൂട്ടർ ശൃംഖലയിലേക്ക്‌ ദിനംപ്രതിയെന്നോണം ആയിരക്കണക്കിന്‌ കംപ്യൂട്ടറുകള്‍ കച്ചിചേർക്കപ്പെട്ടു. സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും രാജ്യങ്ങള്‍ക്കുമെല്ലാം വെബ്‌സൈറ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ലോകത്തിന്റെ ഒരു പ്രതിഫലനംതന്നെ ഇന്റർനെറ്റിലൂടെ ഉണ്ടായി എന്നു പറയാം. സൈബർലോകം എന്നറിയപ്പെടുന്ന ഈ ലോകം ഇന്ന്‌ മനുഷ്യജീവിത ശൈലികളുടെയും കർമവ്യാപാരങ്ങളുടെയും അവിഭാജ്യഘടകമായി മാറിയിരിക്കുന്നു.

1995-ൽ ഏകദേശം 1.6 കോടി ഇന്റർനെറ്റ്‌ ഉപയോക്താക്കളാണ്‌ ലോകത്തുണ്ടായിരുന്നത്‌. ഇത്‌ 2005 ആയപ്പോഴേക്കും 101.8 കോടിയായി വളർന്നു. 2011-ലെ കണക്കുകള്‍ പ്രകാരം ഇന്റർനെറ്റ്‌ ഉപയോക്താക്കളുടെ എച്ചം ഏകദേശം 226 കോടിയാണ്‌. ഇന്റർനെറ്റിന്റെ അതിദ്രുതമായുള്ള വളർച്ച ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം ഇന്റർനെറ്റ്‌ ഉപയോക്താക്കളിൽ 44.5 ശതമാനവും ഏഷ്യയിൽ നിന്നാണ്‌. ഇതിൽ 13 ശതമാനം മാത്രമാണ്‌ ഇന്ത്യയുടെ പങ്ക്‌. രാജ്യങ്ങളുടെ കണക്കെടുത്താൽ ചൈനയിലാണ്‌ ഏറ്റവും കൂടുതൽ ഇന്റർനെറ്റ്‌ ഉപയോക്താക്കള്‍. മൊത്തം ഇന്റർനെറ്റ്‌ ഉപയോക്താക്കളിൽ 23 ശതമാനം ചൈനയിൽനിന്നും 11.6 ശതമാനം യു.എസ്സിൽനിന്നുമാണ്‌. ഇതിനു രണ്ടിനും പിന്നിലായാണ്‌ ഇന്ത്യയുടെ സ്ഥാനം.

ഇന്റർനെറ്റിൽ വ്യാപകമായ ഭാഷ ഇംഗ്ലീഷാണ്‌. ചൈനീസും സ്‌പാനിഷും ജാപ്പനീസും തൊട്ടടുത്ത സ്ഥാനങ്ങളിൽ വരും. ഇന്റർനെറ്റ്‌ ലഭ്യത വിപുലപ്പെടുത്താന്‍ ഇന്ന്‌ മിക്ക രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്‌. അമേരിക്ക, ഫ്രാന്‍സ്‌, സ്‌പെയിന്‍, ഫിന്‍ലന്‍ഡ്‌, ഗ്രീസ്‌ തുടങ്ങിയ രാജ്യങ്ങളിൽ ഇന്റർനെറ്റിന്റെ ലഭ്യത പൗരന്റെ അവകാശമായി നിയമംമൂലം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഉത്തര കൊറിയയിൽ പൊതുജനങ്ങള്‍ക്ക്‌ ഇന്റർനെറ്റ്‌ ഉപയോഗിക്കാന്‍ അനുമതിയില്ല. ഇന്റർനെറ്റ്‌ ലഭ്യത ഉള്ളതും ഇല്ലാത്തതിനെയും സൂചിപ്പിക്കുന്ന സംജ്ഞയായ ഡിജിറ്റൽ വിടവ്‌ (Digital divide) കുറച്ചുകൊണ്ടുവരാന്‍ ലോകത്താകമാനം ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. ഇന്റർനെറ്റ്‌ രംഗത്തെ പ്രധാന സംഘടനകള്‍

ICANN ഐ.പി. അഡ്രസ്സുകള്‍ പ്രത്യേകം ഇന്റർനെറ്റ്‌ കോർപ്പറേഷന്‍ ഭൂപ്രദേശത്തേക്ക്‌ ഫോർ റെജിസ്റ്റ്രർക്ക്‌ അസൈന്‍ഡ്‌ അസൈന്‍ ചെയ്യുക, നയിംസ്‌ ആന്‍ഡ്‌ പുതിയ ഡൊമായിനുകള്‍ക്ക്‌ നമ്പേഴ്‌സ്‌ അംഗീകാരം നൽകുക IANA ICANN ന്റെ കീഴിൽവരുന്ന സംഘടന.ഇന്റർനെറ്റ്‌ അസൈന്‍ഡ്‌ ഐ.പി. അഡ്രസ്സുകളുടെ കൈകാര്യം നമ്പേഴ്‌സ്‌ അതോറിറ്റി ചെയ്യൽ, ഉചട സംവിധാനത്തിന്റെ റൂട്ട്‌ സോണ്‍ കൈകാര്യം ചെയ്യൽ IETF ഇന്റർനെറ്റിന്റെ വികാസത്തിന്‌ ഇന്റർനെറ്റ്‌ എന്‍ജിനീയറിങ്‌ മാർഗരേഖ ഒരുക്കുന്ന പ്രവർത്തക ടാസ്‌ക്‌ ഫോഴ്‌സ്‌ സംഘം W3C വെബുമായി ബന്ധപ്പെട്ട മാനദണ്ഡ വേള്‍ഡ്‌ വൈഡ്‌ വെബ്‌ ങ്ങളുടെ പരിഷ്‌കരണം, ഗവേഷണം കണ്‍സോർഷ്യം മുതലായവ. ഇവ കൂടാതെ ഐക്യരാഷ്‌ട്ര സഭയുടെ ഇന്റർനെറ്റ്‌ ഗവേർണന്‍സ്‌ പോലുള്ള സംഘടനകളും നിരവധി പ്രാദേശിക രജിസ്‌ട്രികളും ഇന്റർനെറ്റ്‌ രംഗത്തുണ്ട്‌.

ഇന്റർനെറ്റ്‌ കണക്‌ഷനുകള്‍

ഇന്റർനെറ്റ്‌ സേവന ദാതാക്കാള്‍ എന്നറിയപ്പെടുന്ന കമ്പനികളാണ്‌ ഇന്ന്‌ ഇന്റർനെറ്റ്‌ ഉപയോഗിക്കാന്‍ സഹായിക്കുന്നത്‌. വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ്‌ കഫേകളിലും മൊബൈൽ ഫോണുകളിലുമെല്ലാം ഇന്റർനെറ്റ്‌ എത്തുന്നത്‌ ഇത്തരം കമ്പനികളുടെ സേവനം നിശ്ചിത തുകയ്‌ക്ക്‌ ലഭ്യമാക്കുന്നതിലൂടെയാണ്‌. വേഗത കുറഞ്ഞ ഡയൽ അപ്‌ രീതി മുതൽ അതിവേഗതയുള്ള വൈമാക്‌സ്‌ രീതി വരെ വിപുലവും വ്യത്യസ്‌തവുമായ സാങ്കേതിക രീതികളിലൂടെ ഇത്തരം കമ്പനികള്‍ ഉപയോക്താക്കളെ ഇന്റർനെറ്റിലേക്ക്‌ ബന്ധിപ്പിക്കുന്നു. ബി.എസ്‌.എന്‍.എൽ., ഏഷ്യാനെറ്റ്‌, റിലയന്‍സ്‌ കമ്യൂണിക്കേഷന്‍ തുടങ്ങിയവരാണ്‌ കേരളത്തിൽ ഈ രംഗത്തെ പ്രമുഖർ.

ഡയൽ അപ്‌

ടെലിഫോണ്‍ കേബിളുകള്‍വഴി മോഡത്തിന്റെ സഹായത്തോടെ ഇന്റർനെറ്റ്‌ സേവനം നൽകുന്നതാണ്‌ ഡയൽ അപ്‌ രീതി. 56 കെ.ബി/സെ. ആണ്‌ ഈ കണക്‌ഷനുകളിലെ പരമാവധി ഡേറ്റാ വിനിമയ വേഗത. വേഗത കുറഞ്ഞ ഈ രീതി ഗ്രാമപ്രദേശങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ബ്രാഡ്‌ബാന്‍ഡ്‌

256 കെ.ബി/സെ. അല്ലെങ്കിൽ അതിലധികമോ വേഗതയുള്ള ഇന്റർനെറ്റ്‌ കണക്‌ഷന്‍ സാങ്കേതികവിദ്യകള്‍ പൊതുവേ ബ്രാഡ്‌ബാന്‍ഡ്‌ എന്നറിയപ്പെടുന്നു. ബ്രാഡ്‌ബാന്‍ഡ്‌ സാങ്കേതിക രീതിയിലുള്ള ഇന്റർനെറ്റ്‌ കണക്‌ഷന്‍ താഴെ പറയുന്നവയാണ്‌.

കേബിള്‍ ഇന്റർനെറ്റ്‌

ഒപ്‌ടിക്കൽ ഫൈബർ കേബിളുകളിലൂടെയും മറ്റും നൽകുന്ന താരതമ്യേന വേഗത കൂടിയ ഇന്റർനെറ്റ്‌ കണക്‌ഷന്‍ രീതിയാണിത്‌. 700 ജി.ബി/സെ. വരെ വേഗത നൽകാന്‍ ഇത്തരം കണക്‌ഷനു കഴിയും. കേബിള്‍ ടിവി ശൃംഖലയിലെ കേബിളുകളിലൂടെ ഇവ നൽകുന്നു.

വൈഫൈ

കേബിളുകളില്ലാതെ ഒരു പ്രത്യേക ഭൂപരിധിയിലെ കംപ്യൂട്ടറുകളിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്ന സാങ്കേതിക വിദ്യയാണ്‌ വയർലെസ്‌ ഫിഡെലിറ്റി അഥവാ വൈഫൈ. ഒരു സ്ഥലത്ത്‌ സ്ഥാപിക്കുന്ന വയർലെസ്‌ അക്‌സസ്‌ പോയിന്റ്‌ (WA) എന്ന ഉപകരണവുമായി കംപ്യൂട്ടറിൽ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വൈഫൈ കാർഡുകള്‍ റേഡിയോ തരംഗങ്ങള്‍ വഴി ബന്ധം സ്ഥാപിച്ചാണ്‌ ഇത്‌ പ്രവർത്തിക്കുന്നത്‌.

വൈമാക്‌സ്‌

വൈഫൈയെക്കാള്‍ മികച്ച വേഗതയും കൂടുതൽ കവേറജും വൈമാക്‌സ്‌ രീതി പ്രദാനം ചെയ്യുന്നു. 1 ജി.ബി./സെ. വരെ വേഗത നൽകാന്‍ ഇതിനാകും. ഒരു നഗരം ആകമാനം വയർലെസ്‌ രീതിയിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കാന്‍ ഇതിനു കഴിയും.

ഉപഗ്രഹ ഇന്റർനെറ്റ്‌

കൃത്രിമോപഗ്രഹങ്ങളും ഡിഷ്‌ ആന്റിനകളും ഉപയോഗിച്ചാണ്‌ ഈ രീതിയിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നത്‌. താഴ്‌ന്ന ഭ്രമണപഥത്തിലുള്ള(low orbit) ഉപഗ്രഹങ്ങളാണ്‌ ഇതിനായി ഉപയോഗപ്പെടുത്തുന്നത്‌. ഇതര രീതികള്‍ അപ്രാപ്യമായ സമുദ്രങ്ങളിലും മരുഭൂമിയിലും വിദൂരമായ സ്ഥലങ്ങളിലും ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു.

മൊബൈൽ ഇന്റർനെറ്റ്‌

മൊബൈൽ ടവറുകള്‍ വഴി മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ്‌ എത്തിക്കുന്ന സാങ്കേതിക രീതിയാണിത്‌. ഇന്ന്‌ മിക്ക മൊബൈൽ സേവന ദാതാക്കളും ഈ സേവനം നൽകുന്നുണ്ട്‌. യു.എസ്‌.ബി. ഉപകരണങ്ങളിലൂടെ കംപ്യൂട്ടറിൽ ഇന്റർനെറ്റ്‌ ലഭ്യമാകുന്നതിനും ഈ രീതിയാണ്‌ പ്രയോജനപ്പെടുത്തുന്നത്‌.

ഇന്റർനെറ്റ്‌ സ്വാധീനം

മാധ്യമരംഗം

മാധ്യമരംഗത്തെ ഇന്റർനെറ്റ്‌ സ്വാധീനം അതിവിപുലമാണ്‌. ടെലിവിഷന്‍ പരിപാടികളും പത്രമാസികകളും ഇന്റർനെറ്റിൽ ലഭ്യമാകുന്ന സാങ്കേതിക വികാസം കൈവരിച്ചതോടെ ഭൂമിശാസ്‌ത്രപരവും രാഷ്‌ട്രീയവുമായ അതിർത്തികളെ ഭേദിച്ചുകൊണ്ട്‌ വാർത്തകളും വിവരണങ്ങളും ലോകത്തിന്റെ ഭാഗമായി മാറി. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും പ്രാദേശിക വാർത്തകള്‍ വരെ ഇ-പത്രങ്ങളിലൂടെ വായിച്ചറിയുവാന്‍ ആളുകള്‍ക്ക്‌ സാധ്യമായി. ഇതോടെ വികസിത രാജ്യങ്ങളിലെ പല വമ്പന്‍ പത്രസ്ഥാപനങ്ങളുടെയും അച്ചടിപ്പതിപ്പുകള്‍ പ്രതിസന്ധി നേരിടാന്‍ തുടങ്ങി. വികസിത രാജ്യങ്ങളിലെ പത്രങ്ങളുടെ സർക്കുലേഷനിലുണ്ടായ ഇടിവ്‌ അവ അടച്ചു പൂട്ടുന്നതിലേക്കുവരെ നയിച്ചു. എന്നാൽ ടി.വി. ചാനലുകളുടെ ദൃശ്യ സാധ്യതയെ ഇത്‌ കൂടുതൽ വിപുലമാക്കി.

അച്ചടിപ്പത്രങ്ങള്‍ അവരുടെ പ്രവർത്തനം ഇന്റർനെറ്റ്‌ പത്രങ്ങളിൽക്കൂടി വ്യാപിപ്പിച്ചു. കൂടാതെ നൂറുകണക്കിന്‌ ഇന്റർനെറ്റ്‌ പത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങി. ഈ രംഗത്തെ മൂലധന നിക്ഷേപം താരതമ്യേന വളരെ കുറവ്‌ മതിയെന്ന കാര്യം ഈ നിലയെ കൂടുതൽ ശക്തമാക്കി. ഇന്റർനെറ്റ്‌ ടെലിവിഷനുകളും ഇന്റർനെറ്റ്‌ റേഡിയോയും ഇ-ജേർണലുകളും ഉള്‍ക്കൊള്ളും വിധം വിപുലവും സാങ്കേതിക മികവുറ്റതുമായ മറ്റൊരു മാധ്യമ ലോകം തന്നെ ഇന്റർനെറ്റ്‌ സാങ്കേതികവിദ്യ സാധ്യമാക്കി. പരമ്പരാഗതമായ ഈ മാധ്യമങ്ങള്‍ ഇന്റർനെറ്റിന്റെ വരവോടെ പുതു രീതിയിൽ അവതരിപ്പിക്കപ്പെടുകയായിരുന്നു. എന്നാൽ ഇവയിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായി ബ്ലോഗുകള്‍ മാധ്യമത്തിന്റെ പരമ്പരാഗത നിർവചനങ്ങളെ അട്ടിമറിച്ചു. ആത്മപ്രകാശനത്തിന്റെ രൂപമാണ്‌ ബ്ലോഗുകള്‍. എന്നാൽ അതിനുമപ്പുറം അത്‌ പ്രചാരണമായും വാർത്തയെഴുത്തായും പ്രതിഷേധമായും കലയായും ഒക്കെ മാധ്യമങ്ങളുടെ ധർമംകൂടി ഏറ്റെടുക്കുന്നുണ്ട്‌. ഇന്റർനെറ്റിലേക്ക്‌ വരുമ്പോള്‍ നേരത്തേയുണ്ടായിരുന്ന അച്ചടിമഷി പുരണ്ട പ്രസിദ്ധീകരണങ്ങളുടെ ഏകമാനത, ദൃശ്യവും ചലനവും ശബ്‌ദവും ഉള്‍ച്ചേരുന്ന ത്രിമാനതയെക്കൂടി ഉള്‍പ്പെടുന്നതായി വികസിച്ചു. പത്രവാർത്തയ്‌ക്കൊപ്പം വാർത്തയുടെ വീഡിയോകൂടി ചേർക്കുമ്പോള്‍ പത്രസങ്കല്‌പം പുനർ നിർവചിക്കപ്പെട്ട്‌ മറ്റൊന്നായി മാറുന്നു. വെബ്‌സൈറ്റുകള്‍ പ്രത്യക്ഷത്തിൽ ഒരു വാർത്താമാധ്യമം അല്ലെങ്കിലും അതിന്‌ പരമ്പരാഗത അർഥത്തിലല്ലാത്ത മാധ്യമത്തിന്റെ സ്വഭാവം പലപ്പോഴും കൈവരുന്നുണ്ട്‌. വിക്കി ലീക്ക്‌സ്‌ പരമ്പരാഗത അർഥത്തിലുള്ള മാധ്യമമല്ല. എന്നാൽ അമേരിക്കയുടെ സൈനിക രഹസ്യങ്ങള്‍ ചോർത്തി പുറത്തുവിട്ടതോടെ അവർ മാധ്യമത്തിന്റെ ധർമം നിർവഹിച്ചു. പത്രസ്വാതന്ത്യ്രവുമായി ബന്ധപ്പെട്ട നിരവധി സങ്കീർണമായ ചോദ്യങ്ങള്‍ ഇത്‌ ഉന്നയിക്കുകയുണ്ടായി. ഗൂഗിളിന്റെ യുട്യൂബ്‌ ഒരു വീഡിയോ ഷെയറിങ്‌ സൈറ്റാണെങ്കിലും അത്‌ മാധ്യമത്തിന്റെ സ്വഭാവവും കൈവരിക്കുന്നുണ്ട്‌. സിനിമകളുടെ ട്രയിലറുകള്‍, സംഭവങ്ങളുടെ ദൃശ്യങ്ങള്‍, കമ്പനി പരസ്യങ്ങള്‍ തുടങ്ങിയവ യുട്യൂബിൽ അപ്‌ലോഡ്‌ ചെയ്‌ത്‌ കാഴ്‌ചക്കാരിലേക്ക്‌ എത്തുമ്പോള്‍ അത്‌ മാധ്യമ ധർമം നിർവഹിക്കുന്നു. അതുപോലെതന്നെ ഫേസ്‌ബുക്ക്‌, ട്വിറ്റർ തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകള്‍ക്കും ഈ മാധ്യമ സ്വഭാവമുണ്ട്‌. തങ്ങളുടെ കുറിപ്പുകളും വാർത്തകളും ചിത്രങ്ങളും മറ്റും പങ്കുവയ്‌ക്കുമ്പോള്‍ വിവരവിനിമയത്തിന്റേതായ പുതിയ മാധ്യമ സ്വഭാവം കൂടിയാണ്‌ കൈവരുന്നത്‌. ബഹുസ്വരമാണ്‌ ഇതിന്റെ പ്രത്യേകത. ഇവയൊന്നും പരമ്പരാഗത മാധ്യമ സങ്കല്‌പങ്ങളുടെ പരിധിയിൽ നിൽക്കുന്നവയല്ല എന്നുമാത്രം.

വൈജ്ഞാനികരംഗം

ഇന്റർനെറ്റിന്റെ വരവ്‌ വിവര വിപ്ലവത്തിന്‌ വഴിതെളിച്ചു. പുസ്‌തകങ്ങളിലും ലൈബ്രറികളിലും മാത്രം ഒതുങ്ങിയിരുന്ന അറിവുകള്‍ വിരൽത്തുമ്പിലേക്ക്‌ വന്നു. ആയിരക്കണക്കിന്‌ ലൈബ്രറികള്‍ ഒന്നുചേർന്നാലുണ്ടാകുന്നതിലേറെ വിവരങ്ങളാണ്‌ നമുക്കിന്ന്‌ ഇന്റർനെറ്റിലൂടെ വായിക്കാന്‍ പറ്റുന്നത്‌. ലോകത്തിലെ എന്തിനെക്കുറിച്ചും ഇന്റർനെറ്റിൽ വിവരങ്ങള്‍ ലഭ്യമാണ്‌. സാങ്കേതികവിദ്യ ലഭ്യമാക്കിയ വിപ്ലവസാധ്യത സമാനതകളില്ലാത്തതത്ര. ആവശ്യമുള്ള വിവരങ്ങള്‍ തെരഞ്ഞെടുക്കാനും, അത്‌ ഞൊടിയിടയ്‌ക്കുള്ളിൽ ലഭ്യമാക്കാനും ഇന്റർനെറ്റ്‌ സാങ്കേതികവിദ്യ നമ്മെ സഹായിക്കുന്നു. ലക്ഷക്കണക്കിന്‌ വെബ്‌സൈറ്റുകള്‍ മുഴുവന്‍ സമയവും ഇതിനായി പ്രവർത്തനസജ്ജമാണ്‌.

വിക്കിപീഡിയ എന്ന ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ഇത്തരത്തിൽ എടുത്തുപറയേണ്ടുന്ന ഒരു സംരംഭമാണ്‌. ലോകത്തിലെ ഏതു കോണിൽ നിന്നും വിവരങ്ങള്‍ കൂട്ടിച്ചേർക്കാനും എഡിറ്റുചെയ്‌ത്‌ മെച്ചപ്പെടുത്താനും സാധിക്കുംവിധം തുറന്നതും, സ്വതന്ത്രവുമായ പ്രവർത്തനരീതിയാണ്‌ ഇതിന്‌ അവലംബിച്ചിരിക്കുന്നത്‌. വിവരങ്ങളുടെ സ്വകാര്യത എന്ന സങ്കല്‌പത്തെ നിരാകരിക്കുന്ന ഈ സംരംഭം കൂട്ടായ്‌മയിൽ രൂപപ്പെടുന്ന അറിവ്‌ എന്ന തത്ത്വത്തിൽ വിശ്വസിക്കുന്നു. ചെറുതും വലുതുമായ ഭാഷകളിൽ വിക്കിപീഡിയ ഇന്ന്‌ സജീവമാണ്‌. കൂടാതെ വിക്കി ഡിക്‌ഷണറി (വിക്‌ഷനറി), വിക്കിമീഡിയ, വിക്കിമാപിയ, വിക്കിബുക്‌സ്‌ തുടങ്ങിയവ ഉള്‍പ്പെട്ട വിക്കി സമൂഹം വിവര വിപ്ലവത്തിൽ നിർണായക പങ്കുവഹിക്കുന്നു. സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകള്‍ ഉപയോഗിച്ചാണ്‌ ഇവ പ്രവർത്തിക്കുന്നത്‌.

ഗൂഗിള്‍ എർത്ത്‌, ഗൂഗിള്‍ മാപ്പ്‌ തുടങ്ങിയവയിലൂടെ ഭൗമോപരിതലത്തെ ഉപഗ്രഹസംവിധാനം ഉപയോഗിച്ച്‌ നമ്മുടെ മുന്നിലെ കംപ്യൂട്ടറിലൂടെ കാണാനുള്ള സംവിധാനമൊരുക്കുന്നു. ഭൂമിശാസ്‌ത്രപരമായ മാപ്പിങ്ങിന്റെ സങ്കീർണതകളും സ്ഥലനിർണയവും എളുപ്പമാക്കിമാറ്റുന്നു. ഗൂഗിള്‍ മ്യൂസിയം, അന്താരാഷ്‌ട്ര മ്യൂസിയങ്ങളെ നമുക്ക്‌ മുന്നിൽ എത്തിക്കുന്നു. ലോകപ്രശസ്‌തരുടെ പെയിന്റിങ്ങുകള്‍, കലാസൃഷ്‌ടികള്‍ തുടങ്ങിയവയെ ഇമേജുകളായി ഇത്തരം സംരംഭങ്ങള്‍ ഉപയോക്താക്കളിൽ എത്തിക്കുന്നു. പുസ്‌തകങ്ങള്‍ പേപ്പർ താളുകളെ ഉപേക്ഷിച്ച്‌ ഇ-ബുക്കുകളായി മാറിക്കൊണ്ടിരിക്കുന്നു. സൂക്ഷിക്കാന്‍ ചെറിയ സ്ഥലം മതി എന്നതും, കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്‌ എന്നതും ഇതിനെ കൂടുതൽ ജനപ്രിയമാക്കുന്നു. പകർപ്പവകാശം കഴിഞ്ഞ സുപ്രധാന പുസ്‌തകങ്ങള്‍ ഇത്തരത്തിൽ വിലകൊടുക്കാതെ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഉപയോഗിക്കാന്‍ കഴിയും. എന്നാൽ ധാരാളം പങ്കുവയ്‌ക്കൽ (Sharing) സൈറ്റുകള്‍ പകർപ്പവകാശം ഉള്ളതും ഇല്ലാത്തതുമായ പുസ്‌തകങ്ങളെ ഇ-രൂപത്തിൽ നമുക്ക്‌ ലഭ്യമാക്കുന്നുണ്ട്‌. വന്‍തോതിൽ പണം മുടക്കി, പുസ്‌തകങ്ങള്‍ വാങ്ങാന്‍ കഴിയാത്ത വികസ്വര രാജ്യങ്ങളിലെ വായനക്കാരുടെ വൈജ്ഞാനിക മേഖലയിൽ വന്‍ മാറ്റം സൃഷ്‌ടിക്കാന്‍ പോന്നതാണ്‌ ഇത്തരം "പങ്കുവയ്‌ക്കൽ' വെബ്‌ സൈറ്റുകള്‍. "ഗൂഗിള്‍ സ്‌കോളർ' പോലുള്ള സംവിധാനങ്ങള്‍ അക്കാദമിക്‌ പഠനങ്ങളെ വേർതിരിച്ച്‌ ഉപയോക്താക്കളിൽ എത്തിക്കുന്നു.

നേരത്തേ പുസ്‌തക രൂപത്തിൽ ലഭ്യമായിരുന്ന ലോകത്തിലെ ഒന്നാംകിട ജേർണലുകള്‍ വെബ്‌ സൈറ്റുകളിൽ നേരിട്ട്‌ വായിക്കുകയോ പണം കൊടുത്ത്‌ ഡൗണ്‍ലോഡ്‌ ചെയ്യുകയോ ചെയ്യാം. അക്കാദമിക്‌ ജേർണലുകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന്‌ ഉപയോക്താക്കളിൽ എത്തിക്കുന്ന ജെസ്റ്റോർ സംവിധാനം വിജ്ഞാനമേഖലയെ വന്‍തോതിൽ സ്വാധീനിക്കുന്നതാണ്‌. വിവിധ തരം വിജ്ഞാനകോശങ്ങളും ഇത്തരത്തിൽ ലഭ്യമാണ്‌. ചിത്രങ്ങളും ചലച്ചിത്രങ്ങളും രേഖകളുമൊക്കെ ഇത്തരത്തിൽ നമുക്ക്‌ മുന്നിലെത്തുന്നുണ്ട്‌. മാത്രവുമല്ല, ഓരോ വിഷയവുമായി ബന്ധപ്പെട്ട്‌ ആധികാരിക വിവരങ്ങള്‍ക്ക്‌ അതതിന്റെ സൈറ്റുകളെത്തന്നെ നമുക്ക്‌ സമീപിക്കാം. വെബ്‌സൈറ്റുകളുടെ വരവ്‌ വിജ്ഞാന മണ്ഡലത്തെ അതിവേഗം വളരുന്നതിന്‌ സഹായിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌.

സോഷ്യൽ നെറ്റ്‌വർക്കിങ്ങും ബ്ലോഗിങ്ങും

സോഷ്യൽ നെറ്റ്‌വർക്ക്‌ സൈറ്റുകള്‍ വെബ്‌ലോകത്തിലെ ശിശുവാണ്‌. സാമൂഹികബന്ധങ്ങളെ വെർച്വൽ സ്‌പെയിസിൽ സാധ്യമാക്കുകയാണ്‌ ഇത്തരം സൈറ്റുകള്‍ ചെയ്യുന്നത്‌. വിദ്യാലയങ്ങളിൽ ഒരുമിച്ച്‌ പഠിച്ചവർ തമ്മിൽ ബന്ധിപ്പിക്കുന്ന സൈറ്റുകള്‍, പരിചയമുള്ളവർ തമ്മിൽ ആശയവിനിമയത്തിന്‌ സാധിക്കുന്ന സൈറ്റുകള്‍ തുടങ്ങിയവ ഇതിന്റെ ആദ്യകാല രൂപങ്ങളായിരുന്നു. എന്നാൽ ഫെയ്‌സ്‌ബുക്ക്‌, ട്വിറ്റർ, ഓർക്കൂട്ട്‌, ഗൂഗിള്‍ പ്ലസ്‌ തുടങ്ങിയവ കുറച്ചുകൂടി വിപുലമായ സേവനങ്ങള്‍ നൽകുന്നു. ചിത്രങ്ങള്‍, വീഡിയോക്ലിപ്പുകള്‍, ചെറുകുറിപ്പുകള്‍, അവയോടുള്ള പ്രതികരണങ്ങള്‍ തുടങ്ങി സജീവമായ ദൈനംദിന സാമൂഹിക ബന്ധത്തിന്റെ വികാസമായി സോഷ്യൽ നെറ്റ്‌വർക്കിങ്‌ മാറിയിട്ടുണ്ട്‌. കൂടുതലും യുവാക്കളാണ്‌ വിപുലമായ തോതിൽ ഇത്തരം സൈറ്റുകളെ ഉപയോഗപ്പെടുത്തുന്നത്‌.

വിവിധ വിഷയങ്ങളെക്കുറിച്ച്‌ ആശയങ്ങള്‍ കൈമാറാനും അഭിപ്രായ രൂപീകരണങ്ങള്‍ക്കും ഇവ ഉപയോഗപ്പെടുന്നുണ്ട്‌. എന്നാൽ ഇവ ആഴത്തിലുള്ളതും ഗൗരവമേറിയതുമാണെന്ന്‌ പറയാനാവില്ല. സുഹൃത്തുക്കളുമായി തത്സമയം സംസാരിക്കാനോ ചാറ്റ്‌ ചെയ്യാനോ സാധിക്കുന്നു എന്നത്‌ ഇവയുടെ സ്വീകാര്യത വർധിപ്പിക്കുന്നു.

2010-2012 വർഷങ്ങളിൽ നടന്ന അറബ്‌ വിപ്ലവങ്ങളിൽ ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും ആശയവിനിമയങ്ങള്‍ക്കും ഫേസ്‌ബുക്ക്‌ പോലുള്ള സൈറ്റുകള്‍ കാര്യമായ സ്വാധീനം ചെലുത്തുകയുണ്ടായി. ആദ്യമായാണ്‌ ഇത്തരമൊരു സാമൂഹ്യ മുന്നേറ്റത്തിന്‌ സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകള്‍ ഉപയോഗപ്പെടുത്തുന്നത്‌. 2011-ൽ ഇന്ത്യയിൽ, അന്നാ ഹസാരെ നടത്തിയ അഴിമതിവിരുദ്ധസമരത്തിന്റെ പ്രചാരണ പ്രവർത്തനങ്ങള്‍ സജീവമായി നിർത്തുന്നതിനും ആളുകളെ സംഘടിപ്പിക്കുന്നതിനും ഇത്തരം സൈറ്റുകള്‍ വഴിയുള്ള പ്രവർത്തനങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. 2011-ൽ അമേരിക്കന്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാജ്യത്ത്‌ പൊട്ടിപ്പുറപ്പെട്ട "വാള്‍സ്‌ട്രീറ്റ്‌ പിടിച്ചെടുക്കൽ' (occupy wallstreet) സേമരവും, ലണ്ടനിൽ നടന്ന ആക്രമണ സംഭവങ്ങളും സംഘടിപ്പിക്കപ്പെട്ടത്‌ സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകള്‍ വഴിയായിരുന്നുവെന്നും റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. നേർബന്ധങ്ങളാൽ രൂപപ്പെട്ട സാമൂഹിക ബന്ധങ്ങളുടെ വിപുലനമായി സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകള്‍ മാറി എന്നാണ്‌ ഇത്‌ കാണിക്കുന്നത്‌.

ഇന്റർനെറ്റിന്റെ വളർച്ച സാധ്യമാക്കിയ മറ്റൊരു നേട്ടമാണ്‌ ബ്ലോഗുകള്‍. 1990-കളുടെ അന്ത്യത്തോടെയാണ്‌ ബ്ലോഗുകള്‍ ആരംഭിക്കുന്നത്‌. ആത്മാവിഷ്‌കാരത്തിന്റെ അനന്ത സാധ്യതയാണ്‌ ബ്ലോഗുകള്‍ ഉപയോക്താക്കളുടെ മുന്നിൽ തുറന്നിട്ടത്‌. ഡയറി എഴുത്തുകളുടെ ഓണ്‍ലൈന്‍ മാതൃകയാണ്‌ പലപ്പോഴും ബ്ലോഗുകള്‍. പലതിനോടുമുള്ള പ്രതികരണങ്ങളും ബ്ലോഗുകളിൽ സജീവമാണ്‌. വീഡിയോകളും ഫോട്ടോകളും ബ്ലോഗുകളിലെ സജീവ സാന്നിധ്യമാണ്‌. വ്യക്തിഗതമായ ബ്ലോഗെഴുത്തുകള്‍ കൂടാതെ കമ്പനികളും സംഘടനകളും പ്രാഫഷനലുകളും മറ്റും അവരുടെ താത്‌പര്യാനുസരണം ബ്ലോഗുകള്‍ ഉപയോഗിക്കുന്നുണ്ട്‌.

അച്ചടിമാധ്യമങ്ങളിലൂടെയുള്ള ആത്മാവിഷ്‌കാര സാധ്യതകള്‍ വളരെ കുറവും ധാരാളം നിയന്ത്രണങ്ങള്‍ക്ക്‌ വിധേയവുമായി വരുന്നു. എന്നാൽ അത്തരം നിയന്ത്രണങ്ങള്‍ ബാധകമല്ലാത്തതും സ്വന്ത ഇഷ്‌ടാനുസരണം പ്രകാശനം സാധ്യമാക്കുന്നതുമായ ഒന്നാണ്‌ ബ്ലോഗുകള്‍. വന്‍പ്രചാരമുള്ള ബ്ലോഗെഴുത്തുകാർ പല ഭാഷകളിലും ഇന്ന്‌ നിലവിലുണ്ട്‌. ഈജിപ്‌തിലെ കരീം അമീർ എന്ന ബ്ലോഗെഴുത്തുകാരന്‍ മുബാറഖ്‌ ഭരണകാലത്ത്‌ തടവിലടയ്‌ക്കപ്പെട്ടിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ പല രാഷ്‌ട്രീയ നേതാക്കളും സജീവ ബ്ലോഗെഴുത്തുകാർ കൂടിയാണ്‌.

അപ്പപ്പോള്‍ പ്രതികരണങ്ങള്‍ നൽകി സജീവമായ സംവാദാത്മകത നിലനിർത്താന്‍ ബ്ലോഗുകള്‍ക്ക്‌ കഴിയുന്നുണ്ട്‌. സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകളുടെ മട്ടിലുള്ള ചില സ്വഭാവങ്ങളും ബ്ലോഗുകള്‍ അതുവഴി നിലനിർത്തുന്നു. മനുഷ്യരുടെ സാമൂഹികലോകത്തെ ബ്ലോഗുകള്‍ ഒരുപടികൂടി മുന്നോട്ടു കൊണ്ടുപോകുന്നു.

പ്രസ്ഥാനങ്ങള്‍

വെബ്‌സൈറ്റുകള്‍ സാമൂഹ്യപ്രസ്ഥാനങ്ങളുടെ സ്വഭാവത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്‌. പാരിസ്ഥിതിക പ്രസ്ഥാനങ്ങള്‍, സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍, മുതലാളിത്ത വിരുദ്ധ സമരങ്ങള്‍, മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍, ലിംഗനീതി പ്രസ്ഥാനങ്ങള്‍, യുദ്ധവിരുദ്ധ മുന്നേറ്റങ്ങള്‍ തുടങ്ങിയവയുടെ പ്രചാരണത്തിനും സംഘാടനങ്ങള്‍ക്കും ഇന്റർനെറ്റ്‌ കാര്യമായി സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ തികച്ചും പ്രാദേശികമായ പല സമരങ്ങളും ആഗോളശ്രദ്ധയിലേക്കു വരുന്നതിന്‌ ഇത്‌ സഹായിച്ചിട്ടുണ്ട്‌. നർമദ അണക്കെട്ടിനെതിരായ സമരം ഇത്തരത്തിൽ ആഗോളശ്രദ്ധ നേടിയ ഒന്നാണ്‌. അതുപോലെ ഐ.എം.എഫ്‌., ലോകബാങ്ക്‌ നയങ്ങള്‍ക്കെതിരെ അവരുടെ ഉച്ചകോടികള്‍ നടക്കുമ്പോള്‍ നടത്തപ്പെട്ട സമരങ്ങള്‍ പോലുള്ളവ ഇന്റർനെറ്റ്‌ വഴി സംഘടിപ്പിക്കപ്പെടുന്നുണ്ട്‌.

പല വിഷയങ്ങളിലും വിവരശേഖരണത്തിനും പ്രചാരണത്തിനും ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നു. പ്രാദേശികം, ആഗോളം എന്ന വേർതിരിവുകള്‍ ഇന്റർനെറ്റിൽ ഇല്ലാതാകാന്‍ ഇത്‌ വഴിയൊരുക്കുന്നു.

സ്വതന്ത്ര ഓപ്പണ്‍ സോഴ്‌സ്‌ സോഫ്‌ട്‌വെയറുകളുടെ(FOSS) വികാസത്തിന്‌ സുപ്രധാന കാരണവും ഇന്റർനെറ്റാണ്‌. ഈ മേഖലയിലെ പ്രവർത്തകർ സോഫ്‌ട്‌വെയർ വ്യാപനം ചെയ്യുന്നത്‌ ഇന്റർനെറ്റിലൂടെയാണ്‌. അവരുടെ യൂസർ ഗ്രൂപ്പുകളുടെ പ്രവർത്തനത്തിന്‌ ഇന്റർനെറ്റ്‌ സൗകര്യമേകുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവർ ഒന്നിച്ചുചേർന്നാണ്‌ സോഫ്‌ട്‌വെയർ വികസിപ്പിക്കുന്ന ജോലിയിൽ ഏർപ്പെടുന്നത്‌. അതുപോലെ പകർപ്പവകാശം എന്ന സങ്കല്‌പത്തിനെതിരായ കോപ്പി ലെഫ്‌റ്റ്‌ പ്രസ്ഥാനവും ഇത്തരത്തിൽ ശ്രദ്ധേയമാണ്‌.

വ്യക്തിസ്വാതന്ത്യ്രം

ഇന്റർനെറ്റിന്റെ വളർച്ച വ്യക്തിസ്വാതന്ത്യ്രത്തെ കുറച്ചുകൂടി വിപുലപ്പെടുത്തിയിട്ടുണ്ട്‌. വിവിധ മേഖലകളിലെ അന്വേഷണങ്ങള്‍ ഇത്‌ എളുപ്പമാക്കി. ബ്ലോഗുകള്‍ പോലുള്ളവ ആത്മാവിഷ്‌കാര സാധ്യതകളെ വർധിപ്പിച്ചു. തന്റെ ചിന്തകളും അഭിപ്രായങ്ങളും പങ്കുവച്ചുകൊണ്ട്‌ ഇന്റർനെറ്റ്‌ സമൂഹത്തിലെ അംഗങ്ങളുമായി സംവദിക്കാനുള്ള സാധ്യതകള്‍ വർധിച്ചു. വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം ഇ-മെയിലുകള്‍, സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകള്‍ തുടങ്ങിയവയിലൂടെ കൂടുതൽ ശക്തമായി. അച്ചടി മാധ്യമങ്ങളുടെ നിയന്ത്രിത ലോകത്തെ അപേക്ഷിച്ച്‌ വ്യക്തികള്‍ക്കുപോലും കുറേക്കൂടി ലളിതമായി പ്രസിദ്ധീകരണം സാധ്യമായി. ഇത്തരത്തിൽ നോക്കുമ്പോള്‍ വ്യക്തിസ്വാതന്ത്യ്രത്തിന്റെ ചക്രവാളങ്ങള്‍ വികസിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌.

എന്നാൽ വ്യക്തിയുടെ സ്വകാര്യത വലിയ തോതിൽ ഇല്ലാതാകുന്നു. ഏതൊരാളുടെയും മെയിലുകളും ചാറ്റുകളും സേവനം നൽകുന്ന കമ്പനിയുടെ സെർവറുകളിൽ സൂക്ഷിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന്‌ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അയാളുടേതല്ലാതാവുകയും കമ്പനിയുടെ സ്വന്തമാവുകയും ചെയ്യുന്നു. ഗവണ്‍മെന്റുകള്‍ക്ക്‌ വേണമെങ്കിൽ അവ പരിശോധിക്കാവുന്നതാണ്‌. മെയിലുകളുടെ ഉള്ളടക്കത്തിനനുസരിച്ച്‌ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനർഥം നമ്മുടെ എഴുത്തുകളുടെ ഉള്ളടക്കം നിരീക്ഷിക്കുകയും അത്‌ പരസ്യക്കമ്പനികള്‍ക്ക്‌ വിൽക്കുകയും ചെയ്യുന്ന അതിസൂക്ഷ്‌മമായ കച്ചവടം നിലനിൽക്കുന്നു എന്നതാണ്‌.

വെബ്‌സൈറ്റുകള്‍ എല്ലാംതന്നെ വിവിധ സെർവറുകളിലായാണ്‌ അവയുടെ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്‌. വിവിധ കമ്പനികളാണ്‌ ഇതിനുള്ള സൗകര്യം ലഭ്യമാക്കുന്നത്‌. കോടിക്കണക്കായ വിവരങ്ങള്‍ ഇങ്ങനെ മറ്റേതെങ്കിലും കമ്പനികള്‍ ശേഖരിക്കുന്ന അവസ്ഥയുണ്ടാക്കുന്നു. ഇത്‌ സ്വകാര്യത എന്ന സങ്കൽപ്പത്തെ ഇല്ലാതാക്കുന്നതാണ്‌. പുതിയതായി വികസിച്ചുവരുന്ന ക്ലൗഡ്‌ കംപ്യൂട്ടിങ്‌ ഈ സ്വകാര്യതാ നഷ്‌ടത്തെ ഇന്റർനെറ്റിന്റെ ലോകത്ത്‌ പൂർത്തീകരിക്കും.

സർക്കാരുകള്‍, അവരുടെ പ്രവർത്തനങ്ങളെ ബാധിക്കുമോയെന്ന ഭീതിയിൽ ഇന്റർനെറ്റ്‌ മേഖലയിൽ കൂടുതൽ കൂടുതൽ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു തുടങ്ങിയിട്ടുണ്ട്‌. സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകള്‍ നിയന്ത്രിക്കുക, വെബ്‌സൈറ്റുകളുടെ ഉള്ളടക്കം നിരീക്ഷണവിധേയമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, ബ്ലോഗെഴുത്തുകളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ താരതമ്യേന സ്വതന്ത്ര മേഖലയായ ഇന്റർനെറ്റ്‌ സേവനങ്ങളെ വരുതിയിലാക്കാന്‍ ഭരണകൂടം ശ്രമിച്ചുവരുന്നു.

വാണിജ്യരംഗം

ഇന്റർനെറ്റിന്റെ കടന്നുവരവും വികാസവും ഒരു പ്രത്യേക വിപണിതന്നെ യാഥാർഥ്യമാക്കി. കംപ്യൂട്ടർ സോഫ്‌ട്‌വെയർ, ഹാർഡ്‌വെയർ സംവിധാനങ്ങളും അനുബന്ധ സേവനങ്ങളും ലോകസാമ്പത്തിക രംഗത്ത്‌ മാറ്റങ്ങള്‍ സൃഷ്‌ടിച്ചു തുടങ്ങുന്നത്‌ 1980-കളുടെ അവസാനകാലത്താണ്‌. മൈക്രാസോഫ്‌റ്റ്‌, ഐ.ബി.എം. പോലുള്ള കമ്പനികള്‍ ലോകത്തെ ഏറ്റവും ആസ്‌തിയുള്ള കമ്പനികളായി വളർന്നു തുടങ്ങി. മൈക്രാസോഫ്‌റ്റ്‌ ഉടമ ബിൽഗേറ്റ്‌സ്‌ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളിലൊരാളായി മാറി. ഇന്റർനെറ്റിന്റെ പ്രചാരം ഇത്തരം കമ്പനികളുടെ വളർച്ചയെ ത്വരിതപ്പെടുത്തി. മിക്ക കമ്പനികളും അവരുടെ വെബ്‌സൈറ്റുകളും ഓണ്‍ലൈന്‍ സേവനങ്ങളും ആരംഭിച്ചതോടെ പരമ്പരാഗത വിപണിയെയും ഇന്റർനെറ്റ്‌ സ്വാധീനിച്ചു തുടങ്ങി. ഉത്‌പന്നങ്ങളുടെ വാങ്ങലും വിൽക്കലും ഇന്റർനെറ്റിലൂടെ സാധ്യമാകുന്ന ഇലക്‌ട്രാണിക കൊമേഴ്‌സ്‌ (ഇ-കൊമേഴ്‌സ്‌) എന്ന പുതിയ വിപണി മാതൃകതന്നെ ഉടലെടുത്തു. ആവശ്യമായ ഉത്‌പന്നങ്ങള്‍ കമ്പനികളുടെ വെബ്‌സൈറ്റുകളിൽനിന്ന്‌ തെരഞ്ഞെടുക്കാനും താരതമ്യപ്പെടുത്താനും നേരിട്ട്‌ ഓർഡർ ചെയ്യാനും ഇത്‌ ഉപഭോക്താക്കളെ സഹായിച്ചു. പുസ്‌തകങ്ങള്‍, സംഗീതം, സിനിമകള്‍, കംപ്യൂട്ടർ ഘടകങ്ങള്‍ എന്നിവയെല്ലാം ഇന്ന്‌ ഈ രംഗത്ത്‌ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉത്‌പന്നങ്ങളാണ്‌. ഓണ്‍ലൈന്‍ ബാങ്കിങ്‌, ഓണ്‍ലൈന്‍ ലേലം, ഓണ്‍ലൈന്‍ ഗെയിംസ്‌, ഓണ്‍ലൈന്‍ ടിക്കറ്റ്‌ ബുക്കിങ്‌ തുടങ്ങിയവയെല്ലാം ഇന്റർനെറ്റ്‌ അധിഷ്‌ഠിത വിപണിയെ കൂടുതൽ വിപുലമാക്കുന്നു. ഗൂഗിള്‍ കമ്പനിയുടെ കടന്നുവരവോടെ വെബ്‌ അധിഷ്‌ഠിത പരസ്യ പ്രചാരണത്തിലും പുതിയ മാതൃക സൃഷ്‌ടിക്കപ്പെട്ടു. സെർച്ച്‌ എന്‍ജിനുകളിൽ തിരയുന്ന വാക്കുകള്‍ക്കനുസരിച്ചും, ഇ-മെയിലുകളിലെ ഉള്ളടക്കത്തിനനുസരിച്ചുമുള്ള പരസ്യങ്ങള്‍ ഉപയോക്താവിനു മുന്നിൽ പ്രദർശിപ്പിക്കാന്‍ കഴിഞ്ഞതോടെ മിക്ക കമ്പനികളും ഇന്ന്‌ വെബ്‌ അധിഷ്‌ഠിത പരസ്യ പ്രചാരണത്തിന്‌ പ്രത്യേക ശ്രദ്ധ നൽകുന്നു. സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകളിലും ഉപയോക്താവിന്റെ വ്യക്തിവിവരങ്ങള്‍ക്കും താത്‌പര്യങ്ങള്‍ക്കും അനുസരിച്ചുള്ള പരസ്യം എത്തിക്കാന്‍ കഴിയുന്നു. ഗൂഗിള്‍, ഫേസ്‌ബുക്ക്‌, യാഹു തുടങ്ങിയ വെബ്‌ രംഗത്തെ വമ്പന്‍ കമ്പനികളുടെയെല്ലാം വരുമാനത്തിന്റെ സിംഹഭാഗവും ഇത്തരം പരസ്യങ്ങളിൽ നിന്നാണ്‌.

വെബ്‌സൈറ്റ്‌ നിർമാണം, സെർച്ച്‌ എന്‍ജിന്‍ ഒപ്‌ടിമൈസേഷന്‍, വെബ്‌ പ്രാമോഷന്‍ എന്നിവ മറ്റുചില നൂതനവും കുറഞ്ഞ മുതൽമുടക്കുള്ളതുമായ വെബ്‌ അധിഷ്‌ഠിത വ്യവസായങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌.

ഇന്റർനെറ്റ്‌ കുറ്റകൃത്യങ്ങള്‍

ഇന്റർനെറ്റ്‌ സേവനങ്ങള്‍ വ്യാപകമായതോടെ ഇന്റർനെറ്റിനെ ദുരുപയോഗപ്പെടുത്തുന്നതും വർധിച്ചു. മറ്റൊരാളുടെ ഇ-മെയിൽ വിവരങ്ങള്‍ മോഷ്‌ടിക്കുന്നതു മുതൽ തീവ്രവാദ പ്രവർത്തനങ്ങള്‍വരെ ചെറുതും വലുതുമായ കുറ്റകൃത്യങ്ങള്‍ ഇന്ന്‌ ഈ മേഖലയിൽ നിലനിൽക്കുന്നു. കംപ്യൂട്ടറുകളിൽ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രാഗ്രാമുകള്‍ അഥവാ കംപ്യൂട്ടർ വൈറസുകള്‍ നിർമിക്കുക, കംപ്യൂട്ടർ ശൃംഖലകളെയും വെബ്‌സൈറ്റുകളെയും ആക്രമിക്കുന്ന ഹാക്കിങ്‌, വ്യക്തിവിവരങ്ങള്‍ ചോർത്തിയെടുക്കുന്ന ഫിഷിങ്‌, ഡൊമെയിന്‍ നാമങ്ങളെ ദുരുദ്ദേശ്യത്തോടെ കൈക്കലാക്കുന്ന സൈബർ സ്‌ക്വാട്ടിങ്‌ എന്നിവ ഇന്റർനെറ്റ്‌ രംഗത്തെ ഭീഷണികളിൽ ചിലതാണ്‌. അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതും ഇന്ന്‌ വ്യാപകമായിരിക്കുന്നു.

ഇന്റർനെറ്റ്‌ രംഗത്തെ കുറ്റകൃത്യങ്ങളെ തടയാനായി പ്രത്യേക സൈബർ നിയമങ്ങള്‍ ഇന്ന്‌ മിക്ക രാജ്യങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഇന്ത്യയിൽ 2000 മേയ്‌ മാസത്തിലാണ്‌ ഐ.ടി. ആക്‌റ്റ്‌ 2000 എന്ന സൈബർ നിയമം പാർലമെന്റ്‌ പാസ്സാക്കിയത്‌. 2000 ഒക്‌ടോബർ മാസം മുതലാണ്‌ ഇത്‌ പ്രാബല്യത്തിൽ വന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍