This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദുവദന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്ദുവദന

ഒരുവരിയില്‍ പതിനാല്‌ അക്ഷരംവീതമുള്ള ഒരു സംസ്‌കൃതവൃത്തം. ഭ ജ സ ന എന്നീ ഗണങ്ങളും രണ്ട്‌ ഗുരുക്കളും ചേര്‍ന്ന പാദങ്ങളാണ്‌ ഇതിനുള്ളത്‌. ഇന്ദുവദനയ്‌ക്കു ഭ ജ സം ന ഗുരു രണ്ടും എന്നു ലക്ഷണം (വൃ.മ.). രാമായണം ഇരുപത്തിനാലുവൃത്തത്തിലെ ഒന്നും പതിനാറും വൃത്തങ്ങള്‍ ഇന്ദുവദനയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്‌. ഉദാ.

	ഭ	ജ	സ	ന	ഗ	ഗ
    --- ്‌ ്‌      ്‌-- ്‌    ്‌ ്‌---   ്‌ ്‌ ്‌    ---      ---
 

വെണ്‍മതി/ കലാഭ/ രണനം/ ബികഗ/ ണേശന്‍ എന്നാല്‍, ഈ രണ്ടു വൃത്തങ്ങളിലെയും പല "ശീലു'കളിലും സ്വതന്ത്രമായ ഗുരുലഘുവിന്യസനഭേദങ്ങളും അക്ഷരാധിക്യവും ചിലപ്പോള്‍ കാണാനുണ്ട്‌. ഉദാ.

1. 	അല്ലലകറ്റിടുവതിനാശ്രിതജനാനാം
	. . . . . . . . . . . . . . . . . . . . . .
2. 	വീര്യമിനിമാമകമതുടനറിയുമപ്പോള്‍
	. . . . . . . . . . . . . . . . . . . . . . .
 

പതിന്നാലുവൃത്തത്തിലെ രണ്ടാംവൃത്തവും ഇന്ദുവദനയിലാണ്‌ രചിച്ചിട്ടുള്ളത്‌-ഉദാ.

"ധര്‍മപരമാനസനധര്‍മലവഹീനന്‍. . . . . . . '

ഇതിനെ ഒരു ഗേയവൃത്തമാക്കി അല്‌പം സ്വാതന്ത്ര്യത്തോടുകൂടി ദ്രാവിഡവൃത്തങ്ങളുടെ കൂട്ടത്തിലും പ്രയോഗിക്കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍