This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇദ്‌രിസിയ്യാ വംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:12, 11 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇദ്‌രിസിയ്യാ വംശം

ഇദ്‌രിസ്‌ ഇബ്‌നു അബ്‌ദുള്ളാ, മഗ്‌രിബിൽ (വടക്കുപടിഞ്ഞാറേ ആഫ്രിക്ക) സ്ഥാപിച്ച രാജവംശം. അബാസിയ്യ ഖലീഫയായിരുന്ന അൽ-ഹാദി(ഭ.കാ. 785-86)ക്കെതിരായി മദീനയിൽ നടന്ന കലാപത്തിൽ പങ്കെടുത്തു പരാജയപ്പെട്ടു. പരാജയാനന്തരം ഈജിപ്‌തിലേക്കു രക്ഷപ്പെടുകയും ഒരു സഹചാരിയുടെ സഹായത്താൽ മഗ്‌രിബിൽ എത്തിച്ചേരുകയും ചെയ്‌തു. ബെർബർ ഗോത്രത്തലവന്മാരുടെ പിന്തുണയോടുകൂടി ഇദ്ദേഹം മഗ്‌രിബിൽ ഇദ്‌രിസിയ്യ രാജവംശം സ്ഥാപിച്ചു. 789-90 കാലത്താണ്‌ മഗ്‌രിബിന്റെ പൂർവപ്രാന്തങ്ങളിൽ നിവസിച്ചിരുന്ന യഹൂദ ക്രിസ്‌ത്യന്‍ ഗോത്രങ്ങളെ തോല്‌പിച്ച്‌ ഇദ്ദേഹം രാജ്യം വിപുലമാക്കിയത്‌. ഇദ്‌രിസിന്റെ മരണശേഷം 11-ാമത്തെ വയസ്സിൽ ഇദ്‌രിസ്‌ കക സിംഹാസനാരോഹണം ചെയ്‌തു (804). അറബികളെ പ്രധാന ഉദ്യോഗങ്ങളിൽ നിയമിച്ചതിനാൽ ഇദ്‌രിസ്‌ കക ബെർബർ ഗോത്രങ്ങളുടെ ശത്രുതയ്‌ക്കിരയായി. 808-ൽ അദ്ദേഹം ഫെസ്സിൽ (Fez) തന്റെ പുതിയ തലസ്ഥാനം സ്ഥാപിച്ചു. ബെർബെർ ഗോത്രങ്ങളുമായി വീണ്ടും ഇണങ്ങുകയും അഗാദിർ ആക്രമിച്ചു കീഴടക്കുകയും ചെയ്‌തു. ഖാരിജി ബെർബെറുകളുമായി തുടർച്ചയായി യുദ്ധം നടത്തിയ ഇദ്‌രിസ്‌ കക 828 ജൂണിൽ അന്തരിച്ചു.

ഇദ്‌രിസ്‌ കക-ന്റെ കാലശേഷം ഇദ്‌രിസിയ്യാ രാജവംശം അധഃപതിക്കാന്‍ തുടങ്ങി. ഇദ്‌രിസ്‌ കക ന്റെ മൂത്തപുത്രനായ മുഹമ്മദ്‌ രാജാവായെങ്കിലും തന്റെ പത്തു സഹോദരന്മാരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ വാഴിച്ചതുനിമിത്തം ഉണ്ടായ അധികാരമത്സരം രാജ്യത്തിന്റെ ശിഥിലീകരണത്തിൽ കലാശിച്ചു. താവഴികളിൽ ഫെസ്സിലെ ഗവർണറായ യഹ്‌യായുടെ മരണത്തെത്തുടർന്നുണ്ടായ കുഴപ്പങ്ങള്‍ പ്രയോജനപ്പെടുത്തി അദ്ദേഹത്തിന്റെ ശ്വശുരന്‍ അലി ഇബ്‌നു ഉമർ ഫെസ്‌ കൈവശപ്പെടുത്തി. ഫെസ്സിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ ആക്രമിച്ച്‌, ഇദ്‌രിസ്‌ കക ഭരിച്ചിരുന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും തിരിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. എന്നാൽ വളരെ വേഗം തന്നെ ഫെസ്സിന്റെ ആധിപത്യവും അപകടത്തിലായി. ഇഫ്‌രീകിയ്യാ, മധ്യമഗ്‌രിബ്‌ എന്നീ പ്രദേശങ്ങള്‍ ഈജിപ്‌തിലെ ഫാതിമിയ്യാ വംശം കരസ്ഥമാക്കി. സ്‌പെയിനിൽ അധികാരത്തിലിരുന്ന അമവിയ്യാക്കള്‍ പശ്ചിമ മഗ്‌രിബിനൊരു ഭീഷണിയായിത്തീർന്നു. ഇദ്‌രിസിയ്യാ വംശത്തിന്‌ ഫെസ്സിലുണ്ടായിരുന്ന അധികാരം 922-ൽ ഫാതിമിയ്യാക്കള്‍ നശിപ്പിച്ചു. ഫെസ്സിലെ രാജകുടുംബാംഗങ്ങള്‍ റീഫിൽ രക്ഷതേടി. ഈ കുടുംബത്തിന്റെ സ്ഥിതി ഹസന്‍ ഇബ്‌നു മുഹമ്മദിന്റെ കീഴിൽ അഭിവൃദ്ധിപ്പെട്ടു. ഫാതിമിയ്യാ സൈന്യങ്ങളെ തോല്‌പിച്ച്‌ തന്റെ പൈതൃകത്തിന്റെ വലിയൊരുഭാഗം തിരിച്ചുപിടിക്കാന്‍ ഹസനുകഴിഞ്ഞു. എന്നാൽ ഫെസ്സിലെ ഗവർണർ ചതിയിൽ ഹസനെ ഫാതിമിയ്യാ സേനാനായകന്‌ ഏല്‌പിച്ചുകൊടുത്തു; തടവിൽനിന്നും രക്ഷനേടാനുള്ള ശ്രമത്തിൽ ഹസന്‍ വധിക്കപ്പെടുകയും ചെയ്‌തു.

ഇദ്‌രിസിയ്യാ വംശത്തിന്‌ ഇതിനുശേഷം രണ്ടുപ്രദേശങ്ങള്‍ മാത്രമേ കൈവശമുണ്ടായിരുന്നുള്ളൂ. ഇതിനിടയിൽ ക്യൂട്ടാ സ്‌പെയിനിലെ അമ അവിയ്യാക്കള്‍ കീഴടക്കി (931). ഇദ്‌രിസിയ്യാവംശം അവസാനം ഹജറുന്നസറിൽ ഒതുങ്ങിക്കൂടി. എ.ഡി. 974-ൽഈ പ്രദേശവും അവർക്കു നഷ്‌ടപ്പെട്ടു.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍