This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇടിയപ്പം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇടിയപ്പം
ആവിയില്‍ വേവിച്ചെടുക്കുന്ന ഒരു പലഹാരം. ഉണക്കലരി പൊടിച്ച് നേര്മയായി അരിച്ച് വറുത്തെടുത്തശേഷം ഉപ്പുചേര്‍ത്ത്, ചൂടാക്കിയ തേങ്ങാപ്പാലില്‍ കുറേശ്ശെയായി ഇട്ട് ഇളക്കി എടുക്കുന്നു. ചൂടാറുന്നതിനുമുമ്പായി ഈ മാവ് ചെറിയ ഉരുളകളാക്കി സേവനാഴിയില്‍ ഇട്ട് ഇലകളില്‍ പിഴിഞ്ഞെടുക്കുന്നു. ചെറിയ സുഷിരങ്ങളുള്ള (2മി. മീ. വ്യാസം) അച്ചാണ് ഇടിയപ്പത്തിന് ഉപയോഗിക്കേണ്ടത്. പിന്നീട് ആവിയില്‍ പുഴുങ്ങിയെടുത്ത് പഞ്ചസാരയോ കറികളോ ചേര്‍ത്ത് ഭക്ഷിക്കുന്നു.