This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽബർടിനെല്ലി മേരിയോട്ട (1474 - 1515)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ബര്‍ടിനെല്ലി മേരിയോട്ട (1474 - 1515)

Albertinelli Mariyotta

ഇറ്റാലിയന്‍ ചിത്രകാരന്‍. 1474 ഒ. 13-ന്‌ ഫ്‌ളോറന്‍സില്‍ ജനിച്ചു. ഫ്രാ ബര്‍ത്തലോമ്യോ എന്ന ചിത്രകാരന്റെ സതീര്‍ഥ്യനും സഹകാരിയും ആയിരുന്ന ആല്‍ബര്‍ടിനെല്ലി വരച്ച പ്രധാനചിത്രങ്ങള്‍ പലതും ഫ്‌ളോറന്‍സില്‍ സൂക്ഷിച്ചുവരുന്നു. 1503-ല്‍ രചിച്ച വിസിറ്റേഷന്‍ ഒഫ്‌ ദ്‌ വെര്‍ജിന്‍ എന്ന ചിത്രമാണ്‌ ഇദ്ദേഹത്തിന്റെ കലാസൃഷ്‌ടികളില്‍ മുഖ്യം. ഇത്‌ യുഫിസി കൊട്ടാരത്തില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്‌. 1515 ന. 5-ന്‌ ആല്‍ബര്‍ടിനെല്ലി ഫ്‌ളോറന്‍സില്‍ വച്ച്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍