This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആൽബെർട്ടൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആല്‍ബെര്‍ട്ടൈറ്റ്
Albertite
എണ്ണ-ഷെയ്ലുകളുമായി ഇടകലര്‍ന്ന് നൈസര്‍ഗികമായി ലഭിച്ചുവരുന്ന ഒരു ഹൈഡ്രോ കാര്‍ബണ്‍ധാതു. കറുത്തിരുണ്ട ഈ പദാര്‍ഥത്തിന് ആസ്ഫാള്‍ട്ടിനോട് സാദൃശ്യമുണ്ട്; ആ.സാ. 1.07-1.10; എളുപ്പം ഉരുകുന്നില്ല: കാര്‍ബണ്‍ഡൈ സല്‍ഫൈഡില്‍ ലയിക്കുന്നില്ല. കാര്‍ബണ്‍ (79-80%), ഹൈഡ്രജന്‍ (7-13%), സല്‍ഫര്‍ (0-5%) എന്നിവയാണ് മുഖ്യ ഘടകങ്ങള്‍. ഓക്സിജന്‍, നൈട്രജന്‍ എന്നിവയും അല്പാമാത്രമായി ഉള്‍ക്കൊണ്ടിരിക്കും. തിളക്കമുള്ള ഈ പദാര്‍ഥം ടര്‍പെന്റ്റൈനില്‍ ഭാഗികമായേ ലയിക്കുകയുള്ളൂ; ഈ സ്വഭാവംകൊണ്ടാണ് ഇതിനെ ആസ്ഫാള്‍ട്ടില്‍നിന്നും തിരിച്ചറിയുന്നത്. ന്യൂബ്രണ്‍സ്വിക്കിലെ (കാനഡ) ആല്‍ബെര്‍ട്ട് ഖനികളില്‍ കണ്ടെത്തിയതിനാലാണ് ആല്‍ബെര്‍ട്ടൈറ്റ് എന്ന പേര് ലഭിച്ചത്. കാനഡ, യു.എസ്., ഫാക്ലന്ഡ് ദ്വീപുകള്‍, ജര്‍മനി, ടാസ്മാനിയ, പ. ആഫ്രിക്ക എന്നിവിടങ്ങളിലാണ് ഇത് സമൃദ്ധമായി ഉള്ളത്.
(വി. നാരായണന് നായര്‍)