This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽഡിഹൈഡുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Aldehydes)
(Aldehydes)
വരി 16: വരി 16:
(2) പ്രമറി ആൽക്കഹോളുകളെ മാന്‍ഗനീസ്‌ ഡൈ ഓക്‌സൈഡ്‌, ക്രാമിക്‌ അമ്ലം എന്നിവയിലൊന്ന്‌ ഉപയോഗിച്ച്‌ ഓക്‌സീകരിച്ച്‌ ആൽഡിഹൈഡുകള്‍ ലഭ്യമാക്കുകയാണ്‌ രണ്ടാമത്തെ മാർഗം. ഓക്‌സിഡേഷന്‍-പരിധി കടന്നുപോകാതിരിക്കാന്‍ പ്രത്യേകം നിയന്ത്രണ-ഏർപ്പാടുകള്‍ ചെയ്യണം എന്നത്‌ ഈ രീതിയിലെ ഒരു പ്രത്യേകതയാണ്‌.

-
[[ചിത്രം:Vol3a_395_formula.jpg|500px]]
+
[[ചിത്രം:Vol3a_395_formula.jpg|300px]]
ഇപ്രകാരം അനേകം രീതികളുപയോഗിച്ച്‌ ആൽഡിഹൈഡുകളുടെ നിർമാണം പരീക്ഷണശാലകളിലും വ്യവസായശാലകളിലും നിർവഹിക്കാവുന്നതാണ്‌.

വരി 25: വരി 25:
(1) അന്തരീക്ഷവായു, ഓക്‌സിജന്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്‌, പെർമാന്‍ഗനേറ്റ്‌, പെർ അമ്ലങ്ങള്‍, സിൽവർ ഓക്‌സൈഡ്‌, നൈട്രിക്‌ അമ്ലം എന്നിവ ആൽഡിഹൈഡുകളെ ഓക്‌സീകരിച്ച്‌ കാർബോക്‌സിലിക്‌ അമ്ലങ്ങള്‍ ഉത്‌പാദിപ്പിക്കുന്നു.  

[[ചിത്രം:Vol3a_396_Formula_10.jpg|500px]]
+
[[ചിത്രം:Vol3a_396_Formula_10.jpg|300px]]
അസറ്റിക്‌ അമ്ലം, അസറ്റിക്‌ അന്‍ഹൈഡ്രഡ്‌, പെർ അസറ്റിക്‌ അമ്ലം എന്നിവ ഇത്തരത്തിൽ ഉത്‌പാദിപ്പിക്കാം.

(2) ആൽഡിഹൈഡുകളെ നിക്കൽ-ഉത്‌പ്രരകത്തിന്റെ സാന്നിധ്യത്തിൽ നിരോക്‌സീകരിച്ചാൽ പ്രമറി ആൽക്കഹോളുകള്‍ ലഭിക്കുന്നു. അലൂമിനിയം ആൽക്കോക്‌സൈഡുകള്‍, മെറ്റൽ ഹൈഡ്രഡുകള്‍ (LiAlH4, NaBH4), സിങ്ക്‌-ഹൈഡ്രാക്ലോറിക്‌ അമ്ല മിശ്രിതം എന്നിവയും നിരോക്‌സീകാരകങ്ങളായി  പ്രയോജനപ്പെടുത്താം.  

[[ചിത്രം:Vol3a_396_Formula_9.jpg|500px]]
+
[[ചിത്രം:Vol3a_396_Formula_9.jpg|300px]]
ആൽഡിഹൈഡുകള്‍ അമോണിയയുടെയും ഒരു ഉൽപ്രരകത്തിന്റെയും സാന്നിധ്യത്തിൽ ഹൈഡ്രജനുമായി പ്രതിപ്രവർത്തിച്ച്‌ അമീനുകള്‍ തരുന്നു.

[[ചിത്രം:Vol3a_396_Formula_7.jpg|500px]]
+
[[ചിത്രം:Vol3a_396_Formula_7.jpg|300px]]
(3) ക്ഷാരീയമോ അമ്ലീയമോ ആയ ഒരു ഉത്‌പ്രരകത്തിന്റെ സഹായത്തോടുകൂടി രണ്ട്‌ ആൽഡിഹൈഡ്‌ തന്മാത്രകള്‍ പരസ്‌പരം പ്രവർത്തിച്ച്‌ ഒരു ഹൈഡ്രാക്‌സി-ആൽഡിഹൈഡ്‌ (ആൽഡോള്‍) തരുന്നു.

[[ചിത്രം:Vol3a_396_Formula_6.jpg|500px]]
+
[[ചിത്രം:Vol3a_396_Formula_6.jpg|300px]]
ഇതിനെ ആൽഡോള്‍-സംഘനനം എന്നു പറയുന്നു. ആൽഡോളുകള്‍ ആൽക്കഹോളിന്റേയും ആൽഡിഹൈഡിന്റേയും സ്വഭാവങ്ങള്‍ പ്രകാശിപ്പിക്കുന്നു.

(4) ആൽഡിഹൈഡുകള്‍ അമോണിയയുമായി പ്രവർത്തിച്ച്‌ സങ്കീർണങ്ങളായ ഉത്‌പന്നങ്ങള്‍ ലഭ്യമാക്കുന്നു. അഭിക്രിയയുടെ പ്രഥമഘട്ടത്തിൽ ഹൈഡ്രാക്‌സി-അമീന്‍ ഉണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്‌. പക്ഷേ, പ്രവർത്തനം ആ ഘട്ടത്തിൽ നില്‌ക്കുകയില്ല എന്നുള്ളതാണ്‌ വസ്‌തുത.

[[ചിത്രം:Vol3a_396_Formula_8.jpg|500px]]
+
[[ചിത്രം:Vol3a_396_Formula_8.jpg|300px]]
ആൽഡിഹൈഡുകള്‍ പ്രമറി-അമീനുകളുമായി പ്രവർത്തിച്ച്‌ ഇമീനുകള്‍ (imines) തരുന്നു.

[[ചിത്രം:Vol3a_396_Formula_5.jpg|500px]]
+
[[ചിത്രം:Vol3a_396_Formula_5.jpg|300px]]
(5) ആൽഡിഹൈഡുകള്‍ ഹ്രഡോക്‌സിലമീന്‍, ഫിനൈൽ ഹൈഡ്രസീന്‍, സെമി കാർബസൈഡ്‌, ഹൈഡ്രജന്‍ സയനൈഡ്‌ എന്നീ യൗഗികങ്ങളുമായി പ്രവർത്തിച്ച്‌ ഓക്‌സൈം (oxime),  ഫിനൈൽ ഹൈഡ്രസോണ്‍ (phenyl hydrazone), സെമി കാർബസോണ്‍ (semi carbazone), സയാനൊഹൈഡ്രിന്‍ (cyanohydrin) എന്നീ ഇനങ്ങളിൽപ്പെട്ട യൗഗികങ്ങള്‍ ഉത്‌പാദിപ്പിക്കുന്നു.

[[ചിത്രം:Vol3a_396_Formula_4.jpg|thumb|]]
+
[[ചിത്രം:Vol3a_396_Formula_4.jpg|300px]]
സയാനൊഹ്രഡിന്‍-അഭിക്രിയയ്‌ക്ക്‌ ക്ഷാരീയമായ ഒരു ഉത്‌പ്രരകത്തിന്റെ ആവശ്യമുണ്ട്‌.

(6) അമ്ലീയമായ ഉത്‌പ്രരകത്തിന്റെ സാന്നിധ്യത്തിൽ ആൽഡിഹൈഡുകള്‍ ആൽക്കഹോളുമായി പ്രവർത്തിച്ച്‌ അസെറ്റാൽ-യൗഗികങ്ങള്‍ തരുന്നു; മർക്കാപ്‌റ്റനുമായി പ്രവർത്തിച്ച്‌ മർക്കാപ്‌റ്റാലും (mercaptal) തരുന്നു.

[[ചിത്രം:Vol3a_396_Formula_3.jpg|500px]]
+
[[ചിത്രം:Vol3a_396_Formula_3.jpg|300px]]
(7) അമ്ലീയ-ഉത്‌പ്രരകത്തിന്റെ സഹായത്തോടുകൂടി ആൽഡിഹൈഡുകള്‍ ആസിഡ്‌-ആന്‍ഹൈഡ്രഡുകളുമായി പ്രവർത്തിച്ച്‌ ഡൈ-എസ്റ്ററുകള്‍ ഉത്‌പാദിപ്പിക്കുന്നു.

[[ചിത്രം:Vol3a_396_Formula_2.jpg|500px]]
+
[[ചിത്രം:Vol3a_396_Formula_2.jpg|300px]]
(8) ആരൊമാറ്റിക്‌ ആൽഡിഹൈഡുകള്‍ ആൽക്കലി സയനൈഡിന്റെ സാന്നിധ്യത്തിൽ രണ്ടു തന്മാത്രകള്‍ തമ്മിൽ യോജിച്ച്‌ പുതിയ ഒരു യൗഗികമുണ്ടാക്കുന്നു. ഉദാഹരണമായി രണ്ടു ബെന്‍സാൽഡിഹൈഡ്‌-തന്മാത്രകള്‍ ചേർന്ന്‌ ബെന്‍സോയിന്‍ (benzoin) ലഭ്യമാക്കുന്നു.

[[ചിത്രം:Vol3a_396_Formula_1.jpg|500px]]
+
[[ചിത്രം:Vol3a_396_Formula_1.jpg|300px]]
ആൽഡിഹൈഡുകളുടെ അഭിനിർധാരണത്തിന്‌ അനേകം പരീക്ഷണങ്ങള്‍ നിർദേശിക്കപ്പെട്ടിട്ടുണ്ട്‌, ടോളന്‍-അഭികാരകം  (Tollen's reagent)  ആേൽഡിഹൈഡുകളുമായി പ്രവർത്തിച്ച്‌ വെള്ളി പൂശിയ ഒരു പ്രതലം ലഭ്യമാക്കുന്നു. (അമോണിയാക്കൽ സിൽവർ നൈട്രറ്റും സോഡിയം ഹൈഡ്രാക്‌സൈഡും ചേർന്ന മിശ്രിതമാണ്‌ ടോളന്‍-അഭികാരകം). ഇതിന്‌ സിൽവർ-മിറർ പരീക്ഷണം എന്നു പറയുന്നു. ഷിഫ്‌-അഭികാരകം (Schiff's reagent) ആൽഡിഹൈഡുകളുമായി കലർത്തിയാൽ പാടലനിറം (crimson) ഉണ്ടാകുന്നു. ഫെലിംഗ്‌-ലായനി ആൽഡിഹൈഡുമായി പ്രവർത്തിച്ചാൽ ചെന്തവിട്ടുനിറത്തിലുള്ള ഒരു അവക്ഷിപ്‌തം ലഭിക്കുന്നതാണ്‌. സോഡിയം ബൈസൽഫൈറ്റിന്റെ പൂരിതലായനിയുമായി ഒരു ആൽഡിഹൈഡ്‌ കലർത്തിയാൽ ക്രിസ്റ്റലീയമായ ഒരു വെളുത്ത അവക്ഷിപ്‌തം ഉണ്ടാകും. ഈ അവക്ഷിപ്‌തം അരിച്ചെടുത്തുണക്കി ദ്രവണാങ്കം കണ്ടുപിടിച്ച്‌ ആൽഡിഹൈഡുകളെ വേർതിരിച്ച്‌ മനസ്സിലാക്കാന്‍ കഴിയും.

പല ആൽഡിഹൈഡുകളും വ്യാവസായിക പ്രാധാന്യമുള്ളവയാണ്‌. ഫോർമാൽഡിഹൈഡ്‌ പ്രബലമായ ഒരു ആന്റിസെപ്‌റ്റിക്‌ ആകയാൽ 40 ശ.മാ. ഫോർമാൽഡിഹൈഡ്‌ ജലീയലായനി (അല്‌പം ആൽക്കഹോളും ചേർത്ത്‌) ഫോർമലിന്‍ എന്ന പേരിൽ വിപണിയിൽ ലഭ്യമാണ്‌. ആൽഡോള്‍, അസറ്റിക്‌ ആസിഡ്‌, മറ്റനേകം കാർബണികയൗഗികങ്ങള്‍ എന്നിവയുടെ നിർമാണത്തിൽ അസറ്റാൽഡിഹൈഡ്‌ ഉപയോഗിക്കുന്നു. ആരൊമാറ്റിക്‌ ആൽഡിഹൈഡുകള്‍ പൊതുവേ സുഗന്ധമുള്ളവയാണ്‌. ആകയാൽ ഇവയിൽ പലതും സുഗന്ധദ്രവ്യനിർമാണത്തിൽ പങ്കാളികളായി പ്രയോജനപ്പെടുന്നു. അനിസാൽഡിഹൈഡ്‌, വാനില്ലിന്‍, പിപ്പറൊണാൽ, ജെറാനിയാള്‍ എന്നിവ അത്തരം ആരൊമാറ്റിക്‌ ആൽഡിഹൈഡുകള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌.  നോ: അക്രാലീന്‍; അനിസാൽഡിഹൈഡ്‌; അസെറ്റാൽഡിഹൈഡ്‌; ആൽഡോള്‍; കാർബൊഹൈഡ്രറ്റ്‌; കീറ്റോണുകള്‍; ജെറാനിയാള്‍; പിപ്പറൊണാൽ; ഫർഫുറാൽ; ഫൊർമാൽഡിഹൈഡ്‌; വാനില്ലിന്‍

05:03, 2 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആൽഡിഹൈഡുകള്‍

Aldehydes

ഒരിനം കാർബണിക യൗഗികങ്ങള്‍. RCHO എന്ന പൊതുഫോർമുലകൊണ്ട്‌ ഇവയെ പ്രതിനിധാനം ചെയ്യാം. ഇതിൽ CHO എന്നതാണ്‌ ആൽഡിഹൈഡിന്റെ ആഭിലക്ഷണീയമായ (characteristic) ഗ്രൂപ്‌. R എന്നത്‌ പ്രതിസ്ഥാപിതമോ അല്ലാത്തതോ ആയ ഹൈഡ്രാകാർബണ്‍ റാഡിക്കൽ ആണ്‌. ഏറ്റവും സരളമായ ആൽഡിഹൈഡായ ഫോർമാൽഡിഹൈഡിൽ (H. CHO) എന്ന യൗഗികത്തിൽ ഞ എന്നത്‌ ഒരു ഹൈഡ്രജന്‍ ആറ്റമാണ്‌. ആൽഡിഹൈഡുകള്‍, കീറ്റോണുകള്‍ എന്നറിയപ്പെടുന്ന കാർബണിക യൗഗികങ്ങളുമായി പലതിലും സൗദൃശ്യമുള്ളവയാണ്‌. അതിനു മുഖ്യ കാരണം രണ്ടിനം യൗഗികങ്ങളിലും അടങ്ങിയിരിക്കുന്ന കാർബണൈൽഗ്രൂപ്‌, > C = O ആണ്‌. കീറ്റോണുകളിൽ ഈ കാർബൊണൈൽ ഗ്രൂപ്‌ രണ്ടു ഹൈഡ്രാകാർബണ്‍ റാഡിക്കലുകളുമായി ബന്ധപ്പെട്ടിരിക്കും (R2CO).

രാസപരമായി ആൽഡിഹൈഡുകള്‍ കീറ്റോണുകളെക്കാള്‍ അധികം സക്രിയങ്ങള്‍ (active) ആണ്‌. റസീനുകള്‍, പ്ലാസ്റ്റികീകാരകങ്ങള്‍, ലായകങ്ങള്‍, ചായങ്ങള്‍, ഔഷധങ്ങള്‍ എന്നിവയുടെ വ്യാവസായികനിർമാണങ്ങളിൽ ആൽഡിഹൈഡുകള്‍ ഇടയൗഗികങ്ങള്‍ (intermediate compounds) ആണ്‌. പ്രധാനപ്പെട്ട ചില ആൽഡിഹൈഡുകളുടെ പേരും ഫോർമുലകളും താഴെ കൊടുക്കുന്നു:

പട്ടികയിൽ കൊടുത്തിട്ടുള്ള ഒടുവിലത്തെ നാലെച്ചം ആരൊമാറ്റിക്‌ ആൽഡിഹൈഡുകള്‍ ആണ്‌; ബാക്കിയുള്ളവ ആലിഫാറ്റിക്‌ ആൽഡിഹൈഡുകളും.

നിർമാണം. ചില ആൽഡിഹൈഡുകള്‍ പ്രകൃതിയിൽത്തന്നെ കണ്ടുവരുന്നു. സസ്യരസങ്ങളിൽ ഗ്ലൂക്കോസ്‌, ബിറ്റർ ആൽമണ്ട്‌ ഓയിൽ (കയ്‌പന്‍-ബദാം തൈലം) എന്ന പ്രാകൃതിക പദാർഥത്തിൽ ബെന്‍സാൽഡിഹൈഡ്‌, സിനമണ്‍ തൈലത്തിൽ (ഇലവർങപ്പട്ടയിൽനിന്നെടുക്കുന്ന തൈലം) സിനമാൽഡിഹൈഡ്‌ എന്നിവ ചില ഉദാഹരണങ്ങളാണ്‌. പരീക്ഷണശാലയിലും വ്യവസായശാലയിലും ആൽഡിഹൈഡുകള്‍ നിർമിക്കുന്നതിന്‌ അനേകം മാർഗങ്ങളുണ്ട്‌. ചിലത്‌ ഇവിടെ കൊടുക്കുന്നു: (1) പ്രമറി ആൽക്കഹോളുകളിൽനിന്ന്‌ ഉത്‌പ്രരക സാന്നിധ്യത്തിൽ ഹൈഡ്രജന്‍ നീക്കം ചെയ്യുകയാണ്‌ പ്രധാനമായ ഒരു മാർഗം. ആൽക്കഹോള്‍ ബാഷ്‌പം 250-300മ്പഇ താപനിലയിൽ വച്ചിട്ടുള്ള ചെമ്പിന്‍മീതെ (ഉത്‌പ്രരകം) കടത്തിവിട്ടാൽ ഹൈഡ്രജനും ആൽഡിഹൈഡും ലഭിക്കുന്നു. ഈഥൈൽ ആൽക്കഹോളിൽനിന്ന്‌ അസറ്റാൽഡിഹൈഡ്‌ ഉത്‌പാദിപ്പിക്കുന്നത്‌ ഈ തത്ത്വമുപയോഗിച്ചുകൊണ്ടാണ്‌.

 C2H5OH → CH3CHO + H2

(2) പ്രമറി ആൽക്കഹോളുകളെ മാന്‍ഗനീസ്‌ ഡൈ ഓക്‌സൈഡ്‌, ക്രാമിക്‌ അമ്ലം എന്നിവയിലൊന്ന്‌ ഉപയോഗിച്ച്‌ ഓക്‌സീകരിച്ച്‌ ആൽഡിഹൈഡുകള്‍ ലഭ്യമാക്കുകയാണ്‌ രണ്ടാമത്തെ മാർഗം. ഓക്‌സിഡേഷന്‍-പരിധി കടന്നുപോകാതിരിക്കാന്‍ പ്രത്യേകം നിയന്ത്രണ-ഏർപ്പാടുകള്‍ ചെയ്യണം എന്നത്‌ ഈ രീതിയിലെ ഒരു പ്രത്യേകതയാണ്‌.

ഇപ്രകാരം അനേകം രീതികളുപയോഗിച്ച്‌ ആൽഡിഹൈഡുകളുടെ നിർമാണം പരീക്ഷണശാലകളിലും വ്യവസായശാലകളിലും നിർവഹിക്കാവുന്നതാണ്‌.

ഗുണധർമങ്ങള്‍. ഫോർമാൽഡിഹൈഡ്‌ സാധാരണ താപനിലയിൽ ഒരു വാതകമാണ്‌. അതിനുമേൽ ഇ11— വരെയുള്ള ആൽഡിഹൈഡുകള്‍ ബാഷ്‌പശീല-ദ്രവപദാർഥങ്ങളാണ്‌; അതിലും ഉയർന്നവ ഖരങ്ങളും. ആലിഫാറ്റിക്‌ ആൽഡിഹൈഡുകള്‍ക്ക്‌ സാധാരണയായി ക്ഷോഭജനകമായ ഗന്ധമുണ്ടായിരിക്കും. ആദ്യത്തെ രണ്ടു മൂന്നംഗങ്ങള്‍ ജലലേയങ്ങളാണ്‌. തന്മാത്രാഭാരം വർധിക്കുന്നതിനനുസരിച്ച്‌ ജലലേയത്വം ഉയർന്ന അംഗങ്ങള്‍ മിക്കവാറും അലേയങ്ങളാണുതാനും. പക്ഷേ, അവ ആൽക്കഹോള്‍, ഈഥർ മുതലായവയിൽ ലയിക്കുന്നു. തിളനില അനുക്രമം വർധിക്കുന്നു.

ഓക്‌സീകരണം, നിരോക്‌സീകരണം, ആൽഡോള്‍ സംഘനനം (condensation), കാനിസാറൊ അഭിക്രിയ (Cannizaro reaction), നൈട്രജന്‍ അടങ്ങിയ ചില യൗഗികങ്ങളുമായുള്ള അഭിക്രിയ എന്നിവയാണ്‌ ആൽഡിഹൈഡുകളുടെ പ്രധാന രാസപ്രവർത്തനങ്ങള്‍: (1) അന്തരീക്ഷവായു, ഓക്‌സിജന്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്‌, പെർമാന്‍ഗനേറ്റ്‌, പെർ അമ്ലങ്ങള്‍, സിൽവർ ഓക്‌സൈഡ്‌, നൈട്രിക്‌ അമ്ലം എന്നിവ ആൽഡിഹൈഡുകളെ ഓക്‌സീകരിച്ച്‌ കാർബോക്‌സിലിക്‌ അമ്ലങ്ങള്‍ ഉത്‌പാദിപ്പിക്കുന്നു.

അസറ്റിക്‌ അമ്ലം, അസറ്റിക്‌ അന്‍ഹൈഡ്രഡ്‌, പെർ അസറ്റിക്‌ അമ്ലം എന്നിവ ഇത്തരത്തിൽ ഉത്‌പാദിപ്പിക്കാം. (2) ആൽഡിഹൈഡുകളെ നിക്കൽ-ഉത്‌പ്രരകത്തിന്റെ സാന്നിധ്യത്തിൽ നിരോക്‌സീകരിച്ചാൽ പ്രമറി ആൽക്കഹോളുകള്‍ ലഭിക്കുന്നു. അലൂമിനിയം ആൽക്കോക്‌സൈഡുകള്‍, മെറ്റൽ ഹൈഡ്രഡുകള്‍ (LiAlH4, NaBH4), സിങ്ക്‌-ഹൈഡ്രാക്ലോറിക്‌ അമ്ല മിശ്രിതം എന്നിവയും നിരോക്‌സീകാരകങ്ങളായി പ്രയോജനപ്പെടുത്താം.

ആൽഡിഹൈഡുകള്‍ അമോണിയയുടെയും ഒരു ഉൽപ്രരകത്തിന്റെയും സാന്നിധ്യത്തിൽ ഹൈഡ്രജനുമായി പ്രതിപ്രവർത്തിച്ച്‌ അമീനുകള്‍ തരുന്നു.

(3) ക്ഷാരീയമോ അമ്ലീയമോ ആയ ഒരു ഉത്‌പ്രരകത്തിന്റെ സഹായത്തോടുകൂടി രണ്ട്‌ ആൽഡിഹൈഡ്‌ തന്മാത്രകള്‍ പരസ്‌പരം പ്രവർത്തിച്ച്‌ ഒരു ഹൈഡ്രാക്‌സി-ആൽഡിഹൈഡ്‌ (ആൽഡോള്‍) തരുന്നു.

ഇതിനെ ആൽഡോള്‍-സംഘനനം എന്നു പറയുന്നു. ആൽഡോളുകള്‍ ആൽക്കഹോളിന്റേയും ആൽഡിഹൈഡിന്റേയും സ്വഭാവങ്ങള്‍ പ്രകാശിപ്പിക്കുന്നു. (4) ആൽഡിഹൈഡുകള്‍ അമോണിയയുമായി പ്രവർത്തിച്ച്‌ സങ്കീർണങ്ങളായ ഉത്‌പന്നങ്ങള്‍ ലഭ്യമാക്കുന്നു. അഭിക്രിയയുടെ പ്രഥമഘട്ടത്തിൽ ഹൈഡ്രാക്‌സി-അമീന്‍ ഉണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്‌. പക്ഷേ, പ്രവർത്തനം ആ ഘട്ടത്തിൽ നില്‌ക്കുകയില്ല എന്നുള്ളതാണ്‌ വസ്‌തുത.

ആൽഡിഹൈഡുകള്‍ പ്രമറി-അമീനുകളുമായി പ്രവർത്തിച്ച്‌ ഇമീനുകള്‍ (imines) തരുന്നു.

(5) ആൽഡിഹൈഡുകള്‍ ഹ്രഡോക്‌സിലമീന്‍, ഫിനൈൽ ഹൈഡ്രസീന്‍, സെമി കാർബസൈഡ്‌, ഹൈഡ്രജന്‍ സയനൈഡ്‌ എന്നീ യൗഗികങ്ങളുമായി പ്രവർത്തിച്ച്‌ ഓക്‌സൈം (oxime), ഫിനൈൽ ഹൈഡ്രസോണ്‍ (phenyl hydrazone), സെമി കാർബസോണ്‍ (semi carbazone), സയാനൊഹൈഡ്രിന്‍ (cyanohydrin) എന്നീ ഇനങ്ങളിൽപ്പെട്ട യൗഗികങ്ങള്‍ ഉത്‌പാദിപ്പിക്കുന്നു.

സയാനൊഹ്രഡിന്‍-അഭിക്രിയയ്‌ക്ക്‌ ക്ഷാരീയമായ ഒരു ഉത്‌പ്രരകത്തിന്റെ ആവശ്യമുണ്ട്‌. (6) അമ്ലീയമായ ഉത്‌പ്രരകത്തിന്റെ സാന്നിധ്യത്തിൽ ആൽഡിഹൈഡുകള്‍ ആൽക്കഹോളുമായി പ്രവർത്തിച്ച്‌ അസെറ്റാൽ-യൗഗികങ്ങള്‍ തരുന്നു; മർക്കാപ്‌റ്റനുമായി പ്രവർത്തിച്ച്‌ മർക്കാപ്‌റ്റാലും (mercaptal) തരുന്നു.

(7) അമ്ലീയ-ഉത്‌പ്രരകത്തിന്റെ സഹായത്തോടുകൂടി ആൽഡിഹൈഡുകള്‍ ആസിഡ്‌-ആന്‍ഹൈഡ്രഡുകളുമായി പ്രവർത്തിച്ച്‌ ഡൈ-എസ്റ്ററുകള്‍ ഉത്‌പാദിപ്പിക്കുന്നു.

(8) ആരൊമാറ്റിക്‌ ആൽഡിഹൈഡുകള്‍ ആൽക്കലി സയനൈഡിന്റെ സാന്നിധ്യത്തിൽ രണ്ടു തന്മാത്രകള്‍ തമ്മിൽ യോജിച്ച്‌ പുതിയ ഒരു യൗഗികമുണ്ടാക്കുന്നു. ഉദാഹരണമായി രണ്ടു ബെന്‍സാൽഡിഹൈഡ്‌-തന്മാത്രകള്‍ ചേർന്ന്‌ ബെന്‍സോയിന്‍ (benzoin) ലഭ്യമാക്കുന്നു.

ആൽഡിഹൈഡുകളുടെ അഭിനിർധാരണത്തിന്‌ അനേകം പരീക്ഷണങ്ങള്‍ നിർദേശിക്കപ്പെട്ടിട്ടുണ്ട്‌, ടോളന്‍-അഭികാരകം (Tollen's reagent) ആേൽഡിഹൈഡുകളുമായി പ്രവർത്തിച്ച്‌ വെള്ളി പൂശിയ ഒരു പ്രതലം ലഭ്യമാക്കുന്നു. (അമോണിയാക്കൽ സിൽവർ നൈട്രറ്റും സോഡിയം ഹൈഡ്രാക്‌സൈഡും ചേർന്ന മിശ്രിതമാണ്‌ ടോളന്‍-അഭികാരകം). ഇതിന്‌ സിൽവർ-മിറർ പരീക്ഷണം എന്നു പറയുന്നു. ഷിഫ്‌-അഭികാരകം (Schiff's reagent) ആൽഡിഹൈഡുകളുമായി കലർത്തിയാൽ പാടലനിറം (crimson) ഉണ്ടാകുന്നു. ഫെലിംഗ്‌-ലായനി ആൽഡിഹൈഡുമായി പ്രവർത്തിച്ചാൽ ചെന്തവിട്ടുനിറത്തിലുള്ള ഒരു അവക്ഷിപ്‌തം ലഭിക്കുന്നതാണ്‌. സോഡിയം ബൈസൽഫൈറ്റിന്റെ പൂരിതലായനിയുമായി ഒരു ആൽഡിഹൈഡ്‌ കലർത്തിയാൽ ക്രിസ്റ്റലീയമായ ഒരു വെളുത്ത അവക്ഷിപ്‌തം ഉണ്ടാകും. ഈ അവക്ഷിപ്‌തം അരിച്ചെടുത്തുണക്കി ദ്രവണാങ്കം കണ്ടുപിടിച്ച്‌ ആൽഡിഹൈഡുകളെ വേർതിരിച്ച്‌ മനസ്സിലാക്കാന്‍ കഴിയും.

പല ആൽഡിഹൈഡുകളും വ്യാവസായിക പ്രാധാന്യമുള്ളവയാണ്‌. ഫോർമാൽഡിഹൈഡ്‌ പ്രബലമായ ഒരു ആന്റിസെപ്‌റ്റിക്‌ ആകയാൽ 40 ശ.മാ. ഫോർമാൽഡിഹൈഡ്‌ ജലീയലായനി (അല്‌പം ആൽക്കഹോളും ചേർത്ത്‌) ഫോർമലിന്‍ എന്ന പേരിൽ വിപണിയിൽ ലഭ്യമാണ്‌. ആൽഡോള്‍, അസറ്റിക്‌ ആസിഡ്‌, മറ്റനേകം കാർബണികയൗഗികങ്ങള്‍ എന്നിവയുടെ നിർമാണത്തിൽ അസറ്റാൽഡിഹൈഡ്‌ ഉപയോഗിക്കുന്നു. ആരൊമാറ്റിക്‌ ആൽഡിഹൈഡുകള്‍ പൊതുവേ സുഗന്ധമുള്ളവയാണ്‌. ആകയാൽ ഇവയിൽ പലതും സുഗന്ധദ്രവ്യനിർമാണത്തിൽ പങ്കാളികളായി പ്രയോജനപ്പെടുന്നു. അനിസാൽഡിഹൈഡ്‌, വാനില്ലിന്‍, പിപ്പറൊണാൽ, ജെറാനിയാള്‍ എന്നിവ അത്തരം ആരൊമാറ്റിക്‌ ആൽഡിഹൈഡുകള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. നോ: അക്രാലീന്‍; അനിസാൽഡിഹൈഡ്‌; അസെറ്റാൽഡിഹൈഡ്‌; ആൽഡോള്‍; കാർബൊഹൈഡ്രറ്റ്‌; കീറ്റോണുകള്‍; ജെറാനിയാള്‍; പിപ്പറൊണാൽ; ഫർഫുറാൽ; ഫൊർമാൽഡിഹൈഡ്‌; വാനില്ലിന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍