This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കൈൽ ഹാലൈഡുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ക്കൈല്‍ ഹാലൈഡുകള്‍

Alkyl Halides

ആല്‍ക്കേനുകളുടെ ഏക-ഹാലൊജന്‍ വ്യുത്‌പന്നങ്ങള്‍ (mono-halogen derivatives). പൊതുഫോര്‍മുല, RX. ഇതില്‍ R എന്നത്‌ ഒരു ആല്‍ക്കൈല്‍ ഗ്രൂപ്പിനെയും X എന്നത്‌ ഒരു ഹാലൊജനെയും പ്രതിനിധാനം ചെയ്യുന്നു. ആല്‍ക്കേന്‍ (ആലിഫാറ്റിക പൂരിത ഹൈഡ്രാകാര്‍ബണ്‍) തന്മാത്രയില്‍ ഒരു ഹൈഡ്രജന്‍-ആറ്റം ഒരു ഹാലൊജന്‍-ആറ്റംകൊണ്ടു പ്രതിസ്ഥാപിതമായാല്‍ കിട്ടുന്നത്‌ ഒരു ആല്‍ക്കൈല്‍ ഹാലൈഡ്‌ ആണ്‌. ചില ഉദാഹരണങ്ങള്‍:

സങ്കീര്‍ണ-ആല്‍ക്കൈല്‍ ഹാലൈഡുകളുടെ ശരിയായ സംരചനാ-പ്രതിപാദനം സാധിക്കണമെങ്കില്‍ അവയുടെ നാമകരണം ചില പൊതുനിയമങ്ങള്‍ അനുസരിച്ചു ചെയ്യേണ്ടതാണ്‌. ഈ നിയമമനുസരിച്ച്‌ പ്രാപേനില്‍നിന്നു ലഭിക്കുന്ന രണ്ടു ക്ലോറൈഡുകള്‍ക്ക്‌ യഥാക്രമം 1-ക്ലോറൊ പ്രൊപേന്‍ എന്നും 2-ക്ലോറൊ പ്രൊപേന്‍ എന്നും പറയാം.

നിര്‍മാണം. (1) നേരിട്ടുള്ള ആദേശംവഴി ആല്‍ക്കൈല്‍ ഹാലൈഡുകള്‍ നിര്‍മിക്കപ്പെടുന്നു. ഉദാഹരണമായി പെട്രാളിയത്തില്‍നിന്നും ലഭിക്കുന്ന പെന്റേന്‍ അംശം നേരിട്ടു ക്ലോറിനീകരിച്ചാല്‍ പെന്റില്‍ ക്ലോറൈഡുകളുടെ ഒരു മിശ്രിത്രം ലഭിക്കുന്നു. മിശ്രിതത്തില്‍നിന്ന്‌ ഘടകങ്ങളെ ആംശികസ്വേദനംവഴി വേര്‍തിരിച്ചെടുക്കാം. വ്യാവസായികമായി വിവിധ പെന്റില്‍ ക്ലോറൈഡുകളെ നിര്‍മിക്കുന്നത്‌ ഇപ്രകാരമാണ്‌.

(2) ആല്‍ക്കീനുകളെ ഹൈഡ്രജന്‍ ഹാലൈഡുമായി പ്രവര്‍ത്തിപ്പിച്ച്‌ ആല്‍ക്കൈല്‍ ഹാലൈഡുകള്‍ നിര്‍മിക്കാം. ഓയില്‍ റിഫൈനറികളില്‍ ഉപോത്‌പന്നങ്ങളായി ധാരാളം ഒലിഫീനുകള്‍ ലഭിക്കാനിടയുണ്ട്‌. ഇവയെ ഹൈഡ്രജന്‍ ഹാലൈഡുമായി സംയോജിപ്പിച്ച്‌ വന്‍തോതില്‍ ആല്‍ക്കൈല്‍ ഹാലൈഡുകള്‍ ലഭ്യമാക്കാം. ഉദാഹരണമായി

1-ബ്യൂട്ടിനും HCI-ഉം തമ്മില്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ 2-ക്ലോറൊ ബ്യൂട്ടേന്‍ കിട്ടുന്നു:

ആല്‍ക്കൈല്‍ ഹാലൈഡുകള്‍ എല്ലാം കമ്പോളത്തില്‍ ലഭിക്കുന്നു എന്നത്‌ നല്ല ഒരു സൗകര്യമാണ്‌. നിര്‍മാതാവിന്‌ ആവശ്യമുള്ള ആല്‍ക്കൈല്‍ ഹാലൈഡ്‌ വാങ്ങിച്ച്‌ ഉദ്ദേശിച്ച ഉത്‌പന്നം ലഭ്യമാക്കുവാന്‍ പ്രയാസമില്ല. ആകയാല്‍ ആല്‍ക്കൈല്‍ ഹാലൈഡുകള്‍ രാസവ്യവസായത്തില്‍ പ്രാധാന്യമുള്ള ഒരു ഇനമായിത്തീര്‍ന്നിട്ടുണ്ട്‌.

ആല്‍ക്കൈല്‍ ഹാലൈഡുകള്‍ ലായകങ്ങളായും സ്ഥാനീയ-സംവേദനഹാരികളായും (refrigerant), പ്രശീതകമായും (refrigerant), അേഗ്നിശാമകം (fire extinguisher) ആയും മറ്റും ഉപയോഗിക്കാറുണ്ട്‌.

(എസ്‌. ശിവദാസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍