This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കൈൽ സയനൈഡുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ക്കൈല്‍ സയനൈഡുകള്‍

Alkyl cyanides

ഹൈഡ്രാസയനിക്‌ അമ്ലത്തിന്റെ ആല്‍ക്കൈല്‍-വ്യുത്‌പന്നങ്ങള്‍. ഹൈഡ്രാസയനിക്‌ അമ്ലത്തിലെ ഹൈഡ്രജനെ ആല്‍ക്കൈല്‍ ഗ്രൂപ്പ്‌ കൊണ്ടു ആദേശിക്കുമ്പോള്‍ (derivatives) രണ്ടുതരം വ്യുത്‌പന്നങ്ങള്‍ (substitute) ഉണ്ടാകുന്നു:

ഒന്നാമത്തെ വിഭാഗത്തില്‍ ആല്‍ക്കൈല്‍ ഗ്രൂപ്പ്‌ (R) കാര്‍ബണ്‍-ആറ്റത്തോടു നേരിട്ടുബന്ധപ്പെട്ടിരിക്കുന്നു. ഇവയാണ്‌ ആല്‍ക്കൈല്‍ സയനൈഡുകള്‍. R എന്നത്‌ മീഥൈല്‍, ഈഥൈല്‍, പ്രാപ്രല്‍ തുടങ്ങിയ ഗ്രൂപ്പുകളാണ്‌. രണ്ടാമത്തെ വിഭാഗത്തില്‍ R എന്നത്‌ നൈട്രജനുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ഈ ഇനത്തില്‍പ്പെട്ട യൗഗികങ്ങളെ ആല്‍ക്കൈല്‍ ഐസൊ സയനൈഡുകള്‍ എന്നു വ്യവഹരിക്കുന്നു:

R-C = N			                           R-N = C

(ആല്‍ക്കൈല്‍ സയനൈഡ്) (ആല്‍ക്കൈല്‍ എെസോസയനൈഡ്)

ആല്‍ക്കൈല്‍ സയനൈഡുകള്‍ക്ക്‌ നൈട്രലുകള്‍, കാര്‍ബൊനൈട്രലുകള്‍ (nitriles, carbonitriles)എന്നും പേരുകള്‍ ഉണ്ട്‌. ആല്‍ക്കൈല്‍ സയനൈഡുകള്‍ പൊതുവേ അസ്ഥിയെച്ച(bone oil)കളില്‍ ഉപസ്ഥിതങ്ങളാണ്‌.

ആല്‍ക്കൈല്‍ സയനൈഡുകളെ ഉത്‌പാദിപ്പിക്കുന്നതിന്‌ അനേകം പൊതുരീതികളുണ്ട്‌: (1) സംഗതങ്ങളായ ആല്‍ക്കൈല്‍ ഹാലൈഡുകളെ ജലീയ-ആല്‍ക്കഹോളിക-പൊട്ടാസിയം സയനൈഡ്‌ കൊണ്ടുപചരിച്ചും (2) കൊഴുപ്പമ്ലങ്ങളുടെ അമോണിയം ലവണങ്ങളെ ഫോസ്‌ഫറസ്‌ പെന്റോക്‌സൈഡ്‌ കൊണ്ടു നിര്‍ജലീകരിച്ചും (3) ഹൈഡ്രജന്‍ സയനൈഡിന്റെയും ഒരു അപൂരിത ഹൈഡ്രാകാര്‍ബണിന്റെയും മിശ്രിതം ഉയര്‍ന്ന താപനിലയില്‍ ഒരു ഉത്‌പ്രരകത്തിന്‍മീതെ പ്രവഹിപ്പിച്ചും ആല്‍ക്കൈല്‍ സയനൈഡുകള്‍ ലഭ്യമാക്കാം.

ആല്‍ക്കൈല്‍ സയനൈഡ്‌ ശ്രണിയിലെ ആദ്യത്തെ അംഗങ്ങള്‍ നിറമില്ലാത്ത, ഈഥര്‍ മണം ഉള്ള ബാഷ്‌പശീല തൈലങ്ങളാണ്‌. ജലത്തില്‍ അല്‌പലേയങ്ങളാണ്‌. തന്മാത്രാഭാരം കൂടുന്തോറും ഘനത്വം (density) കൂടുകയും ജലലേയത്വം കുറയുകയും ചെയ്യുന്നു. ഉയര്‍ന്ന അംഗങ്ങള്‍ ക്രിസ്റ്റലീയ ഖരപദാര്‍ഥങ്ങളാണ്‌. ഈ യൗഗികങ്ങള്‍ പൊതുവേ വിഷാലുക്കളാണ്‌. പക്ഷേ ഹൈഡ്രജന്‍ സയനൈഡിനെ അപേക്ഷിച്ച്‌ വിഷാലുത്വം കുറവാണ്‌. ആല്‍ക്കൈല്‍ സയനൈഡുകള്‍ രാസപരമായി പ്രവര്‍ത്തനശീലങ്ങളാണ്‌. അവയിലെ ത്രിബന്ധം (triple bond) ആണ്‌ അതിനു മുഖ്യ കാരണം. നവജാത-ഹൈഡ്രജന്‍ (nascent hydrogen) ഉപയോഗിച്ച്‌ ആല്‍ക്കൈല്‍ സയനൈഡുകളെ നിരോക്‌സീകരിച്ചാല്‍ പ്രമറി അമീനുകള്‍ ലഭിക്കുന്നു. ആല്‍ക്കൈല്‍ സയനൈഡുകളെ തിളയ്‌ക്കുന്ന അമ്ലം കൊണ്ടോ ആല്‍ക്കലി കൊണ്ടോ ഉപചരിച്ചാല്‍ അവയിലെ ഇച വര്‍ഗം ആദ്യം അമൈഡ്‌ ആയി മാറുന്നു; പിന്നത്തെ ഘട്ടത്തില്‍ ഫാറ്റി അമ്ലവും അമോണിയയുമായി വിഘടിക്കുകയും ചെയ്യുന്നു.

ആല്‍ക്കൈല്‍ സയനൈഡുകളുടെ ഐസൊമറുകളായ ആല്‍ക്കൈല്‍ ഐസൊ സയനൈഡുകള്‍ നിറമില്ലാത്തതും അസഹ്യമായ ദുര്‍ഗന്ധമുള്ളതും താരതമ്യേന കൂടുതല്‍ വിഷാലുത്വമുള്ളതും ആയ ഒരിനം കാര്‍ബണിക യൗഗികങ്ങളാണ്‌. ഇവയെ കാര്‍ബിലമീനുകള്‍ (carbylamines)എന്നും പറയുന്നു.

(എസ്‌. ശിവദാസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍