This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കഹോളുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ക്കഹോളുകള്‍

Alcohols

സവിശേഷഗുണധര്‍മങ്ങളോടുകൂടിയ പ്രത്യേക-ഇനം കാര്‍ബണിക യൗഗികങ്ങള്‍. ആല്‍ക്കേന്‍-തന്മാത്രയിലെ ഒന്നോ അതിലധികമോ ഹൈഡ്രജന്‍-ആറ്റങ്ങളെ അത്രയും ഹൈഡ്രോക്‌സില്‍ ഗ്രൂപ്പുകൊണ്ട്‌ ആദേശിച്ചുകിട്ടുന്ന യൗഗികങ്ങളാണ്‌ ആലിഫാറ്റിക്‌ ആല്‍ക്കഹോളുകള്‍. ആരൊമാറ്റിക്‌ ഹൈഡ്രോകാര്‍ബണുകളിലെ പാര്‍ശ്വശൃംഖല(side chain)യിലുള്ള ഹൈഡ്രജന്‍ ആറ്റം (ആറ്റങ്ങള്‍) ഹൈഡ്രാക്‌സില്‍ ഗ്രൂപ്പുകൊണ്ട്‌ ആദേശിച്ചുകിട്ടുന്ന യൗഗികങ്ങളാണ്‌ ആരൊമാറ്റിക്‌ ആല്‍ക്കഹോളുകള്‍.

തന്മാത്രയിലുള്ള ഹൈഡ്രോക്‌സില്‍ ഗ്രൂപ്പുകളുടെ എണ്ണമനുസരിച്ച്‌ ആല്‍ക്കഹോളുകളെ മോണോ, ഡൈ, ട്രൈ അഥവാ പോളി-ഹൈഡ്രിക്‌ എന്നു വിശേഷിപ്പിക്കാറുണ്ട്‌. പോളി ഹൈഡ്രിക്‌ ആല്‍ക്കഹോളുകളെ പോളിയോളുകള്‍ (polyols)എന്നും പറയാറുണ്ട്‌. വളരെയധികം തന്മാത്രാഭാരമുള്ള പോളിയോളുകള്‍ ഉണ്ട്‌ (ഉദാ. പോളിവിനൈല്‍ ആല്‍ക്കഹോള്‍). കാര്‍ബണിക യൗഗികങ്ങളുടെ പേരിനോട്‌ ഓള്‍ എന്നു കൂട്ടിച്ചേര്‍ക്കുന്നത്‌ ഹൈഡ്രാക്‌സില്‍ ഗ്രൂപ്‌ ഉണ്ടെന്നു കാണിക്കുന്നതിനായിട്ടാണ്‌.

ഹൈഡ്രോക്‌സില്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട കാര്‍ബണ്‍-ആറ്റത്തിലുള്ള ഹൈഡ്രജന്റെ എണ്ണമനുസരിച്ച്‌ ആല്‍ക്കഹോളുകളെ പ്രൈമറി, സെക്കണ്ടറി, ടെര്‍ഷ്യറി എന്നിങ്ങനെയും വിശേഷിപ്പിച്ചു തരംതിരിക്കാറുണ്ട്‌. R. CH2OH, R2. CH OH, R. COH എന്നിവ യഥാക്രമം പ്രമറി, സെക്കണ്ടറി, ടെര്‍ഷ്യറി ആല്‍ക്കഹോളുകളെ പ്രതിനിധീകരിക്കുന്നു. ഒരു ആല്‍ക്കഹോളിന്റെ ഭൗതികവും രാസികവുമായ ഗുണധര്‍മങ്ങള്‍ അതിന്റെ തന്മാത്രാഭാരം, അതിലെ (OH) ഗ്രൂപ്പുകളുടെ എച്ചം, അത്‌ പ്രമറിയോ സെക്കണ്ടറിയോ ടെര്‍ഷ്യറിയോ എന്ന വസ്‌തുത എന്നിവയെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്‌. പ്രധാനമായ ചില ആല്‍ക്കഹോളുകളുടെ പേരും ഫോര്‍മുലയും താഴെ കൊടുത്തിരിക്കുന്നു:


സ്രോതസ്സുകള്‍. പ്രാകൃതികോത്‌പന്നങ്ങളുടെ കിണ്വനം (fermentation), പെട്രാളിയത്തില്‍നിന്നോ, പ്രകൃതിവാതകങ്ങളില്‍നിന്നോ (natural gases) ലഭിക്കുന്ന ഹൈഡ്രാകാര്‍ബണില്‍നിന്നാരംഭിച്ചുള്ള ഉദ്‌ഗ്രഥനം, പ്രകൃതിലഭ്യങ്ങളായ എച്ചകളെയും കൊഴുപ്പുകളെയും സമുചിത രാസപ്രവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കല്‍ എന്നിങ്ങനെ മൂന്നു മാര്‍ഗങ്ങളിലൂടെ മോണൊ ഹൈഡ്രിക്‌ ആലിഫാറ്റിക്‌ ആല്‍ക്കഹോള്‍ വന്‍തോതില്‍ ഉത്‌പാദിപ്പിക്കാം. മരത്തടികളുടെ ഭഞ്‌ജനസ്വേദനം (destructive distillation) വഴിയുള്ള ആല്‍ക്കഹോള്‍-നിര്‍മാണം ഇന്നു മിക്കവാറും ലുപ്‌തപ്രചാരമായിക്കഴിഞ്ഞിരിക്കുകയാണ്‌.

ഷുഗറുകള്‍, സ്റ്റാര്‍ച്ചുകള്‍ എന്നിവയില്‍നിന്ന്‌ കിണ്വനംവഴി ആല്‍ക്കഹോള്‍ ഉത്‌പാദിപ്പിക്കുന്ന പദ്ധതിക്ക്‌ മനുഷ്യസംസ്‌കാരചരിത്രത്തോളംതന്നെ പഴക്കമുണ്ട്‌. എഥനോള്‍ (ഈഥൈല്‍ ആല്‍ക്കഹോള്‍), നോര്‍മല്‍ ബ്യൂട്ടനോള്‍, 2-പ്രാപനോള്‍ എന്നീ ആല്‍ക്കഹോളുകളുടെ മുഖ്യമായ ഉത്‌പാദനമാര്‍ഗം രണ്ടാം ലോകയുദ്ധത്തിനുമുമ്പുവരെ (1939) കിണ്വനം തന്നെയായിരുന്നു. യീസ്റ്റ്‌ എന്ന ഏകകോശ ബാക്‌റ്റീരിയയില്‍നിന്നു പ്രത്യേകം ലഭ്യമാക്കിയ നിഷ്‌കര്‍ഷത്തെ (extract) ഉേത്‌പ്രരകമായി ഉപയോഗിച്ച്‌ കാര്‍ബൊഹ്രഡേറ്റുകള്‍ക്ക്‌ ഓക്‌സീകരണം സംഭവിപ്പിക്കുക എന്നതാണ്‌ കിണ്വനത്തിന്റെ ക്രിയാതന്ത്രം (mechanism). കൊാര്‍ബൊഹൈഡ്രറ്റുകളില്‍നിന്ന്‌ തത്‌ഫലമായി എഥനോള്‍, നോര്‍മല്‍ബ്യൂട്ടിനോള്‍, അസറ്റോണ്‍ എന്നിവ ലഭിക്കുന്നു. അസറ്റോണില്‍നിന്ന്‌ നിരോക്‌സീകരണം വഴി 2-പ്രാപനോള്‍ ഉണ്ടാക്കാം. കിണ്വനത്തിന്‌ ആല്‍ക്കഹോള്‍ വ്യവസായത്തില്‍ ഇന്നും ധാരാളം ഉപയോഗമുണ്ടെങ്കിലും താഴ്‌ന്ന ആല്‍ക്കഹോളുകളുടെ വിഷയത്തില്‍ ഇത്‌ ലുപ്‌തപ്രചാരമായിട്ടുണ്ട്‌.

ഓക്‌സീകരണം, നിരോക്‌സീകരണം, ഹൈഡ്രീകരണം, ഓസോണീകരണം, സംഘനനം എന്നീ വിധികള്‍ ഉപയോഗിച്ചാണ്‌ ആല്‍ക്കഹോളുകളുടെ ഉദ്‌ഗ്രഥനം നടത്തുന്നത്‌. ഉദാഹരണമായി മെഥനോള്‍ ഇന്ന്‌ ലഭ്യമാക്കുന്നത്‌ കാര്‍ബണ്‍ മോണോക്‌സൈഡിനെ ഹൈഡ്രജനുപയോഗിച്ച്‌ നിരോക്‌സീകരിച്ചാണ്‌. പ്രസ്‌തുത വാതകങ്ങളുടെ ഒരു മിശ്രിതം (വാട്ടര്‍ ഗ്യാസ്‌) ഉന്നത മര്‍ദത്തിനു വിധേയമാക്കി 300-400ºC-ല്‍ ഒരു ഉത്‌പ്രരകത്തിനു മീതെ പ്രവഹിപ്പിക്കുന്നു.

CO + 2H2  CH3 OH

മിഥേന്‍വാതകം നേരിട്ട്‌ ഓക്‌സീകരണത്തിനു വിധേയമാക്കിയും മെഥനോള്‍ ഉണ്ടാക്കാം. താഴ്‌ന്ന അപൂരിത-ഹൈഡ്രാകാര്‍ബണുകളെ (Low unsaturated hydrocarbons) അെമ്ലീയമായ ഒരു ഉത്‌പ്രരകത്തിന്റെ സാന്നിധ്യത്തില്‍ ജലംകൊണ്ടുപചരിച്ച്‌ എഥനോള്‍, 2-പ്രോപനോള്‍, 2-ബ്യൂട്ടനോള്‍, ടെര്‍-ബ്യൂട്ടൈല്‍ ആല്‍ക്കഹോള്‍ എന്നീ ആല്‍ക്കഹോളുകള്‍ നിര്‍മിക്കാം. അസെറ്റിലീന്‍ എന്ന അപൂരിത-ഹൈഡ്രാകാര്‍ബണ്‍ ഹൈഡ്രഷനുവിധേയമാക്കി ലഭ്യമാക്കിയ അസെറ്റാല്‍ഡിഹൈഡില്‍നിന്ന്‌ നിരോക്‌സീകരണം വഴി ധാരാളം എഥനോള്‍ പാശ്ചാത്യരാജ്യങ്ങളില്‍ പണ്ട്‌ ഉത്‌പാദിപ്പിക്കപ്പെട്ടിരുന്നു. അപൂരിത-ഹൈഡ്രാകാര്‍ബണുകളെ ഉന്നതമര്‍ദത്തില്‍ ഉത്‌പ്രരകസാന്നിധ്യത്തില്‍ കാര്‍ബണ്‍മോണോക്‌സൈഡ്‌-ഹൈഡ്രജന്‍ മിശ്രിതംകൊണ്ട്‌ ഉപചരിച്ച്‌ പ്രാപനോള്‍ (C3 H7 OH) മുതല്‍ ട്രഡെക്കനോള്‍ (C13 H27 OH) വരെയുള്ള ആല്‍ക്കഹോളുകള്‍ നിര്‍മിക്കാം. ഈ പ്രക്രിയയില്‍ ലഭിക്കുന്നത്‌ ഐസൊമെറിക്‌ ആല്‍ക്കഹോളുകളുടെ ഒരു മിശ്രിതമായിരിക്കും. ആംശികസ്വേദനം (fractional distillation) വഴി ഘടകങ്ങളെ വേര്‍തിരിക്കാം. ആല്‍ഡിഹൈഡുകളെ പരസ്‌പരം സംഘനനത്തിനു (condensation) വിധേയമാക്കി ലഭിക്കുന്ന ഉയര്‍ന്ന ആല്‍ഡിഹൈഡുകളില്‍നിന്ന്‌ ഉയര്‍ന്ന അലിഫാറ്റിക ആല്‍ക്കഹോളുകള്‍ നിര്‍മിക്കാം.

ഉയര്‍ന്ന മോണോഹൈഡ്രിക്‌ ആല്‍ക്കഹോളുകളുടെ നിര്‍മാണം മൃഗങ്ങളുടെ കൊഴുപ്പുകളോ സസ്യ-എച്ചകളോ ഉപയോഗിച്ച്‌ ഉത്‌പ്രരിത-ഹൈഡ്രാജനീകരണം വഴി സാധിപ്പിക്കാവുന്നതാണ്‌. ഗുണധര്‍മങ്ങള്‍. സാധാരണ താപനിലയില്‍ C12 H25 OH വരെയുള്ള മോണൊഹൈഡ്രിക്‌ ആല്‍ക്കഹോളുകള്‍ ദ്രവങ്ങളാണ്‌. ഉയര്‍ന്ന എല്ലാ ആല്‍ക്കഹോളുകളും ഖരങ്ങളാണ്‌. ഉദാ. സീറ്റൈല്‍ ആല്‍ക്കഹോള്‍ (C16 H33 OH), മെലിസ്സില്‍ ആല്‍ക്കഹോള്‍

(C30 H61OH) എന്നിവ. മെഥില്‍, എഥില്‍, പ്രാപില്‍ ആല്‍ക്കഹോളുകള്‍ ജലവുമായി കലരും. ശ്രണിയില്‍ (series) മെുകളിലേക്കു പോകുന്തോറും ജലലേയത പെട്ടെന്നു കുറയുന്നു. താഴ്‌ന്ന ആല്‍ക്കഹോളുകള്‍ മറ്റ്‌ കാര്‍ബണിക ദ്രാവകങ്ങളുമായി കലരും. ആപേക്ഷിക ഘനത്വം, തിളനില എന്നിവ തന്മാത്രാഭാരം കൂടുന്നതോടൊപ്പം പ്രായേണ കൂടിവരുന്നു. പ്രമറി ആല്‍ക്കഹോളുകളുടെ തിളനില സാമാന്യമായി സംഗതങ്ങളായ സെക്കണ്ടറി യൗഗികങ്ങളുടേതിനേക്കാള്‍ കൂടുതലാണ്‌. ഒരു നിയമമെന്ന നിലയ്‌ക്കുതന്നെ ഒരു സജാതീയ ശ്രണിയിലെ ആദ്യാംഗത്തിന്റെ സ്വഭാവം എപ്പോഴും അസാമാന്യമായിരിക്കും. ഉദാഹരണമായി മീഥൈല്‍ ആല്‍ക്കഹോളിന്‌ ഈഥൈല്‍ ആല്‍ക്കഹോളിനെ അപേക്ഷിച്ച്‌ ആപേക്ഷിക ഘനത്വം കൂടുതലാണ്‌. ഉയര്‍ന്ന അംഗങ്ങളിലേക്കു കടന്നാല്‍ നോര്‍മല്‍, പ്രമറി ആല്‍ക്കഹോളുകളുടെ തിളനിലകള്‍ തമ്മില്‍ 20 ഡിഗ്രിയോളം അന്തരമുള്ളതായി കാണാം.

സംഗതങ്ങളായ പാരഫിനുകളെ അപേക്ഷിച്ച്‌ ആല്‍ക്കഹോളുകളുടെ ക്രിയാശീലത കൂടുതലാണ്‌. വളരെ അധികം യൗഗികങ്ങളുമായി ആല്‍ക്കഹോളുകള്‍ പ്രവര്‍ത്തിക്കുന്നു. ഹൈഡ്രാക്‌സില്‍ ഗ്രൂപ്പാണ്‌ അതിനു കാരണം. രാസപ്രവര്‍ത്തനംമൂലം മാറ്റം വരുന്നതും ഈ ഗ്രൂപ്പില്‍ത്തന്നെയാണ്‌. സാമാന്യേന എല്ലാ ആല്‍ക്കഹോളും സോഡിയം, പൊട്ടാസിയം എന്നീ ലോഹങ്ങളുമായി പ്രവര്‍ത്തിച്ച്‌ Mg (OR)2, Al (OR)3 എന്നീ യൗഗികങ്ങള്‍ ലഭ്യമാക്കുന്നു. ആല്‍ക്കഹോളുകള്‍ അമ്ലങ്ങളുമായി പ്രവര്‍ത്തിക്കുമ്പോള്‍ എസ്റ്ററുകള്‍ ഉണ്ടാകുന്നു. ഉദാ. CH3. Cl; C2H5 Br; C2 H5 I; C3 H7. O. SO3 H; C2 H5 OOC. CH3. ഫോസ്‌ഫറസ്‌ ട്രൈ, പെന്റാക്ലോറൈഡുകളുമായി ആല്‍ക്കഹോളുകള്‍ പ്രവര്‍ത്തിച്ച്‌ സംഗതങ്ങളായ ഹാലജന്‍-വ്യുത്‌പന്നങ്ങള്‍ ലഭ്യമാക്കുന്നു. മെഥില്‍ ആല്‍ക്കഹോള്‍ ഒഴിച്ചു മറ്റെല്ലാ ആല്‍ക്കഹോളുകളും സല്‍ഫ്യൂറിക്‌, ഫോസ്‌ഫോറിക്‌ എന്നീ അമ്ലങ്ങളുടെയോ സിങ്ക്‌ ക്ലോറൈഡിന്റെയോ പ്രവര്‍ത്തനംമൂലം ഒലിഫീനുകളായി പരിണമിക്കുന്നു:

CH3. CH2. OH CH2 = CH2 + H2O.

ആല്‍ക്കഹോള്‍ ഓക്‌സീകരണത്തിനു വിധേയമാക്കിയാല്‍ അതാതിന്റെ സ്വഭാവമനുസരിച്ചുള്ള വ്യുത്‌പന്നങ്ങള്‍ ഉണ്ടാകുന്നു. പ്രമറി ആല്‍ക്കഹോളുകള്‍ ആദ്യം ആല്‍ഡിഹൈഡുകളായും പിന്നീട്‌ അമ്ലങ്ങളായും മാറുമ്പോള്‍, സെക്കണ്ടറി ആല്‍ക്കഹോളുകള്‍ കീറ്റോണുകളായി മാറുന്നു. ടെര്‍ഷ്യറി ആല്‍ക്കഹോളുകളില്‍നിന്ന്‌ സരളതരങ്ങളായ അമ്ലങ്ങളുടെ ഒരു മിശ്രിതമോ, അമ്ല -കീറ്റോണ്‍-മിശ്രിതമോ ലഭിക്കുന്നു. ഓക്‌സീകരണ പഠനംവഴി ഒരു ആല്‍ക്കഹോള്‍ പ്രമറിയോ, സെക്കണ്ടറിയോ ടെര്‍ഷ്യറിയോ എന്നു പറയുവാന്‍ സാധ്യമാണ്‌.

ഉപയോഗങ്ങള്‍. ലായകങ്ങള്‍, ആന്റിഫ്രീസുകള്‍, നിഷ്‌കര്‍ഷകങ്ങള്‍ (extractants)എന്നീ നിലകളില്‍ താഴ്‌ന്ന ആല്‍ക്കഹോളുകള്‍ ധാരാളമായി ഉപയോഗിക്കപ്പെട്ടുവരുന്നു. സീറ്റൈല്‍ ആല്‍ക്കഹോള്‍ തുടങ്ങിയ ഉയര്‍ന്ന ആല്‍ക്കഹോളുകള്‍ റിസര്‍വോയറുകളില്‍ ബാഷ്‌പീകരണം കുറയ്‌ക്കുന്നതിനുള്ള പദാര്‍ഥങ്ങളായും ആന്റിഫോമിങ്‌ (antifoaming) ഏജന്റുകളായും പ്രയോജനപ്പെടുത്താറുണ്ട്‌. ഇന്ന്‌ ആല്‍ക്കഹോളുകളുടെ ഉപയോഗം കേന്ദ്രീകരിച്ചിട്ടുള്ളത്‌ ഒട്ടുവളരെ രാസവസ്‌തുക്കളുടെ ഉദ്‌ഗ്രഥനത്തില്‍ ഇടയൗഗികങ്ങള്‍ (intermediate compounds)എന്ന നിലയിലാണ്‌. ആല്‍ഡിഹൈഡുകള്‍, കീറ്റോണുകള്‍, അമ്ലങ്ങള്‍, എസ്റ്ററുകള്‍, അമീനുകള്‍, ആല്‍ക്കൈല്‍ ഹാലൈഡുകള്‍ മുതലായവയാണ്‌ ആല്‍ക്കഹോളുകളില്‍നിന്നു ലഭ്യമാക്കാവുന്ന രാസയൗഗികങ്ങള്‍. ഈ രാസയൗഗികങ്ങളില്‍ മിക്കതും വ്യാവസായികപ്രാധാന്യമുള്ളവയാണ്‌.

അമിനൊ ആല്‍ക്കഹോളുകള്‍. പ്രകൃതിയില്‍ ഉപസ്ഥിതമായ ചില അമിനൊ ആല്‍ക്കഹോളുകള്‍ ഉണ്ട്‌. കേളമിന്‍ (2-amino ethanol), കോളിന്‍ (2-hydroxy ethyltrimethylammonium hydroxide) എന്നിവ ദൃഷ്‌ടാന്തങ്ങളാണ്‌. ഇവ രണ്ടും ശ്യാനതയുള്ള (viscous) അവര്‍ണ ദ്രവങ്ങളാണ്‌. ഇവയുടെ ജലലായനികള്‍ പ്രബല ബേസുകളായിരിക്കും. കോളിന്‍ എന്നത്‌ വിറ്റാമിന്‍ ബി കോംപ്ലെക്‌സിലെ ഒരു ഘടകവുമാണ്‌. നോ: അമൈല്‍ ആല്‍ക്കഹോളുകള്‍; ആല്‍ഡിഹൈഡുകള്‍; എഥില്‍ ആല്‍ക്കഹോള്‍; എസ്റ്ററുകള്‍; കീറ്റോണുകള്‍; ഗ്‌ളിസറോള്‍; ഗ്‌ളൈക്കോള്‍; പ്രാപൈല്‍ ആല്‍ക്കഹോള്‍; ബെന്‌സില്‍ ആല്‍ക്കഹോള്‍; ബ്യൂട്ടൈല്‍ ആല്‍ക്കഹോള്‍; മെഥില്‍ ആല്‍ക്കഹോള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍