This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കലോസിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ക്കലോസിസ്‌

Alkalosis

രക്തത്തിലോ പ്ലാസ്‌മയിലോ ഉള്ള ആല്‍ക്കലിയുടെ അളവ്‌ ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥ. അനിയന്ത്രിതമായ ഛര്‍ദി മൂലം ശരീരത്തിലെ അമ്ലം ധാരാളമായി നഷ്‌ടപ്പെടുന്നതിന്റെ ഫലമായാണ്‌ സാധാരണയായി ഈ രോഗം ഉണ്ടാവുക. അന്റാസിഡു(Antacid)കളോ ആല്‍ക്കലികളോ (Alkalies) കെൂടിയ അളവില്‍ കഴിക്കുന്നതുകൊണ്ടും ആല്‍ക്കലോസിസ്‌ ഉണ്ടാകാം. പെപ്‌റ്റിക്‌ അള്‍സര്‍, അജീര്‍ണം തുടങ്ങിയ രോഗങ്ങള്‍ക്ക്‌ സോഡിയം ബൈ കാര്‍ബണേറ്റ്‌ പോലെയുള്ള മരുന്നുകള്‍ അധികമായി കഴിക്കുന്നതും ആല്‍ക്കലോസിസിന്‌ കാരണമാകാറുണ്ട്‌. രോഗിയുടെ പേശികള്‍ക്ക്‌ ക്ഷീണവും, തൊലിയില്‍ കുത്തുന്നതുപോലെയുള്ള തോന്നലും ഉണ്ടാകാം. ചിലപ്പോള്‍ രോഗിയുടെ ശ്വസനനിരക്ക്‌ വളരെ താണുപോവുകയും പേശിവലിവ്‌ (cramp) ഉണ്ടാവുകയും ചെയ്യാറുണ്ട്‌.

ആല്‍ക്കലോസിസ്‌ ഉണ്ടാവാന്‍ കാരണമായ രോഗങ്ങള്‍ക്ക്‌ ആവശ്യമായ ചികിത്സ ചെയ്‌ത്‌ ഈ അവസ്ഥയ്‌ക്ക്‌ പരിഹാരം കണ്ടെത്താം. ഉദാഹരണത്തിന്‌ കഠിനമായ ഛര്‍ദി മൂലം ശരീരത്തില്‍നിന്നും ഒരു നല്ല അളവ്‌ ക്ലോറൈഡ്‌ നഷ്‌ടപ്പെടുകയാണെങ്കില്‍ ഒരു "ലവണലായനി' (Saline solution) ഞരമ്പുകളിലൂടെ രോഗിയുടെ ശരീരത്തിലെത്തിച്ച്‌ (transfusion) രോഗം ഭേദമാക്കാവുന്നതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍