This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർസാസിദ്‌ വംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍സാസിദ്‌ വംശം

പാര്‍ത്തിയയില്‍ ബി.സി. 250-ഓടുകൂടി ആര്‍സേസ്സ്‌ സ്ഥാപിച്ച രാജവംശം. സെല്യൂസിദ്‌ രാജാവായ ആന്റിയോക്കസ്‌ II-ന്‌ (ബി.സി. 286-247) എതിരായി പാര്‍ത്തിയക്കാരെ ആര്‍സേസ്സ്‌ അണിനിരത്തി. ടിറിഡേറ്റസ്‌ I-ഉം ആര്‍സേസ്സും ഒരാളാണെന്നു കരുതുന്നവരുണ്ട്‌. ആര്‍സാസിദ്‌ ഭരണകാലത്ത്‌ പാര്‍ത്തിയ ഒരു മഹാശക്തിയായി തീര്‍ന്നിരുന്നു. കാസ്‌പിയന്‍ കടല്‍ മുതല്‍ ഇന്ത്യവരെ പാര്‍ത്തിയന്‍ സാമ്രാജ്യം വ്യാപിച്ചിരുന്നു. എക്‌ബത്താന (ഇപ്പോള്‍ ഹമാദാന്‍)യായിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം. സസാനിയന്‍ വംശസ്ഥാപകനായ ആര്‍ദഷീര്‍ I (ഭ.കാ., എ.ഡി. 226-241) അവസാനത്തെ പാര്‍ത്തിയന്‍രാജാവായ ആര്‍ട്ടാബാനസ്‌ IV-നെ എ.ഡി. 226-ല്‍ സ്ഥാനഭ്രഷ്‌ടനാക്കുന്നതുവരെ ആര്‍സാസിദ്‌ വംശം നിലനിന്നു. ആര്‍സേസ്സ്‌, മിത്രിഡേറ്റസ്‌, ഫ്രറ്റസ്‌, ആര്‍ട്ടാബാനസ്‌ എന്നീ പേരുകളില്‍ പല രാജാക്കന്മാരും ഈ വംശത്തിലുണ്ടായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍