This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർലസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍ലസ്‌

Arlus

മധ്യകാലഘട്ടങ്ങളില്‍ പ്രാബല്യത്തിലിരുന്ന ഒരു സ്വതന്ത്ര യൂറോപ്യന്‍രാജ്യം. ബര്‍ഗണ്ടി എന്ന പേരിലും ഇത്‌ അറിയപ്പെട്ടിരുന്നു. പ്രാവാന്‍സ്‌, അപ്പര്‍ ബര്‍ഗണ്ടി എന്നീ രാജ്യങ്ങള്‍ റുഡോള്‍ഫ്‌ II-ന്റെ നേതൃത്വത്തില്‍ സംയോജിച്ച്‌ രൂപംകൊണ്ട രാജ്യമാണ്‌ ആര്‍ലസ്‌ (ആറ്‌ല്‍). ഇന്നത്തെ ഫ്രാന്‍സിന്റെ തെ.കി. ഭാഗങ്ങളും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ചില ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 1033-ല്‍ ഈ രാജ്യം വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ഘടകമായിത്തീര്‍ന്നു; 1378-ഓടുകൂടി ഇതിന്റെ മിക്കഭാഗങ്ങളും ഫ്രാന്‍സിന്റെ അധീനതയിലായി. ഇപ്പോള്‍ ഫ്രാന്‍സിലെ ബൂഷെ-ദു-റോണ്‍ (Bouches-Du-Rhone) പ്രവിശ്യയിലെ ഒരു നഗരവും കമ്യൂണും ഈ പേരില്‍ അറിയപ്പെടുന്നു. റോണ്‍നദിയുടെ ഇടത്തേക്കരയിലായി സ്ഥിതിചെയ്യുന്ന ആര്‍ലസ്‌ നഗരം നദീമാര്‍ഗമായും ആര്‍ലസ്‌-പോര്‍ട്ട്‌-ദേ-ബൂക്‌ കനാല്‍ മുഖാന്തിരവും മെഡിറ്ററേനിയനുമായി ബന്ധപ്പെട്ടിരിക്കുന്നു. എ.ഡി. 2-ാം ശ.-ത്തില്‍ നിര്‍മിക്കപ്പെട്ട ഇവിടത്തെ റോമന്‍ ആംഫിതിയെറ്റര്‍ മനോഹരമാണ്‌. വീനസ്‌ പ്രതിമ ലഭിച്ച തിയെറ്റര്‍, സെന്റ്‌ ആന്‍ പള്ളിയില്‍ സ്ഥാപിതമായ റോമന്‍ മ്യൂസിയം എന്നീ ചരിത്രപ്രസിദ്ധമായ സ്‌മാരകങ്ങളും ഇവിടെയുണ്ട്‌. 19-ാം ശ.-ത്തില്‍ ചിത്രരചനയില്‍ പുതിയൊരു ശൈലി സംഭാവനചെയ്‌ത വിന്‍സന്റ്‌ ഫാന്‍ ഗൗഫ്‌ ഇവിടെയാണ്‌ ജീവിച്ചിരുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BC%E0%B4%B2%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍