This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർത്തെമിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍ത്തെമിസ്‌

Arthemis

വന്യജന്തുക്കള്‍, സസ്യപുഷ്‌ടി, ചാരിത്യ്രം, മൃഗയാവിനോദം, ശിശുജനനം എന്നിവയുടെ അധിഷ്‌ഠാനമൂര്‍ത്തിയായ യവനദേവത. യവന പുരാണേതിഹാസങ്ങളില്‍ ഏറ്റവും കൂടുതല്‍ സംസ്‌തുതയായ ആര്‍ത്തെമിസ്സിനെക്കുറിച്ചുള്ള സങ്കല്‌പങ്ങള്‍ക്ക്‌ വിവിധപ്രദേശങ്ങളിലും വിവിധ കലാസൃഷ്‌ടികളിലും വ്യത്യാസങ്ങള്‍ കാണാനുണ്ട്‌. എഫേസസ്സിലെ ആര്‍ത്തെമിസ്‌ ബഹുസ്‌തനിയാണ്‌; ആര്‍ത്തെമിസ്‌ ലോക്കിയ പ്രസവശുശ്രൂഷയില്‍ മാത്രം തത്‌പരയായ ഒരു സ്‌ത്രീജനസേവികയത്ര; യൂറിപ്പിഡിസിന്റെ ഹിപ്പൊലൈറ്റിസ്സില്‍ പ്രത്യക്ഷപ്പെടുന്ന ആര്‍ത്തെമിസ്‌ മൃഗയാവിനോദതത്‌പരയായ ഒരു കന്യകയും; വനാന്തരങ്ങളില്‍ മറ്റ്‌ അപ്‌സരസ്സുകളുമൊന്നിച്ച്‌ നര്‍ത്തനം ചെയ്യുന്ന ഒരു സ്വര്‍ലോകസുന്ദരിയെന്ന സങ്കല്‌പത്തിന്‌ പ്രായേണ സാര്‍വത്രികത ലഭിച്ചിട്ടുണ്ട്‌.

ആര്‍ത്തെമിസ്‌

സ്യൂസ്‌(ജൂപ്പിറ്റര്‍)ദേവന്റെയും ലേതോ (പതോനാ) ദേവിയുടെയും യുഗ്മസന്തതികളില്‍ ഒന്നാണ്‌ ആര്‍ത്തെമിസ്‌ (മറ്റേത്‌ അപ്പോളോ). ഭാരതീയരുടെ സൂര്യദേവന്റെ പ്രതിച്ഛന്ദമെന്ന നിലയില്‍ ഉള്ള അപ്പോളോയുടെ സഹോദരീസ്ഥാനത്തു നില്‌ക്കുന്ന ആര്‍ത്തെമിസ്സിന്‌ ചന്ദ്രന്റെ പദവിയും ഗ്രീക്കുപുരാണങ്ങളില്‍ കല്‌പിക്കപ്പെട്ടിരിക്കുന്നു. അപ്പോളോയ്‌ക്ക്‌ ഭിഷഗ്വരസ്ഥാനമുള്ളതുപോലെ ആര്‍ത്തെ മിസ്സിനു പ്രസവശുശ്രൂഷികാസ്ഥാനവും ഉണ്ട്‌. മൃഗരൂപം ധരിച്ച ആരാധകന്മാര്‍ ആര്‍ത്തെമിസ്സിനു നരബലി നടത്തിയിരുന്നു എന്ന പരാമര്‍ശം ചിലയിടത്തു കാണാം. ഹോമറുടെ ഇലിയഡ്ഡില്‍ അപ്പോളോയും ആര്‍ത്തെമിസും ചേര്‍ന്ന്‌ നിര്‍ണായകമായ പല ഭാഗങ്ങളും വഹിക്കുന്നുണ്ട്‌; ഒഡിസ്സിയിലാകട്ടെ, ആര്‍ത്തെമിസ്സിന്റെ സഹകാരിണി അഫ്രാഡൈറ്റാണ്‌. ഹോമര്‍ ആര്‍ത്തെമിസ്സിനെ കേന്ദ്രമാക്കി ചില പ്രമകഥകള്‍ മെനഞ്ഞെടുത്തിട്ടുണ്ടെങ്കിലും പില്‌ക്കാല ഗ്രന്ഥകാരന്മാര്‍ ഈ ദേവിയുടെ പാതിവ്രത്യനിഷ്‌ഠയ്‌ക്കാണ്‌ ഊന്നല്‍കൊടുത്തിട്ടുള്ളത്‌. കാലിമാക്കസ്‌, യൂറിപ്പിഡിസ്‌ തുടങ്ങിയ കവികള്‍ ഈ ദേവി ഒരു കോപമൂര്‍ത്തി കൂടിയായിരുന്നെന്നും സൂചിപ്പിച്ചിട്ടുണ്ട്‌; യവനവിശ്വാസപ്രകാരം വന്യപ്രകൃതിയെയും മനുഷ്യനുമായുള്ള വിരുദ്ധഭാവത്തെയുമാണ്‌ ഇത്‌ പ്രതീകാങ്ങകമായി പരാമര്‍ശിക്കുന്നതെന്ന്‌ വ്യാഖ്യാതാക്കള്‍ കരുതുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍