This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർണള്‍ഡ്‌, സാമുവൽ (1740 - 1802)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർണള്‍ഡ്‌, സാമുവൽ (1740 - 1802)

Arnold, Samuel

സാമുവല്‍ ആര്‍ണള്‍ഡ്‌

ബ്രിട്ടിഷ്‌ സംഗീതസംവിധായകന്‍. 1740 ആഗ. 10-ന്‌ ലണ്ടനില്‍ ജനിച്ച ആര്‍ണള്‍ഡ്‌ ചാപ്പല്‍ റോയലില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം കോണ്‍വന്റ്‌ ഗാര്‍ഡന്‍ തിയെറ്ററില്‍ സംഗീതസംവിധായകനായി പ്രവര്‍ത്തനമാരംഭിച്ചു. 1763-ല്‍ ഇദ്ദേഹം വെസ്റ്റ്‌ മിന്‍സ്റ്റര്‍ ആബിയില്‍ ഓര്‍ഗനിസ്റ്റായി നിയമിക്കപ്പെട്ടു. 1765-ല്‍ മെയ്‌ഡ്‌ ഒഫ്‌ ദ്‌ വില്‍ എന്ന ഓപ്പറ സംവിധാനം ചെയ്‌തവതരിപ്പിച്ചു. 1777-ല്‍ തിയെറ്റര്‍ റോയലില്‍ സംഗീതസംവിധായകനായി നിയമിതനായി. 1765-നും 1802-നും ഇടയ്‌ക്ക്‌ ഇദ്ദേഹം ഏതാണ്ട്‌ നൂറില്‍പ്പരം സംഗീതശില്‌പങ്ങള്‍ രചിച്ചു. ഇതില്‍ ഓപ്പറകള്‍, സൊനാറ്റകള്‍ (Sonatas), സിംഫണികള്‍ (Symphonies), പൊന്റോമൈമുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇതില്‍ ഏറ്റവും പ്രധാനം മുടിയനായ പുത്രന്‍ (Prodigal Son) എന്ന സംഗീതശില്‌പവും (1773) ചാപ്പല്‍ റോയലിനുവേണ്ടി രചിച്ച ഗാനങ്ങളുമാണ്‌.

ഹാന്‍ഡെല്‍ എന്ന സംഗീതജ്ഞന്റെ കൃതികളുടെ പ്രസാധനമാണ്‌ ആര്‍ണള്‍ഡിനെ അധികം പ്രശസ്‌തനാക്കിയത്‌. 1802 ഒ. 22-ന്‌ ആര്‍ണള്‍ഡ്‌ ലണ്ടനില്‍ വച്ച്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍