This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർണള്‍ഡ്‌സണ്‍, ക്‌ളാസ്‌ പോണ്ടസ്‌ (1844 - 1916)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർണള്‍ഡ്‌സണ്‍, ക്‌ളാസ്‌ പോണ്ടസ്‌ (1844 - 1916)

Arnoldson, Klaus pontus

ക്‌ളാസ്‌ പോണ്ടസ്‌ ആര്‍ണള്‍ഡ്‌സണ്‍

സ്വീഡിഷ്‌ രാഷ്‌ട്രതന്ത്രജ്ഞനും എഴുത്തുകാരനും. 1908-ല്‍ സമാധാനത്തിനുള്ള നോബല്‍സമ്മാനം നേടിയ ആര്‍ണള്‍ഡ്‌സണ്‍ 1844 ഒ. 27-ന്‌ തെ.പ. സ്വീഡനിലെ യോട്ടെബോരിയേയില്‍ ജനിച്ചു. റെയില്‍വേയില്‍ ഗുമസ്‌തനായി ജീവിതമാരംഭിച്ച ഇദ്ദേഹം 1871-ല്‍ സ്റ്റേഷന്‍മാസ്റ്ററായി. 1881-ല്‍ ഇദ്ദേഹം ഉദ്യോഗം രാജിവച്ച്‌ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുകയും സ്വീഡനിലെ നിയമനിര്‍മാണസഭ (Riksdag)യിലേക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. 1887 വരെ ആ സ്ഥാനത്തു തുടര്‍ന്നു. പുരോഗമനചിന്താഗതിക്കാരനും സമാധാനവാദിയുമായിരുന്നു ഇദ്ദേഹം. സമാധാനത്തിനും രഞ്‌ജിപ്പിനും വേണ്ടിയുള്ള സ്വീഡിഷ്‌ അസോസിയേഷന്‍ സ്ഥാപിപ്പിക്കുന്നതില്‍ ഇദ്ദേഹം മുന്‍കൈയെടുത്തു (1883). നോര്‍വേ-സ്വീഡിഷ്‌ യൂണിയന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇദ്ദേഹം വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. 1890-ല്‍ നോര്‍വേയും സ്വീഡനും തമ്മിലുള്ള സംഘര്‍ഷം ഗുരുതരമായപ്പോള്‍ സമാധാനപരമായ പരിഹാരത്തിനുവേണ്ടി പൊതുജനാഭിപ്രായം ശക്തിപ്പെടുത്തുവാന്‍ അര്‍ണള്‍ഡ്‌സണിനു കഴിഞ്ഞു.

നിരവധി ദിനപത്രങ്ങളുടെ പത്രാധിപരായി ജോലിനോക്കിയിട്ടുള്ള ആര്‍ണള്‍ഡ്‌സണ്‍ അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌; അവയില്‍ ശതാബ്‌ദങ്ങളുടെ പ്രതീക്ഷ-ലോകസമാധാനത്തെക്കുറിച്ച്‌ ഒരു കൃതി (Hope of the Centuries, A Book on World Peace) എന്ന ഗ്രന്ഥം പ്രസിദ്ധമാണ്‌. ഇത്‌ പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

1916 ഫെ. 20-ന്‌ സ്റ്റോക്ക്‌ ഹോമില്‍വച്ച്‌ ആര്‍ണള്‍ഡ്‌സണ്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍