This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർട്ടിക്കുലേറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർട്ടിക്കുലേറ്റ

Articulata

1. ബ്രാക്കിയൊപ്പോഡ (Brachiopoda) ജന്തുഫൈലത്തിലെ ഒരു വര്‍ഗം (class). ഈൈ ഫൈലത്തിലെ 92 ശ.മാ. ജീനസ്സുകളും ഈ വര്‍ഗത്തിലുള്‍പ്പെടുന്നു. എല്ലാം കടല്‍ജീവികളാണ്‌. ഇവയുടെ ശരീരത്തെ പൊതിഞ്ഞ്‌ ഒരു കവചം (shell) ഉണ്ട്‌. ദ്വിപാര്‍ശ്വ-സമമിതി (bilateral symmetry) ഉള്ള അസമരൂപങ്ങളായ വാല്‍വുകള്‍ (valves) ആണ്‌ കവചത്തിനുള്ളത്‌. ശരീരത്തിന്റെ മുകളിലും താഴെയുമായി ഇവയെ ഘടിപ്പിച്ചിരിക്കുന്നു. ആര്‍ട്ടിക്കുലേറ്റയില്‍ ഈ വാല്‍വുകള്‍ തമ്മില്‍ വിജാഗിരി വച്ച മാതിരിയുള്ള ബന്ധമാണുള്ളത്‌. എന്നാല്‍ ബ്രാക്കിയൊപ്പോഡയിലെ രണ്ടാമത്തെ വര്‍ഗമായ ഇനാര്‍ട്ടിക്കുലേറ്റയില്‍ കവചത്തിന്റെ വാല്‍വുകളെ തമ്മില്‍ പേശികളാല്‍ ബന്ധിച്ചിരിക്കുന്നു. ആര്‍ട്ടിക്കുലേറ്റയില്‍ ശരീരകവചത്തെ കാല്‍സ്യം കാര്‍ബണേറ്റു കൊണ്ടാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. കവചത്തിനുള്ളിലെ മൃദുശരീരഭാഗങ്ങളില്‍ തികച്ചും ശ്രദ്ധേയമായത്‌ വായ്‌ക്ക്‌ ഇരുവശവുമുള്ള സങ്കീര്‍ണഘടനയോടു കൂടിയ ഒരു ജോഡി ഭുജങ്ങളാണ്‌. ഈ ഭുജങ്ങളില്‍ സിലിയാമയ സ്‌പര്‍ശകങ്ങള്‍ (tentacles) കൊണപ്പെടുന്നു. ആഹാരസമ്പാദനപ്രക്രിയയില്‍ ഈ ഭുജങ്ങള്‍ക്ക്‌ ഒരു പ്രധാന പങ്കുണ്ട്‌. ലിംഗഭേദം ഈ ജീവികളില്‍ ദൃശ്യമാണ്‌. ജീവിതചക്ര(life cycle)ത്തില്‍ ട്രാക്കഫോര്‍ അഥവാ ട്രാക്കസ്‌ഫിയര്‍ (trochophore or trochosphere) എന്ന ഒരു ലാര്‍വാഘട്ടം ഉണ്ട്‌.

ആര്‍ട്ടിക്കുലേറ്റവര്‍ഗത്തെ ഓര്‍ത്തിഡ (Orthida), ടെറിബ്രാറ്റുലിഡ (Terebratulida), സ്‌ട്രാഫോമെനിഡ (Strophomenida), പെന്റാമെറിഡ (Pentamerida), റിങ്കോനെല്ലിഡ (Rhynchonellida), സ്‌പൈരിഫെറിഡ (Spiriferida) എന്നീ ആറ്‌ ഗോത്ര(order)ങ്ങളായി തിരിച്ചിരിക്കുന്നു.

ആര്‍ട്ടിക്കുലേറ്റയുടെ വിവിധ ഗോത്രങ്ങള്‍ തമ്മിലുള്ള ജാതിവൃത്ത(phlylogeny)പരമായ ബന്ധങ്ങളെപ്പറ്റി ശാസ്‌ത്രജ്ഞന്മാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ല. ഓര്‍ത്തിഡ ഗോത്രം കാമ്പ്രിയന്‍ ഘട്ടത്തിന്റെ ആദ്യദശയില്‍ പ്രത്യക്ഷപ്പെട്ടു എന്നും ഇവയാണ്‌ ആര്‍ട്ടിക്കുലേറ്റയുടെ പൂര്‍വികരെന്നും ഒരു പക്ഷമുണ്ട്‌. നോ: ഇനാര്‍ട്ടിക്കുലേറ്റ; ബ്രാക്കിയൊപ്പോഡ

ആര്‍ട്ടിക്കുലേറ്റ

2. എക്കൈനോഡെര്‍മേറ്റ (Echinodermata) ജന്തുഫൈലത്തിലെ ഒരു വര്‍ഗ(class)മൈായ ക്രനോയ്‌ഡിയ(Crinoidea)യുടെ ഒരു ഉപവര്‍ഗവും ആര്‍ട്ടിക്കുലേറ്റ എന്ന പേരില്‍ അറിയപ്പെടുന്നു. ക്രനോയ്‌ഡിയയിലെ ഇന്നു ജീവിച്ചിരിക്കുന്ന ഏക ഉപവര്‍ഗവും ഇതുതന്നെ. ആഴംകുറഞ്ഞതും തെളിവുള്ളതുമായ സമുദ്രജലത്തിലാണിവ ജീവിക്കുന്നത്‌. ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ കടല്‍ത്തീരത്തോടടുത്ത്‌ ഇവ സമൃദ്ധമായി കണ്ടുവരുന്നു. ധ്രുവസമുദ്രങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്‌. ഫെതര്‍ സ്റ്റാറ്റുകള്‍ (ളലമവേലൃ മേ), മെറ്റാക്രനസ്‌ (feather stats)എന്നിവ ഈ ഉപവര്‍ഗത്തിലുള്‍പ്പെടുന്നു. ആറ്‌ ഗോത്രങ്ങളിലായി ആര്‍ട്ടിക്കുലേറ്റയെ തിരിച്ചിരിക്കുന്നു. ഇതില്‍ ഒരു ഗോത്രത്തില്‍ പ്ലവനസ്വഭാവമുണ്ടായിരുന്ന വിലുപ്‌ത ജീവികളെ മാത്രമാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. നോ: എക്കൈനോഡെര്‍മേറ്റ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍