This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർക്കോണ്‍

Archon

പ്രാചീന ഗ്രീക്ക്‌ നഗരരാഷ്‌ട്രങ്ങളിലെ പ്രമുഖ ന്യായാധിപന്‍. ആര്‍ക്കോണ്‍ എന്ന വാക്കിന്‌ നേതാവ്‌, ഭരണാധികാരി എന്നീ അര്‍ഥങ്ങള്‍ കൂടിയുണ്ട്‌. ബി.സി. 1000-നും 682-നും മധ്യേയുള്ള കാലഘട്ടത്തിലാണ്‌ ആര്‍ക്കോണ്‍സ്ഥാനം നിലവില്‍വന്നതെന്ന്‌ കരുതപ്പെടുന്നു. ആദ്യകാലങ്ങളില്‍ ഒരു ആര്‍ക്കോണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; കാലാവധി ആജീവനാന്തമായിരുന്നു. ഏഴാം ശ.-ത്തോടുകൂടി ആര്‍ക്കോണിന്റെ അധികാരാവകാശങ്ങള്‍ ഒമ്പത്‌ ആര്‍ക്കോണുമാരില്‍ നിക്ഷ്‌പിതമായിത്തീര്‍ന്നു. 752-ല്‍ ഈ ഉദ്യോഗകാലാവധി പത്ത്‌ കൊല്ലത്തേക്കുമാത്രമായി പരിമിതപ്പെടുത്തി; കൂടാതെ രാജവംശജര്‍ക്കുമാത്രം അവകാശപ്പെട്ടിരുന്ന ഈ ഉദ്യോഗം പ്രഭുവംശത്തില്‍പ്പെട്ടവര്‍ക്കും വഹിക്കാമെന്ന നില വന്നു. 683-നു ശേഷം ആര്‍ക്കോണ്‍സ്ഥാനം ഒരു കൊല്ലത്തേക്കുമാത്രമാക്കുകയും ചുമതലകള്‍ ഒമ്പത്‌ പേരടങ്ങുന്ന ഒരു സമിതിക്ക്‌ നല്‌കുകയും ചെയ്‌തു. 593-ല്‍ സോളന്‍ എന്ന ഭരണാധികാരി, ഭൂസ്വത്തുള്ള ഏതു വ്യക്തിയും ഈ സ്ഥാനം അലങ്കരിക്കുന്നതിന്‌ അര്‍ഹനായിരിക്കുമെന്ന്‌ വ്യവസ്ഥ ചെയ്‌തു. 477-ല്‍ ഇത്‌ ആഥന്‍സിലുള്ള ഏതുപൗരനും വഹിക്കാവുന്ന ഒരു പദവിയായി മാറി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍