This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കേഡിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർക്കേഡിയ

Arcadia

ഗ്രീസില്‍ പെലെപെണീസസിലെ ഒരു പ്രവിശ്യ. അര്‍ക്കാധിയ എന്നാണ്‌ ആധുനികമായ പേര്‌. ആര്‍ക്കേഡിയയുടെ വ. ഭാഗത്ത്‌ അക്കിയയും തെ. മെസീനിയ, ലാക്കോണിയ എന്നിവയും കി. ആര്‍ഗോലിസും പ. എലിസുമായിരുന്നു അതിര്‍ത്തിപ്രദേശങ്ങള്‍. സമുദ്രതീരത്തുനിന്നും അകന്ന്‌, ഭൂമിശാസ്‌ത്രപരമായി ഗ്രീസില്‍നിന്നും ഒറ്റപ്പെട്ടുകിടന്നിരുന്ന ഈ ഭൂവിഭാഗത്തെ ബി.സി. 550-ഓടുകൂടി സ്‌പാര്‍ട്ട കീഴടക്കി. എ.ഡി. എട്ടാം ശ.-ത്തില്‍ സ്ലാവോണിയരുടെ ശക്തിയായ പ്രവാഹം ആര്‍ക്കേഡിയയിലേക്കുണ്ടായി. ഫ്രാങ്കിഷ്‌പ്രഭുക്കന്മാരുടെ നിരന്തര കലഹങ്ങള്‍മൂലം 1205 മുതല്‍ 1460 വരെ ആര്‍ക്കേഡിയയ്‌ക്ക്‌ നിരവധി നാശനഷ്‌ടങ്ങള്‍ നേരിട്ടു. തുടര്‍ന്ന്‌ അല്‍ബേനിയന്‍ അധീനിവേശവും തുര്‍ക്കിയുടെ അധീശാധികാരവും ആര്‍ക്കേഡിയയില്‍ സംഭവിച്ചു. ഗ്രീക്ക്‌ സ്വാതന്ത്യ്രസമരകാലത്ത്‌ ആര്‍ക്കേഡിയ ഒരു ആക്രമണകേന്ദ്രമായിത്തീര്‍ന്നു. ഒറ്റപ്പെട്ടുകിടന്നതിനാല്‍ അതിന്റേതായ പ്രത്യേകതകളും ഈ ഭൂവിഭാഗത്തിനുണ്ടായിരുന്നു. ഈ കാരണങ്ങളാല്‍ ഗ്രീക്ക്‌-റോമന്‍ ഇടയഗീതങ്ങളിലും നവോത്ഥാനസാഹിത്യത്തിലും ആര്‍ക്കേഡിയ പറുദീസയെന്ന നിലയില്‍ പ്രകീര്‍ത്തിതമായിട്ടുണ്ട്‌. തെ. കാലിഫോണ്‍ണയയിലെ ഒരു നഗരവും ആര്‍ക്കേഡിയ എന്ന പേരില്‍ അറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍