This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കിലോക്കസ്‌ (ബി.സി. 8-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർക്കിലോക്കസ്‌ (ബി.സി. 8-ാം ശ.)

Archilocus

ഗ്രീക്ക്‌ കവി. ബി.സി. 710-ല്‍ പാരോസ്‌ദ്വീപില്‍ ജനിച്ചതായി കരുതപ്പെടുന്നു. പിതാവ്‌ താസോസ്‌ദ്വീപിലെ പാരിയന്‍കോളനിയുടെ സ്ഥാപകനായ ഒരു പ്രഭുവും മാതാവ്‌ താസോസുകാരിയായ ഒരു അടിമസ്‌ത്രീയും ആണെന്നാണ്‌ വിശ്വസിക്കപ്പെട്ടുവരുന്നത്‌. പ്രാചീനയവനമഹാകവികളിലൊരാളായ ആര്‍ക്കിലോക്കസും അദ്ദേഹത്തിന്റെ സമകാലികനായിരുന്ന കാല്ലിനസ്സും ചേര്‍ന്നാണ്‌ ഈരടികളില്‍ നിബദ്ധമായ വിലാപഗീതത്തെ ഒരു കാവ്യപ്രസ്ഥാനമാക്കി വളര്‍ത്തിയെടുത്തത്‌. ഹാസ്യകവനങ്ങളാണ്‌ ആര്‍ക്കിലോക്കസിന്റെ സാഹിത്യ സൃഷ്‌ടികളില്‍ ഭൂരിഭാഗവും; സംക്ഷിപ്‌തത, ശക്തി, മൂര്‍ച്ച എന്നിവ അദ്ദേഹത്തിന്റെ ശൈലിയുടെ സവിശേഷതകളാണ്‌.

ആര്‍ക്കിലോക്കസിനെ വിവാഹം കഴിക്കാമെന്ന്‌ ലിക്കാംബസ്‌ എന്നൊരാളുടെ മകള്‍ നിയോബുലെ സമ്മതിച്ചിരുന്നു; എന്നാല്‍ ആര്‍ക്കിലോക്കസ്‌ കുലീനനല്ലെന്ന കാരണത്താല്‍ അവള്‍ പിന്നീട്‌ തന്റെ വാഗ്‌ദാനം ലംഘിക്കുകയുണ്ടായി. ഈ അനുഭവത്തെ അടിസ്ഥാനമാക്കി ആര്‍ക്കിലോക്കസ്‌ ഒരു പരിഹാസകവനം രചിച്ചു. ആക്ഷേപ ശരങ്ങള്‍ക്കു വിധേയമായ ലിക്കാംബസ്‌ കുടുംബം ഒന്നടങ്കം ആങ്ങഹത്യചെയ്‌തതായി പറയപ്പെടുന്നു. ആര്‍ക്കിലോക്കസ്‌ പിന്നീട്‌ താസോസില്‍പോയി താമസിച്ചു. വേതനത്തിനോ വിനോദത്തിനോവേണ്ടി എവിടെപ്പോയും ധീരസാഹസിക പ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ തയ്യാറുള്ള ഒരു പടയാളിയെന്നനിലയില്‍ ഇദ്ദേഹം ത്രസ്‌ തുടങ്ങിയ പല സ്ഥലങ്ങളിലും സേവനമനുഷ്‌ഠിച്ചു. പട്ടാളജീവിതത്തിനിടയിലും ഇദ്ദേഹം കവിതകള്‍ എഴുതിക്കൊണ്ടിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതം സുഖപൂര്‍ണമായിരുന്നില്ലെന്ന്‌ പിന്‍ഡാറിന്റെ ഒരു പരാമര്‍ശത്തില്‍ കാണുന്നു. പാരോസ്‌ യുദ്ധത്തില്‍ ആര്‍ക്കിലോക്കസ്‌ കൊല്ലപ്പെട്ടു.

ത്രിഗണവൃത്തത്തിന്റെ (lambic trimeter) ജനയിതാവാണ്‌ ആര്‍ക്കിലോക്കസ്‌; ആങ്ങനിഷ്‌ഠാനുഭവങ്ങളും വികാരങ്ങളും കാവ്യവിഷയമാക്കി സാഹിത്യത്തില്‍ വൈയക്തികഭാവം ആവിഷ്‌കരിച്ച ആദ്യത്തെ പാശ്ചാത്യ കവിയും ഇദ്ദേഹം തന്നെ. നിശിത വിമര്‍ശനവും തത്ത്വവിചിന്തനവും ആ കവിതകളെ ഈടുറ്റതാക്കുന്നു. നാടന്‍ പാട്ടുകള്‍ക്കനുഗുണമായ ഛന്ദസ്സുകളും സംഭാഷണങ്ങളും ജന്തുകഥകളുമാണ്‌ ആര്‍ക്കിലോക്കസ്‌ കവിതകളുടെ ഉപകരണങ്ങള്‍. ഒരു കൃതിയും പൂര്‍ണരൂപത്തില്‍ ലഭിച്ചിട്ടില്ല. കണ്ടുകിട്ടിയിടത്തോളം പാപ്പിറസ്‌ഗ്രന്ഥാവശിഷ്‌ടങ്ങള്‍, ബ്യുദേ പരമ്പരയില്‍ (ആൗറല'ല ടലശേല, 1958) ഫ്രഞ്ചുവിവര്‍ത്തനത്തോടുകൂടി എഫ്‌. ലസ്സേറേ, എ. ബൊച്ചാദ്‌ എന്നിവര്‍ പ്രസാധനം ചെയ്‌തിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍