This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്‌പിരിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്‌പിരിന്‍

Aspirin

അസ്റ്റെല്‍ സാലിസിലിക്‌ ആസിഡിന്റെ വ്യാപാരിക (commercial) നാമം. വെളുത്തു ക്രിസ്റ്റലീയമായ പദാര്‍ഥമാണ്‌ ഇത്‌. ദ്ര. അ. 137മ്പഇ സല്‍ഫൂരിക്‌ ആസിഡ്‌ ഉത്‌പ്രരകമായി ഉപയോഗിച്ച്‌ സാലിസിലിക്‌ ആസിഡിനെ അസറ്റിക്‌ ആന്‍ഹൈഡ്രഡ്‌കൊണ്ട്‌ ഉപചരിച്ചാല്‍ ആസ്‌പിരിന്‍ ലഭിക്കുന്നു. സംരചന ഫോര്‍മുല:


ഇത്‌ ജലത്തില്‍ അല്‌പലേയമാണ്‌; ജലലായനിക്ക്‌ അല്‌പ-അമ്ലത ഉണ്ടായിരിക്കും. ഇന്‍ഫ്‌ളുവെന്‍സ, ഞരമ്പുവേദന (neuralgia), ജലദോഷം, പനി, തലവേദന, സന്ധിവീക്കം(arthritis) തുടങ്ങിയ വിഷമാവസ്ഥകളില്‍ ആസ്‌പിരിന്‍ പ്രതിവിധിയായി ഉപയോഗിക്കപ്പെടുന്നു. ഈ രാസവസ്‌തു പചനരസങ്ങളുമായി പ്രതിപ്രവര്‍ത്തിക്കാതെ കുടലിലെത്തി ജലീയവിശ്ലേഷണത്തിന്‌ (hydrolysis) വെിധേയമായി സാലിസിലിക്‌ ആസിഡ്‌ മുക്തമാക്കുന്നു. കുടലിന്റെ സ്‌തരങ്ങളിലൂടെ (membranes) ഈ ആസിഡ്‌ ആഗിരണം ചെയ്യപ്പെടുന്നു. ആസ്‌പിരിന്റെ ശരീരക്രിയാത്‌കമായ പ്രവര്‍ത്തനം ആഗിരണംചെയ്യപ്പെട്ട സാലിസിലിക്‌ ആസിഡ്‌ മൂലമാണ്‌ സംഭവിക്കുന്നത്‌. 1899-ല്‍ ആണ്‌ ഔഷധമെന്ന നിലയില്‍ ആസ്‌പിരിന്‌ ആധികാരികമായ അംഗീകാരം കിട്ടിയത്‌. ടാബ്‌ലറ്റ്‌, കാപ്‌സ്യൂള്‍ എന്നീ രൂപങ്ങളില്‍ ഇത്‌ വിപണിയിലെത്തുന്നു; കാല്‍സിയം അസറ്റൈല്‍ സാലിസിലേറ്റ്‌ എന്നത്‌ ലേയ-ആസ്‌പിരിന്‍ ആണ്‌. ചില രോഗികള്‍ക്ക്‌ ആസ്‌പിരിന്‍ അലര്‍ജിയുണ്ടാക്കും. അധിമാത്രയില്‍ വിഷാലുവാണ്‌; ഉദരഭിത്തികള്‍ക്ക്‌ സംക്ഷോഭമുണ്ടാക്കും. വിദഗ്‌ധമായ ഉപദേശമില്ലാതെ ആസ്‌പിരിന്‍ ഉപയോഗിക്കുന്നതുകൊണ്ട്‌ ദോഷഫലങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ്‌ ആധുനിക നിഗമനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍