This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്‌കും എംബ്‌ളയും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

==ആസ്‌കും എംബ്‌ളയും==

സ്‌കാന്‍ഡിനേവിയന്‍ ഇതിഹാസങ്ങള്‍ പ്രകാരം പ്രപഞ്ച സൃഷ്‌ടിയിലെ ആദ്യത്തെ പുരുഷനും സ്‌ത്രീയും; അവിടത്തെ ത്രിമൂർത്തികളായ ഓഡിന്‍, ഹോയ്‌നീർ, ലോതീർ എന്നീ ദേവന്മാർ ഒരു ദിവസം സമുദ്രതീരത്ത്‌ ഇണ ചേർന്നു വളർന്നു നില്‌ക്കുന്ന രണ്ടു മഹാവൃക്ഷങ്ങള്‍ കാണുകയുണ്ടായെന്നും അവയിൽനിന്ന്‌ ലോകത്തിലെ ആദ്യ ദമ്പതികളെ സൃഷ്‌ടിച്ചുവെന്നുമാണ്‌ പ്രചാരത്തിലിരിക്കുന്ന പുരാണ പരാമർശം. അവരുടെ ജീവിതസൗകര്യങ്ങള്‍ക്കുവേണ്ടി ഈ ഭൂമിയെ ദേവന്മാർ സുഖസജ്ജമാക്കിയെന്നും ഈ കഥകളിൽ കാണുന്നു. ആസ്‌ക്‌ എന്ന പേരിന്‌ ചിലയിടത്ത്‌ ആസ്‌കർ എന്ന രൂപഭേദവുമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍