This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റ്രാ-പ്രഷ്യന്‍യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്റ്റ്രാ-പ്രഷ്യന്‍യുദ്ധം

Austro Prussian war

ആസ്റ്റ്രിയയും പ്രഷ്യയും തമ്മിൽ 1866 ജൂണിൽ നടന്ന യുദ്ധം. ഭൂമിശാസ്‌ത്രപരമായ കാരണങ്ങളാലും സാക്‌സണി ആസ്റ്റ്രിയയെ സഹായിച്ചതിനാലും ഇറ്റലി പ്രഷ്യയുടെ പക്ഷത്ത്‌ നിലയുറപ്പിച്ചു. പ്രഷ്യ 2,70,000 ഭടന്മാരടങ്ങുന്ന പട്ടാളത്തെ അണിനിരത്തിയപ്പോള്‍ ആസ്റ്റ്രിയക്കാർ 2,85,000 സൈനികരെ യുദ്ധത്തിൽ പങ്കെടുപ്പിച്ചു. ജൂണ്‍ 16-ന്‌ പ്രഷ്യ സാക്‌സണിയും ബൊഹീമിയയും ആക്രമിച്ചു. കോണിഗ്രാറ്റ്‌സിലായിരുന്നു ആസ്റ്റ്രിയക്കാർ നിലയുറപ്പിച്ചിരുന്നത്‌. ഇവിടെവച്ച്‌ ജൂല. 3-ന്‌ പ്രഷ്യക്കാർ ആസ്റ്റ്രിയക്കാരോടേറ്റുമുട്ടി; ആസ്റ്റ്രിയക്കാർ പിന്‍വാങ്ങാന്‍ തുടങ്ങി; എന്നാൽ പ്രഷ്യക്കാർക്ക്‌ അവരെ പിന്തുടർന്ന്‌ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. ജൂല. 22-ന്‌ യുദ്ധ വിരാമക്കരാറിൽ ഇരുകൂട്ടരും ഒപ്പുവച്ചു; 1866 ആഗ. 23-ലെ പ്രാഗ്‌സന്ധി ഇത്‌ ശരിവയ്‌ക്കുകയും ചെയ്‌തു. ആർച്ച്‌ ഡ്യൂക്ക്‌ ആൽബെർട്ട്‌ ഇറ്റലിയിലെ കസ്റ്റോസയിൽ വച്ച്‌ ജൂണ്‍ 20-ന്‌ ഇറ്റാലിയന്‍ രാജാവിനെ തോല്‌പിക്കുകയും 1866 ജൂല 20-ന്‌ ലിസയിൽവച്ച്‌ ആസ്റ്റ്രിയന്‍ നാവികപ്പട ഇറ്റാലിയന്‍ കപ്പൽപ്പടയെ തകർക്കുകയും ചെയ്‌തിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍