This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റിന്‍, ഹെർബർട്ട്‌ ആസ്റ്റിന്‍ (1866 - 1941)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്റ്റിന്‍, ഹെർബർട്ട്‌ ആസ്റ്റിന്‍ (1866 - 1941)

ഹെർബർട്ട്‌ ആസ്റ്റിന്‍ ആസ്റ്റിന്‍

Austin, Herbert Austin

ആസ്റ്റിന്‍ മോട്ടോർകമ്പനിയുടെ സ്ഥാപകന്‍. 1866 ന. 8-ന്‌ ബക്കിങ്‌ഹാംഷയറിൽ ലിറ്റിൽ മിസ്സെന്‍ഡനിൽ ജനിച്ചു. വോള്‍സിലി ഷീപ്പ്‌ ഷിയറിങ്‌ മെഷീന്‍ കമ്പനിയുടെ മാനേജരായും പിന്നീട്‌ ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചുകൊണ്ട്‌ ആസ്റ്റിന്‍ കുറേക്കാലം ആസ്റ്റ്രലിയയിൽ കഴിച്ചുകൂട്ടി. ഈ കമ്പനിയുടെ ഇംഗ്ലണ്ടിലുള്ള യന്ത്രനിർമാണവിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നതും ആസ്റ്റിനാണ്‌. അദ്ദേഹമാണ്‌ വോള്‍സിലി കമ്പനിയുടെ മൂന്ന്‌ ചക്രമുള്ള ആദ്യത്തെ കാറും (1895) നാലുചക്രമുള്ള ആദ്യത്തെ കാറും (1900) സംവിധാനം ചെയ്‌തത്‌. 1906-ൽ ആസ്റ്റിന്‍ ബക്കിങ്‌ഹാംഷയറിൽ സ്വന്തമായി വാഹനനിർമാണം ആരംഭിക്കുകയും ആസ്റ്റിന്‍ മോട്ടോർ കമ്പനി സ്ഥാപിക്കുകയും ചെയ്‌തു. ഈ കമ്പനിയുടെ ഭാരം കുറഞ്ഞ "ആസ്റ്റിന്‍ സെവന്‍' കാർ ബ്രിട്ടനിലെയും യൂറോപ്പിലെയും കാർനിർമാണരംഗത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്‌. 1951-52 കാലത്ത്‌ ആസ്റ്റിന്‍കമ്പനി മോറീസ്‌ മോട്ടോഴ്‌സ്‌ ലിമിറ്റഡുമായി ലയിപ്പിച്ച്‌ ബ്രിട്ടീഷ്‌ മോട്ടോർ കോർപ്പറേഷന്‍ സ്ഥാപിച്ചു. 1917-ൽ ആസ്റ്റിന്‌ "സർ' പദവി ലഭിക്കുകയുണ്ടായി. 1919 മുതൽ 1924 വരെ ആസ്റ്റിന്‍ പാർലമെന്റിൽ യാഥാസ്ഥിതിക കക്ഷിയംഗമായിരുന്നു. 1936-ൽ പ്രഭു (Baron) ആയിത്തീർന്ന ആസ്റ്റിന്‍ 1941 മേയ്‌ 23-ന്‌ വോർസെസ്റ്റർഷയറിൽവച്ച്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍