This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റിന്‍, ഫ്രഡറിക്‌ (1872 - 1952)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്റ്റിന്‍, ഫ്രഡറിക്‌ (1872 - 1952)

Austin, Frederick

സംഗീതസംവിധായകന്‍, ഗായകന്‍ എന്നീ നിലകളിൽ പ്രസിദ്ധിയാർജിച്ച ബ്രിട്ടീഷുകാരന്‍. 1872 മാ. 30-ന്‌ ലണ്ടനിൽ സംഗീതജ്ഞന്മാരുടെ ഒരു കുടുംബത്തിൽ പിറന്നു. ലിവർപൂളിൽ സ്വരസമ്മേളനകല അഭ്യസിപ്പിച്ചുകൊണ്ടിരിക്കവെതന്നെ സംഗീതാലാപനത്തിൽ അവഗാഹം നേടുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1902-ൽ ലണ്ടനിൽവച്ചാണ്‌ ഇദ്ദേഹം ആദ്യമായി ഒരു സംഗീതപരിപാടി പൊതുവേദിയിൽ അവതരിപ്പിച്ചത്‌. ആധുനിക സംഗീതശാഖയോടായിരുന്നു ആസ്റ്റിന്‌ കൂടുതൽ പ്രതിപത്തി. ജോണ്‍ഗെ രചിച്ച ദി ബഗ്ഗേർസ്‌ ഓപ്പറയുടെ സംവിധായകന്‍ എന്ന നിലയിലാണ്‌ ആസ്റ്റിന്‍ പ്രശസ്‌തി ആർജിച്ചത്‌. ദ്‌ ബഗ്ഗേർസ്‌ ഓപ്പറ ആസ്റ്റിന്റെ സ്വരമാധുരിയും സംവിധാനപാടവവും സ്വരസമ്മേളനകലയിലുള്ള വൈദഗ്‌ധ്യവും ഒന്നുപോലെ പ്രകടമാക്കി. ജർമനി, നെതർലന്‍ഡ്‌, ഡന്‍മാർക്ക്‌ എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹം പ്രസിദ്ധിയാർജിച്ചു. ഇദ്ദേഹത്തിന്റെ ഗാനരചനകളിൽ ഭക്തി ഗാനങ്ങളും നാടകഗാനങ്ങളും ഉള്‍പ്പെടുന്നു. 1952 ഏ. 10-ന്‌ ലണ്ടനിൽവച്ച്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍