This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്യരന്ധ്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്യരന്ധ്രം

Stoma

പച്ചിലകളിലും ഹരിതനിറമുള്ള സസ്യകാണ്ഡങ്ങളിലും കാണപ്പെടുന്ന സൂക്ഷ്‌മരന്ധ്രം. പച്ചിലകളിൽ മുകള്‍ഭാഗത്തും അടിഭാഗത്തുമുള്ള അധിചർമങ്ങളിൽ (epidermis) ആണ്‌ സാധാരണയായി ഇവ കാണപ്പെടുക. ഒരേ ഇലയുടെ തന്നെ ഉപരിഭാഗത്തും അടിഭാഗത്തും കാണപ്പെടുന്ന ആസ്യരന്ധ്രങ്ങളുടെ എച്ചത്തിൽ സാരമായ വ്യത്യാസം കാണാം. സ്‌പീഷീസ്‌ (species) വ്യെത്യാസം അനുസരിച്ചും ആസ്യരന്ധ്രങ്ങളുടെ എച്ചം വ്യത്യസ്‌തമായിരിക്കും. ഉദാഹരണമായി ബിഗോണിയ (Bigonia)എന്ന സസ്യത്തിന്റെ ഇലയിൽ ഒരു ച.സെ.മീ.-ന്‌ 4,000 ആസ്യരന്ധ്രങ്ങള്‍ ഉള്ളപ്പോള്‍ സ്‌കാർലറ്റ്‌ ഓക്‌ (Scarlet oak) എന്ന ചെടിയിൽ ച.സെ.മീ-ന്‌ 1,03,800 ആസ്യരന്ധ്രങ്ങള്‍ ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. മറ്റു പല ചെടികളിലുമെന്നപോലെ മേല്‌പറഞ്ഞവയിലും ആസ്യരന്ധ്രങ്ങള്‍ ഇലയുടെ അടിഭാഗത്തുമാത്രമേ കാണുന്നുള്ളൂ. എന്നാൽ ചോളം (corn), പയറ്‌ (pea) മുതലായ ചെടികളിൽ ഇലകളുടെ മുകളിലും താഴെയും ആസ്യരന്ധ്രങ്ങള്‍ കാണാം. ചോളച്ചെടിയിൽ ഇലയുടെ ഉപരിഭാഗത്ത്‌ ച.സെ.മീ.-ന്‌ 5,200-ഉം അടിഭാഗത്ത്‌ 6,800-ഉം ആസ്യരന്ധ്രങ്ങള്‍ ഉണ്ടാകും; പയറുവർഗത്തിൽപ്പെട്ട ചെടികളിൽ ഇലയുടെ ഉപരിഭാഗത്ത്‌ 10,000-വും അടിഭാഗത്ത്‌ 21,600-ഉം ആസ്യരന്ധ്രങ്ങളാണുള്ളത്‌.

ആസ്യരന്ധ്രങ്ങളുടെ ഘടന പരിശോധിച്ചാൽ ഇവ ദ്വാരപാലകകോശങ്ങള്‍ (guard cells)എന്നറിയപ്പെടുന്ന രണ്ട്‌ അധിചർമകോശങ്ങളുടെ (epidermal cells) ഇടയ്‌ക്കുള്ള സൂക്ഷ്‌മസുഷിരങ്ങളാണെന്നു മനസ്സിലാക്കാം. മറ്റ്‌ അധിചർമകോശങ്ങളെക്കാള്‍ വളരെ പ്രത്യേകതകള്‍ ദ്വാരപാലകകോശങ്ങള്‍ക്കുണ്ട്‌. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഈ കോശങ്ങളുടെ നതമധ്യമായ അകവശങ്ങള്‍ മുഖാമുഖമായിട്ടാണ്‌ സ്ഥിതിചെയ്യുന്നത്‌. അവയുടെ സമീപത്തുള്ള മറ്റ്‌ അധിചർമകോശങ്ങളെക്കാള്‍ (subsidiary cells) ദ്വൊരപാലകകോശങ്ങളുടെ സമ്മർദം കൂടുമ്പോള്‍ അവ വികസിക്കുകയും വളയുകയും ചെയ്യുന്നു. (ദ്വാരപാലകകോശങ്ങളുടെ കട്ടികൂടിയ ഭിത്തിയിലുള്ള സെലുലോസ്‌ (cellulose) ചെയിനുകള്‍ ഭിത്തിയുടെ നീളംകൂടിയ അച്ചുതണ്ടിനു കുറുകെ അടുക്കിയിരിക്കുന്നതിനാലാണ്‌ ഭിത്തി നെടുകെ വികസിക്കുന്നത്‌.) അവയുടെ കട്ടികൂടിയ ഉള്‍ഭിത്തികളും ഇതോടുകൂടി വളയുന്നു. തന്മൂലം ദ്വാരപാലകകോശങ്ങള്‍ക്കിടയിലുള്ള കാചാകാരമായ സുഷിരം (lenticular pore) വലുതാകുന്നു. ഈ സുഷിരങ്ങളിൽക്കൂടിയാണ്‌ അന്തരീക്ഷവായു ഇലകളുടെ ഉള്ളിലേക്കു പ്രവേശിക്കുന്നതും ഇലകളുടെ ഉള്ളിലുണ്ടാകുന്ന വായുവും നീരാവിയും പുറത്തേക്കു പോകുന്നതും. ആസ്യരന്ധ്രങ്ങള്‍ പകൽസമയത്തു തുറക്കുകയും രാത്രിസമയത്ത്‌ അടയുകയും ചെയ്യുന്നു. സൂര്യപ്രകാശം ലഭിക്കുമ്പോഴും അന്തരീക്ഷത്തിലുള്ള കാർബണ്‍ ഡൈ ഓക്‌സൈഡ്‌ കുറയുമ്പോഴും ഇവ തുറക്കുകയും ജലാംശം കുറയുമ്പോള്‍ അടയുകയും ചെയ്യുന്നു. സൂര്യപ്രകാശവും കാർബണ്‍ ഡൈ ഓക്‌സൈഡും എങ്ങനെയാണ്‌ ദ്വാരപാലകകോശങ്ങളിൽ സമ്മർദവ്യത്യാസങ്ങളുണ്ടാക്കുന്നതെന്ന്‌ ശരിയായി കണ്ടെത്തപ്പെട്ടിട്ടില്ല. പ്രഭാകലനം (lenticular pore) നെടക്കുമ്പോള്‍ ആസ്യരന്ധ്രങ്ങളുടെ ഉള്ളിലുള്ള ഗഹ്വരങ്ങളിൽക്കാണുന്ന കാർബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്ദ്രീകരണം കുറയുന്നു. കാർബണ്‍ഡൈ ഓക്‌സൈഡിന്റെ സാന്ദ്രീകരണം കുറയുകയും വർധിക്കുകയും ചെയ്യുമ്പോള്‍ ദ്വാരപാലകകോശങ്ങളിലെ അന്നജത്തിന്റെ (starch) അളവു കുറയുന്നു. ജല വിശ്ലേഷണം (hydrolysis) മെൂലം അന്നജം പഞ്ചസാരയായി മാറുന്നു. അതുമൂലം ദ്വാരപാലകകോശങ്ങളിലെ വൃതി വ്യാപനമർദവും (osmotic pressure) രസമർദവും (turgor pressure) കൂടുകയും ചെയ്യും. ചെടികള്‍ വാടുമ്പോള്‍ (wilting) ദ്വാരപാലകകോശങ്ങളിലെ അന്നജം കൂടുകയും ആസ്യരന്ധ്രങ്ങള്‍ അടയുകുയം ചെയ്യുന്നതായി കാണാം.

ഒരു ആസ്യരന്ധ്രത്തിന്‌ സാധാരണയായി 10 മൈക്രാണ്‍ നീളവും 0-5 മൈക്രാണ്‍ വീതിയും 10 മൈക്രാണ്‍ ആഴവും കാണും. ഒരിലയിലുള്ള ആസ്യരന്ധ്രങ്ങളുടെ ആകെ വിസ്‌തീർണം ആ ഇലയുടെ വിസ്‌തീർണത്തിന്റെ രണ്ടുശതമാനം വരുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ചെടികള്‍ പ്രഭാകലനത്തിനുപയോഗിക്കുന്ന കാർബണ്‍ ഡൈ ഓക്‌സൈഡും സ്വേദനം ചെയ്യുന്ന നീരാവിയും ഈ സൂക്ഷ്‌മസുഷിരങ്ങളിൽക്കൂടിയാണല്ലോ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്‌. കരയിൽ വളരുന്ന ചെടികള്‍ക്ക്‌ വെള്ളം വളരെ വിലയേറിയതാണ്‌. അധികമായി ജലാംശം ചെടികളിൽനിന്ന്‌ നഷ്‌ടപ്പെട്ടാൽ അവ വാടിപ്പോകുന്നു. ദ്വാരപാലകകോശങ്ങളുടെയും അവയുടെ സമീപമുള്ള മറ്റു കോശങ്ങളുടെയും രസമർദം നഷ്‌ടപ്പെടുന്നതുമൂലം ആസ്യരന്ധ്രങ്ങള്‍ അടയുകയും പ്രഭാകലനത്തിന്റെ വേഗത പെട്ടെന്ന്‌ കുറയുകയും ചെയ്യുന്നു. സൂര്യപ്രകാശമുണ്ടെങ്കിലും ക്രമേണ പ്രഭാകലനം നടക്കാതാവും. വേരുകളിൽക്കൂടി ആവശ്യമുള്ള ജലം ലഭിച്ചെങ്കിൽ മാത്രമേ ആസ്യരന്ധ്രങ്ങള്‍ തുറക്കുകയുള്ളൂ. ചെടികളിൽ ആവശ്യത്തിനുള്ള ജലാംശം സംഭരിച്ചു സൂക്ഷിക്കണമെങ്കിൽ പ്രഭാകലനത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ഉള്ളപ്പോള്‍ മാത്രമേ ആസ്യരന്ധ്രങ്ങള്‍ തുറന്നിരിക്കാവൂ. ഉദാഹരണത്തിന്‌ മരുരുഹങ്ങളിലെ ആസ്യരന്ധ്രങ്ങള്‍ രാത്രിയിൽ തുറന്നിരുന്നാൽ ചെടികള്‍ വാടിപ്പോകും. ദ്വാരപാലകകോശങ്ങളുടെ പ്രവർത്തനം വളരെ പ്രാധാന്യമർഹിക്കുന്തനാണെന്ന്‌ ഇതിൽനിന്നും വെളിവാകുന്നു. ദ്വാരപാലകകോശങ്ങളുടെ ശരിയായ നിയന്ത്രണം ഉണ്ടായിരുന്നാൽത്തന്നെ ചെടികളിൽനിന്നും ധാരാളം ജലം നഷ്‌ടപ്പെടാറുണ്ട്‌. ഉദാഹരണമായി ഇടത്തരത്തിലുള്ള ഒരു "എം' (Elm) ചെടിയിൽനിന്നും ശരാശരി ഒരു ടണ്‍ വെള്ളത്തിൽ കൂടുതൽ ദിവസേന നഷ്‌ടപ്പെടുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. മരുരുഹങ്ങളിൽ അമിതമായ ജലനഷ്‌ടമുണ്ടാകാതിരിക്കുന്നത്‌ അവയുടെ ആസ്യരന്ധ്രങ്ങള്‍ എച്ചത്തിൽ കുറവായതുകൊണ്ടും മിക്കവയുടെയും ആസ്യരന്ധ്രങ്ങള്‍ ഇലകളുടെ അടിവശത്തായതുകൊണ്ടും ആണ്‌. മിക്ക മരുരുഹങ്ങളുടെയും ആസ്യരന്ധ്രങ്ങള്‍ ഇലയുടെ ബാഹ്യചർമത്തിലുള്ള സൂക്ഷ്‌മസുഷിരങ്ങളിലാണ്‌ കാണപ്പെടുന്നത്‌. സൂര്യരശ്‌മി ലംബമായി പതിച്ചെങ്കിൽ മാത്രമേ ആശ്യരന്ധ്രങ്ങള്‍ക്കു ശരിയായ സൂര്യപ്രകാശം ലഭിക്കുകയുള്ളൂ.

ഇലകളുടെ ബാഹ്യചർമത്തിൽ കാണുന്ന ആസ്യരന്ധ്രങ്ങളുടെ വിതരണത്തിൽ (distribution) പല പ്രത്യേകതകളുണ്ട്‌. പുല്ലുവർഗത്തിൽപ്പെട്ട ചെടികളുടെ ഇലകളിൽ ആസ്യരന്ധ്രങ്ങള്‍ സമാന്തരമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു; മറ്റു പല ചെടികളിലും യാതൊരു ക്രമീകരണവും ഇല്ലാതെയാണ്‌ അവ വിതരണം ചെയ്യപ്പെട്ടിരിക്കന്നത്‌. (ഡോ. സി. എ. നൈനാന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍