This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസാം ട്രിബ്യൂണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസാം ട്രിബ്യൂണ്‍

ഗുവാഹത്തിയിൽനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ഇംഗ്ലീഷ്‌ ദിനപത്രം. അസം സംസ്ഥാനത്തൊട്ടാകെ ഇതിനു വലിയ പ്രചാരമുണ്ട്‌. 1938-ൽ തുടങ്ങിയ ആസാം ട്രിബ്യൂണ്‍ വ.കി. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഇംഗ്ലീഷ്‌ വൃത്താന്തപത്രമാണ്‌. സ്വതന്ത്രമായും നിഷ്‌പക്ഷമായും വാർത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു പത്രമെന്നനിലയിൽ ഇതിനു പത്രലോകത്ത്‌ ഏറെ മതിപ്പുളവാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഓണ്‍ലൈന്‍ എഡിഷനും ലഭ്യമാണ്‌.

ട്രിബ്യൂണിന്റെ സഹോദരപ്രസിദ്ധീകരണമെന്ന നിലയിൽ 1955-ൽ ആരംഭിച്ച ആസാംബാനി ഇന്ന്‌ ആസാമീസ്‌ ഭാഷയിലെ ഏറ്റവുമധികം പ്രചാരമുള്ള വൃത്താന്തപത്രമാണ്‌. വാർത്താവിതരണത്തോടൊപ്പം വിദ്യാഭ്യാസ വിഷയത്തിലും ഈ ഭാഷാപത്രം നല്ലൊരു പങ്കുവഹിച്ചുപോരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍