This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഷ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്


ആഷ്‌

സ്‌ക്രാഫുലാരിയേൽസ്‌ (Scrophulariales) ഗോത്രത്തിൽ, ഒലീവ്‌ വൃക്ഷകുടുംബമായ ഒലീയേസീ(Oleaceae)യിൽ ഉള്‍പ്പെടുന്ന, ഇലപൊഴിയുന്ന (deciduous) വൃക്ഷങ്ങളുടെ ഒരു ജീനസ്‌. ചില സ്‌പീഷീസുകളിൽ കുറ്റിച്ചെടികള്‍ കാണപ്പെടുന്നുണ്ടെങ്കിലും, ഭൂരിപക്ഷവും വന്‍മരങ്ങളാണ്‌. ഇവയ്‌ക്ക്‌ 13-30 മീ. ഉയരവും തടിക്ക്‌ ഒരു മീറ്റർ വ്യാസവും ഉണ്ടായിരിക്കും. പ്രധാനശാഖയിൽനിന്നും വശങ്ങളിലേക്കു പുറപ്പെടുന്ന ദ്വിതീയശാഖകളിൽ സമ്മുഖമായി (opposite) സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ഇലകള്‍ (pinnate leaflets) ഇവയുടെ പ്രത്യേകതയാണ്‌; ഫ്രാക്‌സിനസ്‌ അനോമെല (Fraxinus anomala) എന്ന സ്‌പീഷീസ്‌ മാത്രം ഇതിനൊരപവാദമാണ്‌; ഇതിൽ ഒറ്റയൊരു പത്രകം (leaflet)മാത്രമേ കാണാനുള്ളൂ. ഇവ ഉത്തരാർധഗോളത്തിൽ ധാരാളമായി കാണപ്പെടുന്നു. അമേരിക്കയിൽ മെക്‌സിക്കോയ്‌ക്ക്‌ തെക്കും ക്യൂബയിലും, ഏഷ്യയിൽ ജാവയിലും ഉള്ള നിത്യഹരിതവനങ്ങളിൽ ചില സ്‌പീഷീസുകള്‍ അപൂർവമായി കാണപ്പെടുന്നുണ്ട്‌.

ഫ്രാക്‌സിനസ്‌ അമേരിക്കാന (F. americana) എന്നറിയപ്പെടുന്ന വെളുത്ത ആഷ്‌ യു.എസ്സിന്റെ കിഴക്കു ഭാഗങ്ങളിലായി കാണപ്പെടുന്നു. 40 മീറ്ററോളം ഉയരം വയ്‌ക്കുന്ന ഈ വൃക്ഷം ഏറ്റവും പ്രാധാന്യമുള്ള സ്‌പീഷീസുകളിൽ ഒന്നാണ്‌. ഇതിന്റെ പത്രകങ്ങള്‍ ഞെട്ടുകള്‍ മുഖേന ശാഖകളോട്‌ ബന്ധിക്കപ്പെട്ടിരിക്കുന്നു. തുരുമ്പിന്റെ നിറമുള്ള ശിശിരമുകുളങ്ങ(winter buds)ളും നേരേ നിവർന്നുപോകുന്ന തടിയും ഇതിന്റെ പ്രത്യേകതകളാണ്‌. ഭാരം കുറഞ്ഞതെങ്കിലും ശക്തിയേറിയതാണ്‌ ഇതിന്റെ തടി. തുഴകള്‍, ബേസ്‌ബാള്‍ ബാറ്റ്‌, ഗൃഹോപകരണങ്ങള്‍, മോട്ടോർവാഹനത്തിന്റെ വിവിധ ഭാഗങ്ങള്‍, പെട്ടികള്‍ തുടങ്ങി പലതരത്തിലുള്ള സാധനങ്ങളുണ്ടാക്കാന്‍ ഈ തടി ഉപയോഗിക്കുന്നു.

"കറുത്ത ആഷ്‌' എന്നറിയപ്പെടുന്ന ഫ്രാക്‌സിനസ്‌ നൈഗ്ര (F. nigra) ഉദ്ദേശം 20 മീ. ഉയരത്തിൽ വളരുന്നു. കാനഡയിലെയും യു.എസ്സിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലേയും നനവുള്ള മച്ചിൽ സമൃദ്ധിയായി വളരുന്നു. ഇതിന്‌ ഞെട്ടുകള്‍ ഇല്ലാത്ത പത്രകങ്ങളാണ്‌ ഉള്ളത്‌. വൈറ്റ്‌ ആഷിന്റെ തടിയുടെ എല്ലാ ഉപയോഗങ്ങളും ഇതിന്റെ തടിക്കുമുണ്ട്‌. ഫ്രാക്‌സിനസ്‌ പെന്‍സിൽവാനിക്ക (F. pennsylvanica) എന്ന ചുവന്ന ആഷ്‌ മറ്റൊരിനത്തിൽപ്പെടുന്നു. ഇതും ബ്ലാക്‌-ആഷിനോടൊപ്പമാണ്‌ കാണപ്പെടുന്നത്‌. ഉദ്ദേശം 15 മീ. ഉയരത്തിൽ വളരുന്ന ഇവ ലോമാവൃതമായിരിക്കും. ഇതിന്റെ ഇലകള്‍ക്ക്‌ ഞെട്ടുകളുള്ളതായി (stalked) കാണാം. തടിക്ക്‌ വൈറ്റ്‌ ആഷിന്റെ അതേ ഉപയോഗം തന്നെ. ഫ്‌ളവറിംഗ്‌ ആഷ്‌ (F. ornus)എന്നറിയപ്പെടുന്ന ഇനം അലങ്കാരവൃക്ഷമാണ്‌. ചാരനിറത്തിലുള്ള ശിശിരമുകുളങ്ങളും വെളുത്തപൂക്കളും ഇതിനെ മനോഹരമാക്കിത്തീർക്കുന്നു. യൂറോപ്യന്‍ ആഷിന്‌ (F. excelsior) കറുത്ത മൊട്ടുകളും, ഞെട്ടില്ലാത്ത പത്രകങ്ങളുമാണ്‌ ഉള്ളത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B7%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍