This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഷസ്‌ടെസ്റ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഷസ്‌ടെസ്റ്റ്‌

Ashus Test

അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഏറ്റവും പഴക്കവും പ്രശസ്‌തിയുമുള്ള ക്രിക്കറ്റ്‌ മത്സരം. ഇംഗ്ലണ്ടും ആസ്റ്റ്രലിയയും തമ്മിൽ നടക്കാറുള്ള ഈ മത്സരപരമ്പരയുടെ പേരിന്റെ ഉദ്‌ഭവത്തിന്‌ ഒരു ചരിത്രമുണ്ട്‌. ഇംഗ്ലണ്ടും ആസ്റ്റ്രിയയും ഇരു രാജ്യങ്ങളിലും വച്ച്‌ അയ്യഞ്ചുമാച്ചുകള്‍ വീതമുള്ള മത്സര പരമ്പരയാണ്‌ നടത്തിവന്നിരുന്നത്‌. 1882-ൽ ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലിൽ നടന്ന മത്സരത്തിൽ ആസ്റ്റ്രലിയന്‍ ടീം ആതിഥേയ ടീമിനെ ഏഴു റണ്‍സിന്‌ തോല്‌പിച്ചു. ഇതിനെത്തുടർന്ന്‌ ഒരു സ്‌പോർട്‌സ്‌ പത്രം ഇംഗ്ലീഷ്‌ ക്രിക്കറ്റിന്റെ ജഡം സമുചിതമായി ദഹിപ്പിക്കുകയും ചിതാഭസ്‌മം ആസ്റ്റ്രലിയയിലേക്ക്‌ കൊണ്ടുപോവുകയും വേണമെന്ന്‌ പരിഹസിച്ചെഴുതുകയുണ്ടായി. തുടർന്ന്‌ ഇംഗ്ലണ്ട്‌ ടീം ആസ്റ്റ്രലിയന്‍ പര്യടനത്തിൽ മെൽബോണിൽവച്ച്‌ ആസ്റ്റ്രലിയന്‍ ടീമിനെ പരാജയപ്പെടുത്തി. ഇംഗ്ലണ്ടിന്റെ വിജയത്തെ തുടർന്ന്‌ മെൽബോണിലെ വനിതകളുടെ ഒരു സംഘം "ബെയിൽ' കത്തിച്ച്‌ അതിന്റെ ചാരം (Ashes) നിറച്ച്‌ ഇംഗ്ലണ്ട്‌ ടീം ക്യാപ്‌റ്റനായിരുന്ന ഇവോ ബ്ലിഗ്ഗിന്‌ സമ്മാനമായി നൽകി. ഇതെത്തുടർന്നാണ്‌ "ആഷസ്‌ ടെസ്റ്റ്‌' എന്ന പേരിന്‌ തുടക്കമായത്‌.

ഈ ക്രിക്കറ്റ്‌ മത്സരപരമ്പരയിൽ വിജയികള്‍ക്ക്‌ നൽകിവരുന്ന ട്രാഫിയുടെ പേരും "അഷസ്‌' എന്നാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍