This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവർധനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആവർധനം

Magnification

തന്നിട്ടുള്ള ബിംബങ്ങളുടെ (objects) പ്രതിബിംബങ്ങളെ (images) സൃഷ്‌ടിക്കുകയാണ്‌ ലെന്‍സുകളുടെയും ദർപ്പണങ്ങളുടെയും ധർമം. പ്രതിബിംബത്തിന്റെയും ബിംബത്തിന്റെയും വലുപ്പങ്ങള്‍ തമ്മിലുള്ള അനുപാതമാണ്‌ ആവർധനം. താരതമ്യപഠനത്തിന്‌ (Comparison) സ്വീകരിക്കപ്പെടുന്ന പരിമാണങ്ങളെ (dimensions) ആസ്‌പദമാക്കി അനുപ്രസ്ഥ(transverse)മെന്നും അനുദൈർഘ്യ(longitudinal)മെന്നും ആവർധനത്തെ വിഭജിക്കാം; ഉദാഹരണമായി ഉയരങ്ങളുടെ അനുപാതത്തെ അനുപ്രസ്ഥ ആവർധനമെന്നു പറയുന്നു.

ആവർധന ദർപ്പണത്തിലൂടെയുള്ള ദൃശ്യം

ഒരു പ്രാകാശികോപകരണത്തിൽകൂടി (optical instrument) ദൃശ്യമാകുന്ന ബിംബത്തിന്റെ പ്രത്യക്ഷ-വലുപ്പവും (apparent size) ഉപകരണമില്ലാതെ ലഭിക്കുന്ന പ്രത്യക്ഷ-വലുപ്പവും തമ്മിലുള്ള അനുപാതത്തിന്‌ ആവർധനക്ഷമത എന്നു പറയുന്നു. ദൂരദർശിനിയുടെയും സൂക്ഷ്‌മദർശിനിയുടെയും ആവർധനക്ഷമത ഭിന്നരീതിയിലാണ്‌ നിർവചിക്കപ്പെട്ടിരിക്കുന്നത്‌. ദൂരദർശിനിയിലൂടെ നയനപടലത്തിൽ (retina) പതിയുന്ന പ്രതിബിംബത്തിന്റെ വലുപ്പവും ദൂരദർശിനിയെ കൂടാതെ നേരിട്ടുണ്ടാകുന്ന പ്രതിബിംബത്തിന്റെ വലുപ്പവും തമ്മിലുള്ള അനുപാതമാണ്‌ ദൂരദർശിനിയുടെ ആവർധന ക്ഷമത. സൂക്ഷ്‌മദർശിനിയുടെ സഹായംകൊണ്ടുണ്ടാകുന്ന റെറ്റിനൽ-പ്രതിബിംബത്തിന്റെ വലിപ്പത്തെ, കച്ചിൽനിന്ന്‌ 25 സെ.മീ. അകലത്തിൽ ബിംബം വച്ചാൽ ലഭിക്കുന്ന റെറ്റിനൽ-പ്രതിബിംബത്തിന്റെ വലുപ്പം കൊണ്ട്‌ ഹരിച്ചാൽ സൂക്ഷ്‌മദർശിനിയുടെ ആവർധന ക്ഷമത ലഭിക്കുന്നു. (ഡോ. കെ. ബാബു ജോസഫ്‌)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B5%E0%B5%BC%E0%B4%A7%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍