This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവർത്തനപ്പനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആവർത്തനപ്പനി

Relapsing fever

ഉഷ്‌ണമേഖലയിൽ സാധാരണമായുള്ള ഒരു പകർച്ചവ്യാധി. വിട്ടുവിട്ടുണ്ടാകുന്ന കടുത്ത പനി ആണ്‌ ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. പനിയില്ലാത്ത സമയങ്ങളിൽ ശരീരത്തിന്റെ താപനില സാധാരണമായിരിക്കും. സ്‌പൈറോക്കീറ്റ്‌ (Spirochaete) വർഗത്തിൽപ്പെട്ട ബാക്‌റ്റീരിയകളാണ്‌ രോഗകാരണം. ഈ രോഗം പരത്തുന്നത്‌ പേന്‍, ചെള്ള്‌ മുതലായവയാണ്‌.

വളരെ പെട്ടെന്നാണ്‌ രോഗിക്കു പനിയുണ്ടാകുന്നത്‌. തലയിലും സന്ധികളിലും പേശികളിലും വേദനയും കുളിര്‌, മനംപുരട്ടൽ എന്നിവയും പനിയോടൊപ്പം കാണപ്പെടുന്ന രോഗലക്ഷണങ്ങളാണ്‌. നാലഞ്ചുദിവസങ്ങള്‍ക്കുള്ളിൽ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുന്നു. എന്നാൽ ആഴ്‌ചകള്‍ക്കുശേഷം അവ വീണ്ടും പ്രത്യക്ഷപ്പെടും. ക്രമേണ രോഗലക്ഷണങ്ങളുടെ ശക്തി കുറഞ്ഞ്‌, അവ നിശ്ശേഷം ഇല്ലാതാവുന്നു. ടെട്രാസൈക്ലിന്‍ പോലെയുള്ള ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ്‌ ഇതിനു ചികിത്സ നടത്തുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍