This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവർത്തകദശാംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

01:21, 5 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആവർത്തകദശാംശം

Recurring Decimal

ദശാംശബിന്ദുവിനുശേഷം അക്കങ്ങള്‍ ആവർത്തിച്ചുവരുന്ന സംഖ്യ. പത്ത്‌ ആധാരമാക്കി സംഖ്യകളെ രേഖപ്പെടുത്തുന്നതാണ്‌ ദശാംശസമ്പ്രദായം. പത്തിൽ ഒരംശം, രണ്ടംശം, മൂന്നംശം എന്നിങ്ങനെ ഒന്‍പതുവരെയും രേഖപ്പെടുത്തുന്നത്‌ .1, .2, .3, .4, .5, .6, .7, .8, .9 എന്നിങ്ങനെയാണ്‌; നൂറിൽ ഒരംശം, രണ്ടംശം... മുതലായവ .01, .02, ..., .99 എന്നിങ്ങനെയും; ആയിരത്തിൽ ഒരംശം, രണ്ടംശം, ... മുതലായവ .001, .002, ..., .999 എന്നിങ്ങനെയും. ഈ സമ്പ്രദായത്തിൽ അംശഭാഗം വേർതിരിക്കുന്ന ബിന്ദുവിനുശേഷം ഒരേ അക്കമോ അക്കങ്ങളുടെ സംയുക്തമോ ആവർത്തിച്ച്‌ എഴുതിപ്പോകേണ്ടിവരുന്ന ചില സന്ദർഭങ്ങളുണ്ട്‌. 2-നെ 3 കൊണ്ട്‌ ഹരിക്കുമ്പോള്‍ ദശാംശബിന്ദുവിനുശേഷം 6 എന്ന അക്കം ആവർത്തിച്ചുവരുന്നു (.666....). 1-നെ 7 കൊണ്ടുഹരിച്ചാൽ ദശാംശബിന്ദുവിനുശേഷം 142857 എന്നീ അക്കങ്ങളുടെ സംയുക്തം ആവർത്തിച്ചാവർത്തിച്ചു വരുന്നു. ഇമ്മാതിരിയുള്ള ഒരു ദശാംശഭിന്നത്തെയാണ്‌ ആവർത്തകദശാംശം എന്നു പറയുന്നത്‌. നോ: ഭിന്നസംഖ്യ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍