This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവിൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആവിൽ

ഒരു ചെറുവൃക്ഷം. നല്ലകാരം, വലിയകാര എന്നീ പേരുകളിലും ഇത്‌ അറിയപ്പെടുന്നു. ശാസ്‌ത്രനാമം. ഇലിയോകാർപസ്‌ സെറാറ്റസ്‌ (Elaeocarpus serratus. Lin.). ഈ വന്യവൃക്ഷം ഇലിയോകാർപ്പേസീ കുടുംബത്തിൽപ്പെടുന്നു. ആയുർവേദവിധിപ്രകാരം ഔഷധഗുണമുള്ളതാണ്‌ ഇതിന്റെ ഇലകളും കായ്‌കളും. വാതത്തിനും വിഷശമനത്തിനും ഇതിന്റെ ഇല ഉപയോഗിച്ചുണ്ടാക്കുന്ന കഷായം നല്ലതാണ്‌. ഇതിന്റെ ഫലത്തിന്റെ സത്തിൽ വയറിളക്കാനുള്ള ഒരു ഔഷധം ഉണ്ടെന്ന്‌ കരുതപ്പെടുന്നു. ഉയർന്നതോതിൽ സിട്രിക്‌ അമ്ലം അടങ്ങിയതാണ്‌ ഇതിന്റെ കായ്‌. ഇലയിൽ ധാരാളം ജീവകം സി. അടങ്ങിയിട്ടുണ്ട്‌. ഹിമാലയത്തിൽ 1,000 മീ. വരെ ഉയരമുള്ള സ്ഥലങ്ങളിൽ ഈ ചെറുവൃക്ഷം വളരുന്നുണ്ട്‌; കൂടാതെ, പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിൽ 1,700 മീ. വരെ ഉയരമുള്ള സ്ഥലങ്ങളിലും ഇത്‌ വളരുന്നു.

(ആർ. ഗോപിമണി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B5%E0%B4%BF%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍