This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവരണവിളകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആവരണവിളകള്‍

ആവരണവിളകള്‍

മച്ചൊലിപ്പ്‌ തടയാനും മച്ചിന്റെ ഫലപുഷ്‌ടി നിലനിർത്താനും വർധിപ്പിക്കാനും ഉതകുന്ന ഇടവിളകള്‍. കൃഷിക്കുവേണ്ടി പുതുതായി തെളിച്ചെടുക്കുന്ന കന്നിമച്ചിലെ ഫലപുഷ്‌ടി നിലനിർത്തുന്നതിൽ അനുഭവപ്പെടുന്ന ഒരു മുഖ്യപ്രശ്‌നം മച്ചൊലിപ്പാണ്‌. കനത്തമഴയിൽ മച്ച്‌ ഒലിച്ചുപോകാതെ തടഞ്ഞുനിർത്തുന്നത്‌ അതിൽ വളർന്നു പന്തലിക്കുന്ന സസ്യസമൂഹമാണ്‌. വന്‍വൃക്ഷങ്ങള്‍തൊട്ട്‌ പടർന്നുവളരുന്ന പുല്ലുകള്‍വരെയുള്ള ഒട്ടനേകം സസ്യങ്ങള്‍ മച്ചിന്‌ ആവരണമായി വർത്തിക്കുന്നു; ഇത്‌ വന്യാവസ്ഥയിലെ സ്ഥിതിയാണ്‌. എന്നാൽ കൃഷിയിറക്കാന്‍വേണ്ടി ഈ വന്യസസ്യസമൂഹത്തെ മുഴുവന്‍ വെട്ടിമാറ്റുമ്പോള്‍, പുതുതായി നട്ടുവളർത്തുന്ന കാർഷികവിളകള്‍ വളർന്നുവരുന്നതിനിടയിൽ കുറച്ചുനാളത്തേക്ക്‌ മച്ച്‌ ആവരണമില്ലാതെ നഗ്നമായി സ്ഥിതിചെയ്യേണ്ടിവരും. ഈ അന്തരാളഘട്ടം വളരെയധികം ദീർഘിക്കുകയാണെങ്കിൽ അത്‌ വലിയ തോതിൽ മച്ചൊലിപ്പിനിടയാകും. റബർ, തെങ്ങ്‌ തുടങ്ങിയ ദീർഘകാല വിളകളുടെ കാര്യത്തിൽ ഇത്‌ പ്രസക്തമാണ്‌; പ്രത്യേകിച്ചും റബർ കൃഷിയിൽ. കാരണം, വനം വെട്ടിത്തെളിച്ചാണ്‌ മിക്കപ്പോഴും റബർ നടുന്നത്‌. റബർമരം വളർന്നു പന്തലിച്ച്‌ മച്ചിന്നാവരണം നല്‌കാന്‍ കുറഞ്ഞത്‌ ഏഴെട്ടു വർഷമെങ്കിലും എടുക്കും. ഇതിനിടയിൽ മച്ചൊലിപ്പുണ്ടാകാതിരിക്കാന്‍ വേണ്ടി എളുപ്പത്തിൽ വളർന്നുപടരുന്ന ഏതെങ്കിലും പയറുവർഗച്ചെടി റബർചെടികള്‍ക്കിടയിൽ വളർത്തുന്നത്‌ പതിവാണ്‌. ഇങ്ങനെ മച്ചൊലിപ്പുതടയാനും മച്ചിന്റെ ഫലപുഷ്‌ടി നിലനിർത്താനും വർധിപ്പിക്കാനും ഉതകുന്നതരം ചെടികള്‍ ഇടവിളയായി വളർത്തുന്ന സമ്പ്രദായത്തിനാണ്‌ ആവരണവിളവളർത്തൽ എന്നു പറയുന്നത്‌. ഇടക്കൃഷികള്‍ ഇല്ലാത്ത തെങ്ങിന്‍തോപ്പുകളിലും മറ്റു ചിരസ്ഥായിവിളക്കൃഷിയുള്ളയിടങ്ങളിലും ഈ സമ്പ്രദായം അനുവർത്തിക്കാവുന്നതാണ്‌. ആവരണവിളയായി എല്ലായ്‌പ്പോഴും പയറുവർഗത്തിൽപ്പെടുന്ന ചെടികളാണ്‌ തിരഞ്ഞെടുക്കാറുള്ളത്‌. അവയ്‌ക്ക്‌ അന്തരീക്ഷത്തിൽ നിന്നും നൈട്രജന്‍ വലിച്ചെടുത്ത്‌ ലവണരൂപത്തിൽ വേരുകളിലെ മുഴകളിൽ സൂക്ഷിക്കാനുള്ള കഴിവുണ്ട്‌ എന്നതാണ്‌ ഇതിനു കാരണം. ഈ ചെടികള്‍ അഴുകുന്നതോടെ ഇപ്രകാരമുള്ള നൈട്രജന്‍ മച്ചിൽ ലയിച്ച്‌ ഫലപുഷ്‌ടി വർധിപ്പിക്കുന്നു.

റബർതോട്ടങ്ങളിൽസാധാരണ വളർത്താനുള്ള ആവരണവിളകളിൽ പ്രധാനമായവ താഴെപറയുന്നവയാണ്‌: പ്യൂറേറിയ (Pueraria phaseoloides), കൊലപ്പഗോണിയം (Calapogonium mucunoides), സെന്‍ട്രാസിമ (Centrosema pubescenes).

ഇതിൽ കലപ്പഗോണിയം പയറ്‌ തെങ്ങിന്‍തോട്ടങ്ങളിൽ വളർത്താന്‍ ഉത്തമമാണ്‌. ആണ്ടുതോറും പുഷ്‌പിച്ചു നശിക്കുന്ന ഒരു വാർഷിക സസ്യമായതിനാൽ ഇത്‌ ഒരിക്കൽ വിതച്ചാൽ അതിന്റെ വിത്തുവീണ്‌ കിളിർത്ത്‌ തോട്ടത്തിൽ സ്ഥിരമായ ആവരണം ഉണ്ടാകും. വേനല്‌ക്കാലത്ത്‌ ഇതിന്റെ വിത്തുകൊഴിഞ്ഞശേഷം തെങ്ങിന്‍തോപ്പ്‌ കിളയ്‌ക്കാന്‍ സാധിക്കും. അടുത്ത മഴയ്‌ക്ക്‌ ഇവ വീണ്ടും കിളുർത്തുപൊങ്ങുകയും ചെയ്യും. മറ്റു രണ്ടിനങ്ങള്‍ ചിരസ്ഥായികളാകയാൽ റബർ തോട്ടങ്ങളിലേക്കു മാത്രമേ ഉതകൂ. (ആർ. ഗോപിമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍