This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവണിഅവിട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആവണിഅവിട്ടം

ആവണി (ശ്രാവണം, ചിങ്ങം) മാസത്തിലെ അവിട്ടം നക്ഷത്രം. തമിഴ്‌ ബ്രാഹ്മണസമുദായത്തിൽപ്പെട്ടവർക്ക്‌ അനുഷ്‌ഠാനപരമായി വളരെ പ്രധാനപ്പെട്ട ഒരു ദിനമാണിത്‌. ഉപനീതരായ കുമാരന്മാർ അന്നാണ്‌ ആചാര്യന്മാരിൽനിന്നു വേദാധ്യയനം ആരംഭിക്കുന്നത്‌. തർപ്പണം, വേദോച്ചാരണം, ഹവനം, ആരതി (ദീപാരാധന), മധുരവിഭവസമൃദ്ധമായ സദ്യ തുടങ്ങിയവയാണ്‌ ആവണി അവിട്ടത്തിന്റെ പ്രധാന ചടങ്ങുകള്‍. അനേകമാളുകള്‍ കൂടിച്ചേർന്ന്‌ സമീപത്തുള്ള ജലാശയത്തിൽ സ്‌നാനതർപ്പണങ്ങള്‍ നടത്തുന്നു. വേദമന്ത്രാച്ചാരണത്തിനുശേഷം ആളുകള്‍ അവരവരുടെ ഗൃഹങ്ങളിലേക്ക്‌ മടങ്ങി ഹോമാദികർമങ്ങള്‍ അനുഷ്‌ഠിച്ചിട്ട്‌ ഭക്ഷണം കഴിക്കുന്നു. ഈ ദിവസം, സാമ്പത്തികനിലയനുസരിച്ച്‌ ഇതരസമുദായാംഗങ്ങള്‍ക്ക്‌ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്ന സമ്പ്രദായവും നിലവിലുണ്ട്‌. സവിസ്‌തരമായ മതാനുഷ്‌ഠാനങ്ങളെ ഒഴിവാക്കിയാൽ കേരളീയർക്കിടയിൽ ഓണാഘോഷങ്ങള്‍ക്കുള്ള പ്രാധാന്യം തമിഴരുടെ ഇടയിൽ ആവണിഅവിട്ടത്തിനുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍