This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവണക്ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആവണക്ക്‌

യൂഫോർബിയേസീ (Euphorbiaceae) സസ്യകുടുംബത്തിൽപ്പെട്ട ഒരു വാർഷികസസ്യം. വിത്തിൽനിന്നും കിട്ടുന്ന എച്ചയ്‌ക്കുവേണ്ടിയാണ്‌ പ്രധാനമായും ആവണക്ക്‌ വളർത്തപ്പെടുന്നത്‌. ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ ഒരു വന്യസസ്യമായി ഉദ്ദേശം 10-13 മീ. ഉയരത്തിൽവരെ ഇത്‌ വളരാറുണ്ടെങ്കിലും കൃഷിചെയ്യപ്പെടുമ്പോള്‍ 5 മീറ്ററിൽ ഏറെ ഉയരം വയ്‌ക്കാറില്ല. ശാസ്‌ത്രനാമം റിസിനസ്‌ കോമ്യുണിസ്‌ (Ricinus communis). ഇെതിന്റെ ജന്മദേശം ആഫ്രിക്കയാണെന്നാണ്‌ ഹൂക്കർ, ഡെക്കന്‍ഡോളെ എന്നീ ശാസ്‌ത്രകാരന്മാരുടെ അഭിപ്രായം. എന്നാൽ ഫ്‌ളൂക്കിജർ, ഹാന്‍ബറി എന്നിവരുടെ അഭിപ്രായത്തിൽ ആവണക്കിന്റെ ജന്മദേശം ഇന്ത്യയാണ്‌. ആവണക്കിനെപ്പറ്റി പുരാതന ആയുർവേദഗ്രന്ഥങ്ങളിലുള്ള പരാമർശങ്ങള്‍ ഈ വാദഗതിക്ക്‌ പിന്‍ബലം നല്‌കുന്നുമുണ്ട്‌.

ആവണക്ക്‌

ലോകത്തിന്റെ നാനാഭാഗങ്ങളിലും ആവണക്ക്‌ കൃഷി ചെയ്യപ്പെട്ടുവരുന്നു. ആവണക്കെച്ച ഉത്‌പാദിപ്പിക്കുന്ന രാജ്യങ്ങളിൽ പ്രഥമസ്ഥാനം ഇന്ത്യയ്‌ക്കാണ്‌. ഇന്ത്യയിൽ കേരളം, ജമ്മു-കാശ്‌മീർ, പഞ്ചാബ്‌, ബംഗാള്‍, ഹിമാചൽപ്രദേശ്‌ എന്നിവയൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ആവണക്ക്‌ കൃഷിചെയ്യപ്പെടുന്നുണ്ട്‌. ആവണക്കിന്റെ ഇലകളുടെ നിറം പച്ചയാണ്‌. ഇളം പ്രായത്തിൽ, തണ്ടിനു ചുവപ്പുനിറമായിരിക്കുമ്പോള്‍, തളിരിന്‌ ഇളം ചുവപ്പുനിറവും മൂത്തുകഴിഞ്ഞാൽ മധ്യനിരയ്‌ക്കു മാത്രം ചുവപ്പുനിറവും ഉണ്ടായിരിക്കും. ഇലയുടെ അരികുകള്‍ വാളുപോലെ കാണപ്പെടുന്നു. ഇലകള്‍ ഏതാണ്ട്‌ മധ്യഭാഗത്തുവച്ച്‌ കർണിത(lobed)മാണ്‌. അധികം ആഴത്തിലല്ലാതെ 7-11 പാളികളായി ഇല വിദീർണമാവുന്നു. ഇലകള്‍ ലോമരഹിതമായിരിക്കും. ചെടിയുടെ തണ്ടും ശാഖകളും പൂങ്കുലകളിൽ അവസാനിക്കുന്നു. ബഹുശാഖാപുഷ്‌പമഞ്‌ജരി(panicle)യാണ്‌ ഇവയ്‌ക്കുള്ളത്‌. ഇതിന്‌ 30-60 സെ.മീ. നീളം വരും. പുഷ്‌പമഞ്‌ജരിയുടെ താഴത്തെ അറ്റംമുതൽ പൂക്കള്‍ വിരിയുന്നു. പുഷ്‌പങ്ങള്‍ ഏകലിംഗികളാണ്‌. കീഴ്‌ഭാഗത്തായി ആണ്‍പൂക്കളും മേൽഭാഗത്തായി പെണ്‍പൂക്കളും കാണപ്പെടുന്നു. ഇരുണ്ട തവിട്ടുനിറമുള്ള മൃദുലങ്ങളായ മുള്ളുകളാൽ പൊതിയപ്പെട്ടിരിക്കുന്ന, സമ്പുടഫലങ്ങള്‍ക്ക്‌ (capsule) 12മ്മ സെ.മീ. നീളമുണ്ടാവും. ഒരു ഫലത്തിനുള്ളിൽ വ്യതിരിക്തമായ രീതിയിൽ വലിയ മൂന്നു വിത്തുകള്‍ കാണാം. ആവണക്കിന്‍കുരു എന്നു പേരുള്ള ഈ വിത്തുകളിൽ ആണ്‌ എച്ച അടങ്ങിയിട്ടുള്ളത്‌. വിത്തിന്റെ ഒരറ്റത്ത്‌ മാർദവമുള്ള "അതിമാംസം' കാണപ്പെടുന്നു. സൂക്ഷ്‌മരന്ധ്രത്തിന്റെ സ്ഥാനം ഇവിടെയാണ്‌. പൊട്ടി ഇളകുന്ന തരത്തിലുള്ള ബീജകവചം കടുപ്പമുള്ളതാണ്‌. രണ്ടായി പിളർക്കാവുന്ന, വെളുത്ത ബീജാന്നത്തിനുള്ളിലാണ്‌ എച്ച അടങ്ങിയിട്ടുള്ളത്‌. എച്ചയോടൊപ്പം മാരകവിഷമുള്ള റിസിന്‍ (ricin) എന്നറിയപ്പെടുന്ന ഒരു പ്രോട്ടീനും ഇതിൽ അടങ്ങിയിട്ടുണ്ട്‌. ഈർപ്പമുള്ള ഏതു മച്ചിലും സമൃദ്ധമായി വളരുന്ന ആവണക്ക്‌ കൃഷിചെയ്യാന്‍ വലിയ ബുദ്ധിമുട്ടില്ല; മറ്റു വിളകള്‍ക്കിടയിലും ഇതു കൃഷിചെയ്യാറുണ്ട്‌. മഴക്കാലത്ത്‌ ഉഴുതുമറിച്ച ഭൂമിയിൽ ഉഴവുചാലുകളിലായി വിത നടത്തുകയാണു പതിവ്‌. മൂന്നാഴ്‌ച കഴിയുമ്പോള്‍ ഒരിക്കൽ ഇടയിളക്കുന്നതൊഴിച്ചാൽ കാര്യമായ വളംചെയ്യലൊന്നും ആവണക്കിനാവശ്യമില്ല. നാലാം മാസം മുതൽ വിളവെടുത്തു തുടങ്ങുന്നു; ഒരാഴ്‌ച ഇടവിട്ട്‌ കായ്‌കള്‍ പറിക്കാം. മൂത്തുകഴിഞ്ഞാൽ കായ്‌ പൊട്ടി വിത്തു ചിതറിപ്പോകും. ഉണങ്ങിയ കായ്‌കളുടെ തോടു പിളർത്തിയെടുക്കുന്ന വിത്തുകള്‍ നല്ലപോലെ ഉണക്കി വളരെ നാളുകള്‍ സൂക്ഷിക്കാവുന്നതാണ്‌.

ചെടികളുടെ നിറം, ഇലകളുടെ ആകൃതി തുടങ്ങിയവ അനുസരിച്ച്‌ ഇവയെ പല ഇനങ്ങളായി തിരിച്ചിരിക്കുന്നു. ചിറ്റാവണക്ക്‌, പേരാവണക്ക്‌ എന്നിവയാണ്‌ കാർഷികയിനങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളവ. കലടലാവണക്ക്‌ നാട്ടിന്‍പുറങ്ങളിൽ സാധാരണ കാണപ്പെടുന്ന ഒരിനമാണ്‌. തമിഴ്‌നാട്ടിലെ തിണ്ടിവനം കാർഷികഗവേഷണകേന്ദ്രം മൂന്നു നല്ലയിനം ആവണക്ക്‌ ഉത്‌പാദിപ്പിച്ചിട്ടുണ്ട്‌; ഠങഢ1, ഠങഢ2, ഠങഢ3 ഇങ്ങനെ അവ അറിയപ്പെടുന്നു.

TMV-1 ആറരമാസം മൂപ്പുള്ള ഒരിനമാണ്‌; TMV-2 ആകട്ടെ, ഏഴുമാസം മൂപ്പുള്ള ഒരു സങ്കരവർഗവും. TMV-3 ആണ്ടുതോറും കൂടുതൽ വിള നല്‌കുന്ന ഒരിനമാകുന്നു. ആവണക്കെച്ച (Castor oil). ആവണക്കിന്‍കുരുവിൽനിന്നെടുക്കുന്ന ബാഷ്‌പശീലമില്ലാത്ത തൈലം (Fixed oil). മർദിച്ചോ ലായകനിഷ്‌കർഷണം ചെയ്‌തോ ഉത്‌പാദിപ്പിക്കപ്പെടുന്ന ഈ എച്ചയ്‌ക്ക്‌ സാധാരണയായി നിറമുണ്ടായിരിക്കുകയില്ല. എങ്കിലും ചിലപ്പോള്‍ അല്‌പം മഞ്ഞനിറം ഉണ്ടാകാറുണ്ട്‌. അഭിലക്ഷണികമായ (characteristic) നേരിയ ഗന്ധമുണ്ട്‌. മനംപുരട്ടുന്ന ഒരു ചവർപ്പുരുചിയും ഉണ്ടായിരിക്കും. ആൽക്കഹോള്‍, ഗ്ലേഷ്യൽ അസ്റ്റിക്‌ ആസിഡ്‌, ക്ലോറൊഫോം എന്നിവയിൽ അനായാസേന അലിയുന്ന ഇത്‌ പെട്രാളിയം ഈഥറിൽ ഭാഗികമായേ ലയിക്കുകയുള്ളൂ. ശുദ്ധമായ ആവണക്കെച്ചയുടെ അയഡിന്‍-മൂല്യം (lodine value) ചെടിയുടെ സ്രാതസ്സിനനുസരിച്ച്‌ 80-നും 90-നും ഇടയ്‌ക്കാണ്‌. ആവണക്കെച്ചയിലെ മുഖ്യമായ ഘടകം ട്രഗ്ലിസറൈഡുകളാണ്‌. ഇതിലെ പ്രധാനപ്പെട്ട ഫാറ്റിആസിഡുകള്‍ റിസിനൊലിയിക്‌ ആസിഡ്‌ (Ricinoleic acid, 91 95%), ലിനോലിയിക്‌ ആസിഡ്‌ (Linoleic acid, 4% - 5%) എന്നിവയാണ്‌. മറ്റു ഫാറ്റി ആസിഡുകളെല്ലാം ചേർന്ന്‌ 1 ശതമാനത്തോളം വരും. ഒരു വിരേചകമെന്ന നിലയിൽ ഈ എച്ച വളരെക്കാലം മുമ്പുമുതൽതന്നെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്‌. ആമാശയരസങ്ങള്‍ എച്ചയിൽ രാസപരമായി പ്രവർത്തിച്ച്‌ ഉന്മുക്തമാക്കുന്ന റിസിനൊലിയിക്‌ ആസിഡ്‌ ആഹാരനാളിയെ പ്രകോപിപ്പിക്കുന്നതുമൂലം ചെറുകുടലിന്റെ അനുതരംഗചലനത്തെ (Peristalsis) ത്വെരിപ്പിക്കുന്നു. എച്ച സേവിച്ച്‌ നാലഞ്ചു മണിക്കൂറുകള്‍ക്കുള്ളിലാണ്‌ ഈ ആസിഡിന്റെ ഉന്മോചനം. ആകയാൽ വിരേചനവും അത്രയും താമസിച്ചേ നടക്കുകയുള്ളൂ. ദീർഘകാലമായി മലബന്ധമുള്ളവർ ആവണക്കെച്ച കഴിക്കുന്നത്‌ ആശാസ്യമല്ല.

ഇന്ന്‌ ആവണക്കെച്ചയുടെ മുഖ്യമായ ഉപയോഗം പെയിന്റ്‌, വാർണിഷ്‌, പ്ലാസ്റ്റിസൈസറുകള്‍, ഡൈബേസിക്‌ ആസിഡുകള്‍ മുതലായവയുടെ നിർമാണത്തിലാണ്‌. സൗന്ദര്യവർധകങ്ങള്‍, ഹെയർ ഓയിൽ, അച്ചടിമഷി, നൈലോണ്‍ പ്ലാസ്റ്റിക്കുകള്‍, ഗ്രീസുകള്‍ മുതലായവയുടെ നിർമാണത്തിൽ ആവണക്കെച്ചയോ അതിന്റെ വ്യുത്‌പന്നങ്ങളോ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്‌. വ്യവസായാവശ്യങ്ങള്‍ക്ക്‌ ഈ എച്ച ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നത്‌ അമേരിക്കയാണ്‌.

ആവണക്കെച്ച ഏറ്റവുമധികം ഉത്‌പാദിപ്പിക്കുന്നത്‌ ഇന്ത്യയും ബ്രസീലും ആണ്‌. ഇതിന്റെ പ്രധാനപ്പെട്ട ചില വ്യുത്‌പന്നങ്ങള്‍ (derivatives) ആെണ്‌ ടർക്കി റെഡ്‌ ഓയിൽ (Turkey red oil), ബ്ലോണ്‍ ഓയിൽ (Blown oil) മുതലായവ. ഇത്തരം വ്യുത്‌പന്നങ്ങളെയാണ്‌ വ്യവസായങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നത്‌. നോ: എച്ചകള്‍, കൊഴുപ്പുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍