This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആള്‍ട്ടിമീറ്റർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആള്‍ട്ടിമീറ്റര്‍

Altimeter

ആള്‍ട്ടിമീറ്റര്‍

ഉയരം നിര്‍ണയിക്കുന്നതിനുള്ള ഉപകരണം; വ്യോമയാന പഥത്തിന്റെ ഉയരംകാണാനാണ്‌ സാധാരണ ഉപയോഗിച്ചുവരുന്നത്‌. അനിറോയ്‌ഡ്‌ മര്‍ദമാപിനി പ്രത്യേക സംവിധാനങ്ങളോടെ ആല്‍ട്ടിമീറ്ററായി ഉപയോഗിക്കാറുണ്ട്‌. സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം കൂടുന്തോറും അന്തരീക്ഷമര്‍ദം കുറഞ്ഞുവരുന്നു. ഈ തത്ത്വം ഉപയോഗപ്പെടുത്തി അന്തരീക്ഷമര്‍ദത്തിനുപകരം ഉയരം നേരിട്ടു കാണിക്കുന്ന വിധത്തില്‍ ആള്‍ട്ടിമീറ്റര്‍ സ്‌കെയില്‍ അംശാങ്കനം ചെയ്‌തിരിക്കും. ഭൂമിയുടെ അന്തരീക്ഷം "പ്രാമാണിക മര്‍ദാവസ്ഥ'(Normal Pressure Condition)യിലായിരിക്കുമ്പോള്‍ മാത്രമേ ഈ ഉപകരണം യഥാര്‍ഥ ഉയരം കാണിക്കുകയുള്ളൂ. മറ്റേതെങ്കിലും കാരണംകൊണ്ട്‌ അന്തരീക്ഷമര്‍ദം താഴാനിടയാകുകയാണെങ്കില്‍ വിമാനപഥത്തിന്റെ ഉയരം കൂടിയതായി രേഖപ്പെടുത്തപ്പെടും. അന്തരീക്ഷത്തിന്റെ താപനില കൂടാനിടയായാലും ഇപ്രകാരം സംഭവിക്കും. കൃത്യമായി ഉയരം നിര്‍ണയിക്കുന്നതിന്‌ റേഡിയോ ആള്‍ട്ടിമീറ്ററുകളാണ്‌ ഉപയോഗിക്കുന്നത്‌. (ഡോ. സി.പി. ഗിരിജാവല്ലഭന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍