This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലത്തൂർ സഹോദരന്‍മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആലത്തൂര്‍ സഹോദരന്‍മാര്‍

ആലത്തൂര്‍ സഹോദരന്മാര്‍

കര്‍ണാടക സംഗീതസദസ്സുകളില്‍ ജോഡിചേര്‍ന്ന്‌ പാടി പ്രശസ്‌തിസമ്പാദിച്ച എസ്‌. ശ്രീനിവാസയ്യര്‍, വി.ശിവസുബ്രഹ്മണ്യയ്യര്‍ എന്നീ ഗായകന്മാര്‍. ഇവര്‍ യഥാര്‍ഥത്തില്‍ സഹോദരന്മാരായിരുന്നില്ല, സതീര്‍ഥ്യര്‍ മാത്രമായിരുന്നു; എങ്കിലും ആലത്തൂര്‍ സഹോദരന്മാര്‍ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ശ്രീനിവാസയ്യര്‍ ആലത്തൂരില്‍ (തമിഴ്‌നാട്‌) ശങ്കരശ്രൗതികളുടെ പുത്രനായി 1912-ലും ശിവസുബ്രഹ്മണ്യയ്യര്‍ പ്രസിദ്ധ സംഗീതവിദ്വാനായിരുന്ന ആലത്തൂര്‍ വെങ്കേടശയ്യരുടെ പുത്രനായി 1916-ലും ജനിച്ചു. ശ്രീനിവാസയ്യര്‍ സംഗീതാഭ്യസനത്തിനായി വെങ്കിടേശയ്യരെ സമീപിച്ചപ്പോഴാണ്‌ തന്റെ പുത്രനെയും സംഗീതം അഭ്യസിപ്പിക്കണമെന്ന്‌ അദ്ദേഹത്തിന്‌ തോന്നിയത്‌. രണ്ടു പേരും ഒന്നിച്ച്‌ സംഗീതം അഭ്യസിക്കുകയും പിന്നീട്‌ ഒന്നിച്ചുതന്നെ കച്ചേരികള്‍ നടത്തുകയും ചെയ്‌തു. രണ്ടുപേര്‍ തുല്യപ്രാധാന്യത്തോടുകൂടി പങ്കെടുക്കുന്ന കച്ചേരികള്‍ അപൂര്‍വമാണ്‌. ഇവരുടെ നിരവല്‍, സ്വരം എന്നീ പ്രയോഗങ്ങളിലെ താളശുദ്ധിയും രാഗശുദ്ധിയും സംഗീതജ്ഞന്മാരുടെ പ്രശംസയ്‌ക്കു പാത്രമായിട്ടുണ്ട്‌. ശ്രീനിവാസയ്യര്‍ പിന്നീട്‌ തനിച്ച്‌ കച്ചേരികള്‍ നടത്തിയിരുന്നു. തിരുവിതാംകൂര്‍ അസ്ഥാനവിദ്വാന്‍ പദവിയും മദ്രാസ്‌ മ്യൂസിക്‌ അക്കാദമിയുടെ സംഗീതകലാനിധി പദവിയും ലഭിച്ചിട്ടുണ്ട്‌. ശിവസുബ്രഹ്മണ്യയ്യര്‍ 1965-ല്‍ മരിച്ചു. (വി.എസ്‌. നമ്പുതിരിപ്പാട്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍