This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറ്റ്‌കിന്‍സണ്‍, ഹാരി ആൽബർട്ട്‌ (1831 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറ്റ്‌കിന്‍സണ്‍, ഹാരി ആൽബർട്ട്‌ (1831 - 92)

Atkinson, Harry Albert

ഹാരി ആൽബർട്ട്‌ ആറ്റ്‌കിന്‍സണ്‍

ന്യൂസിലന്‍ഡിലെ രാജ്യതന്ത്രജ്ഞന്‍. വ.പ. ഇംഗ്ലണ്ടിൽ ചെഷയറിലെ ബ്രാക്‌സ്‌ടണിൽ 1831 ന. 1-ന്‌ ജനിച്ചു. 1853-ൽ ഇദ്ദേഹത്തിന്റെ കുടുംബം ന്യൂസിലന്‍ഡിൽ കുടിയേറിപ്പാർത്തു. ടാരനാകി വളണ്ടിയർ റൈഫിള്‍സിൽ (Taranaki Volunteer Rifles)ഒരു ക്യാപ്‌റ്റനായി 1860-ൽ ഇദ്ദേഹം നിയമിതനായി; 1861-ൽ പാർലമെന്റ്‌ അംഗമാകുകയും സർ.എഫ്‌.എ. വെൽഡി(186465)ന്റെ കീഴിൽ പ്രതിരോധവകുപ്പു മന്ത്രിയായി നിയമിതനാകുകയും ചെയ്‌തു. 1874-ൽ സർ ജൂലിയസ്‌ വോഗലിന്റെ മന്ത്രിസഭയിൽ ചേർന്നു. 1876-77 കാലത്ത്‌ ഇദ്ദേഹം ന്യൂസിലന്‍ഡിലെ പ്രധാനമന്ത്രിയായി പ്രവർത്തിച്ചു. ഒന്‍പത്‌ പ്രാദേശിക ഭരണകൂടങ്ങള്‍ നിർത്തലാക്കിയിട്ട്‌ പുതിയൊരു ഭരണസംവിധാനം ഇദ്ദേഹം ന്യൂസിലന്‍ഡിന്‌ നല്‌കി. 1877-ൽ ലിബറൽ കക്ഷിക്കാർ ഇദ്ദേഹത്തിന്റെ കണ്‍സർവേറ്റിവ്‌ കക്ഷിയെ തോല്‌പിച്ചു; എങ്കിലും രാഷ്‌ട്രം വമ്പിച്ച സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതുമൂലം 1879-ൽ കോളോണിയൽ ട്രഷറർ ആയി ഇദ്ദേഹം തന്നെ നിയമിതനായി. സർക്കാരുദ്യോഗസ്ഥന്മാരുടെ ശമ്പളത്തിൽ 10 ശ.മാ. വെട്ടിക്കുറച്ചതും ഭൂനികുതി വർധിപ്പിച്ചതും ഇദ്ദേഹത്തിന്റെ പ്രശസ്‌തിയെ ബാധിച്ചുവെങ്കിലും 1883 സെപ്‌. മുതൽ 1884 ആഗ. വരെയും 1184-87 കാലത്തും പ്രധാനമന്ത്രിയായി ഭരിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. ഗവർണർമാർ, മന്ത്രിമാർ, പാർലമെന്റ്‌ അംഗങ്ങള്‍ എന്നിവരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കുകയും നിരവധി ഉദ്യോഗസ്ഥന്മാരെ പിരിച്ചുവിടുകയും ചെയ്‌ത്‌ രാജ്യത്തിന്റെ സാമ്പത്തികനിലവാരത്തിന്‌ സന്തുലിതാവസ്ഥ കൈവരുത്തിയ ആറ്റ്‌കിന്‍സണിന്‌ 1888-ൽ പ്രഭുസ്ഥാനം കിട്ടി. 1892 ജൂണ്‍ 28-ന്‌ വെല്ലിങ്‌ടണിൽവച്ച്‌ അദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍