This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറ്റുവായ്‌പ്പാമ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറ്റുവായ്‌പ്പാമ്പ്‌

ആറ്റുവായ്‌പ്പാമ്പ്‌

വിഷശക്തി കുറഞ്ഞ ഒരിനം പാമ്പ്‌. ശാസ്‌ത്രനാമം: സെർബീറസ്‌ റിങ്കോപ്‌സ്‌ (Cerberus rhynchops). കേരളത്തിൽ കച്ചൂരിലും പഴയ തിരുവിതാംകൂറിന്റെ തീരപ്രദേശങ്ങളിലും കേരളത്തിനു വെളിയിൽ ആന്‍ഡമാന്‍-നിക്കോബാർ ദ്വീപുകളിലും, സിലോണ്‍, ബർമ, മലയ, സയാം, ഇന്തോ-ചൈനീസ്‌ ഭൂപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും കാണാം. ഇതിന്റെ വിഷപ്പല്ലുകളിൽ വളരെ ആഴം കുറഞ്ഞ പുറം-ചാലുകളുണ്ട്‌. ഈ പല്ലുകള്‍ മേലണയിൽ വളരെ പിന്നിലേക്കുമാറി സ്ഥിതിചെയ്യുന്നതിനാൽ കടിച്ചു വിഷമേല്‌പിക്കുക അത്ര എളുപ്പമല്ല. കടിച്ചാൽ തന്നെയും അല്‌പം വേദനയും തരിപ്പും ഉണ്ടാവുന്നതല്ലാതെ കടിയേറ്റ ആളിന്‌ ജീവാപായം സംഭവിക്കാറില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍