This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറ്റുവഞ്ചി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറ്റുവഞ്ചി

റൂബിയേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു വൃക്ഷം. ശാസ്‌ത്രനാമം: സാർക്കോകെഫാലസ്‌ നിസ്സിയോണിസ്‌ (Sarcocephalus nissiones). നീർവഞ്ചി, ആറ്റുവഞ്ചി എന്നീ പേരുകളുമുണ്ട്‌. സാധാരണയായി ആറ്റുതീരങ്ങളിലാണ്‌ സമൃദ്ധമായി കാണപ്പെടുന്നത്‌. വളരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണിത്‌. തടിക്ക്‌ ഇളംമഞ്ഞ നിറമാണുള്ളത്‌. ഒരു ഘനമീറ്റർ തടിക്ക്‌ 644 കി. ഗ്രാം വരെ ഭാരമുണ്ടാകും. പാക്കിംഗ്‌കേസ്‌, പ്ലൈവുഡ്‌, തീപ്പെട്ടി തുടങ്ങിയവയുടെ നിർമാണത്തിന്‌ ഇതിന്റെ തടി ഉപയോഗിച്ചുവരുന്നു. പലയിനത്തിലുമുള്ള കടച്ചിൽപ്പണികള്‍ക്കും ഇത്‌ ഉപയോഗിക്കാവുന്നതാണ്‌.

ആറ്റുവഞ്ചിയുടെ പൂവിനും കായ്‌ക്കും നല്ല സുഗന്ധമുണ്ട്‌. ഇതിന്റെ പൂവ്‌, കായ്‌ എന്നിവയ്‌ക്ക്‌ ഭൂതപ്രതബാധകള്‍ അകറ്റാനുള്ള കഴിവുണ്ടെന്ന്‌ പഴമക്കാർ വിശ്വസിച്ചുപോരുന്നു. പൂവിനും, കായ്‌ക്കും ചില ഔഷധഗുണങ്ങളുണ്ട്‌. മൂത്രരോഗങ്ങള്‍ക്കും ദഹനക്കുറവിനും ഇതൊരു ഔഷധമായി ഉപയോഗിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍