This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറ്റുദർഭ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറ്റുദർഭ

ആറ്റുദർഭ

ഗ്രാമിനേ സസ്യകുടുംബത്തിൽപ്പെട്ട ഒരിനം പുല്ല്‌. ശാസ്‌ത്രനാമം: ഡെസ്‌മോസ്റ്റാക്കിയ ബൈപിന്നേറ്റ (Desmostachya bipinnata). ആറ്റുതീരങ്ങളിൽ ധാരാളമായി കാണപ്പെടുന്നതിനാലും ദർഭപ്പുല്ലിനോട്‌ സാദൃശ്യമുള്ള ഇലകളുള്ളതിനാലുമാണ്‌ ഇതിന്‌ ആറ്റുദർഭ എന്ന പേരുണ്ടായിട്ടുള്ളത്‌. 11മ്മ മീ. ഉയരത്തിൽ വളരുന്ന ഇവ ഏകവർഷികളാണ്‌. പൂങ്കുലകള്‍ വെളുത്തതും കുതിരവാലിന്റെ ആകൃതിയുള്ളവയുമാണ്‌ പൂന്തണ്ടുകള്‍ ദീർഘങ്ങളാണ്‌. അരികള്‍ ചെറുതും ചുവന്ന നിറമുള്ളതുമായിരിക്കും. ആറ്റുദർഭ പുരമേയാനും പായുണ്ടാക്കാനും കന്നുകാലികളെ തീറ്റുന്നതിനും ഉപയോഗിക്കപ്പെടുന്നു. ഇതൊരു ഔഷധച്ചെടികൂടിയാണ്‌. ശ്രമം, ശോഷം, അരോചകം, ആമദോഷം, രക്തപിത്തം തുടങ്ങിയ രോഗങ്ങള്‍ക്ക്‌ ഔഷധമായും ഉപയോഗിക്കാറുണ്ട്‌. ശുക്ലവൃദ്ധിക്കും നന്നെന്ന്‌ ആയുർവേദ വിധിയുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍