This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആറ്റുതേക്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആറ്റുതേക്ക്
റൂബിയേസീ (Rubiaceae) സസ്യകുടുംബത്തിൽപ്പെട്ട ഒരുവൃക്ഷം. ശാസ്ത്രനാമം: ആന്തോകെഫാലസ് ഇന്‍ഡിക്കസ് (Anthocephalus indicus). ഈ മരം സിങ്കൊണോയ്ഡേ (Cinchonoidae) വിഭാഗത്തിൽപ്പെടുന്നു. ഇതിന് കദംബ (കടമ്പ്) വൃക്ഷമെന്നും പേരുണ്ട്. ആറ്റിന് കരയിൽ സമൃദ്ധമായി വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന് ഇതിനു പേരുണ്ടായത്. മറ്റു ജലാശയങ്ങളുടെ തീരത്തും ഇത് തിങ്ങി വളരുന്നുണ്ട്. തേക്ക് എന്നു വിളിക്കപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ തടിക്ക് ഒട്ടുംതന്നെ കട്ടിയില്ല. പൊങ്ങുപോലെയിരിക്കുന്ന ഈ തടി തീപ്പെട്ടി നിർമാണത്തിന് ഉപയോഗപ്പെടുത്തുന്നു.
ആറ്റുതേക്കിന്റെ പൂക്കള്‍ക്ക് വളരെ ഭംഗിയുണ്ട്. വർഷകാലത്താണിവ അധികമായി പൂക്കാറുള്ളത്. മരത്തിൽ അടിമുടി പൂക്കള്‍ ഒന്നിച്ചുവിടരുന്നു എന്ന ഒരു സവിശേഷതയുമുണ്ട്; ശരീരത്തിലാകമാനമുണ്ടാകുന്ന രോമാഞ്ചം. "കദംബഗോളകന്യായേന'യെന്ന് വർണിക്കാറുണ്ട്. ആറ്റുതേക്കിന്റെ പുഷ്പങ്ങള്‍ ദ്വിലിംഗികളാണ്. പുഷ്പങ്ങളെ ഒന്നിലധികം തുല്യഭാഗങ്ങളായി വിഭജിക്കാം.