This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറ്റിങ്ങൽ ദേശവഴി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറ്റിങ്ങൽ ദേശവഴി

തിരുവനന്തപുരം ജില്ലയിൽ ചിറയിന്‍കീഴ്‌ താലൂക്കിൽപ്പെട്ട ആറ്റിങ്ങൽ, ഇടക്കോട്‌ എന്നീ പകുതികള്‍ ചേർന്ന പ്രദേശം. വേണാട്ടു രാജവംശത്തിലെ തമ്പുരാട്ടിമാരുടെ ചെലവിന്‌ ഒഴിഞ്ഞുകൊടുത്തിരുന്ന ദേശമായിരുന്നു അത്‌ ആറ്റിങ്ങൽ ശ്രീപാദം കൊട്ടാരത്തിലായിരുന്നു തമ്പുരാട്ടിമാരുടെ സ്ഥിരതാമസം. ഇക്കാരണത്താൽ ആറ്റിങ്ങൽ ഇടവകയെ ശ്രീപാദം ഇടവകയെന്നും പറയാറുണ്ട്‌. ശ്രീപാദം കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാർ ഇടവകയിലെ കരം പിരിച്ച്‌ കൊട്ടാരത്തിലെ നിത്യച്ചെലവും ദേവസ്വം ചെലവും, ആട്ടവിശേഷം, മാസവിശേഷം മുതലായ അടിയന്തിരങ്ങളും നടത്തിപ്പോന്നു. നോ: ആറ്റിങ്ങൽ (കെ. മഹേശ്വരന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍