This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറ്റിങ്ങൽകലാപം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറ്റിങ്ങൽകലാപം

1721-ൽ ആറ്റിങ്ങലിനടുത്ത്‌ അഞ്ചുതെങ്ങിലുണ്ടായിരുന്ന ബ്രിട്ടിഷ്‌ കച്ചവടക്കാരും പരിസരപ്രദേശങ്ങളിലുള്ള നാട്ടുകാരും തമ്മിൽ നടന്ന ഏറ്റുമുട്ടൽ. അഞ്ചുതെങ്ങിലെ ബ്രിട്ടിഷ്‌ കച്ചവടക്കാരും മുസ്‌ലിം വ്യാപാരികളും തമ്മിൽ കുരുമുളക്‌ കച്ചവടത്തിന്റെപേരിൽ വലിയ മത്സരം നടന്നുവരികയായിരുന്നു. കൂടാതെ, ബ്രിട്ടിഷുകാരിൽത്തന്നെ കുറേപ്പേർ സ്വാർഥതാത്‌പര്യങ്ങള്‍ക്കുവേണ്ടി പല കുഴപ്പങ്ങളും ചെയ്‌തുവന്നു. അഞ്ചുതെങ്ങിലെ ഉദ്യോഗസ്ഥനായ ഗൈഫോർഡ്‌ വലിയ അഴിമതിക്കാരനായിരുന്നുവെന്ന്‌ പറയപ്പെടുന്നു. കൂടാതെ ഫാക്‌ടറിയിലെ ദ്വിഭാഷിയുടെ സ്വേഛാപ്രമത്തതയിലും നാട്ടുകാർക്ക്‌ കടുത്ത അമർഷമുണ്ടായിരുന്നു. ഇങ്ങനെ ഒരു പൊട്ടിത്തെറി അനിവാര്യമായിത്തീർന്നിരുന്ന കാലത്താണ്‌, 1721 ഏ-ൽ ഗൈഫോർഡ്‌ ആറ്റിങ്ങൽ റാണിക്കുള്ള വാർഷിക കാഴ്‌ചദ്രവ്യം നേരിട്ട്‌ കൊട്ടാരത്തിൽ കൊണ്ടുപോയി കൊടുക്കാമെന്നു തീരുമാനിച്ചത്‌. കാഴ്‌ചദ്രവ്യവുമായി പോയ ബ്രിട്ടിഷ്‌ സംഘത്തെ വഴിമധ്യേ പിള്ളമാരുടെ നേതൃത്വത്തിൽ നാട്ടുകാർ ആക്രമിച്ചു വകവരുത്തി. അതിനുപുറമേ നാട്ടുകാർ അഞ്ചുതെങ്ങ്‌ കോട്ട ആറുമാസക്കാലം ഉപരോധിച്ച്‌ അതിൽ നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കിയെന്നു പറയപ്പെടുന്നു. ആറ്റിങ്ങലിൽവച്ച്‌ ബ്രിട്ടിഷുകാർ വധിക്കപ്പെട്ടത്‌ രാത്രിയിൽ ഉറങ്ങുമ്പോഴായിരുന്നു എന്നൊരു വാദവും നിലവിലുണ്ട്‌. 1722-ൽ ആറ്റിങ്ങൽ റാണി അഞ്ചുതെങ്ങിലെ ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ ഉടമ്പടിയിൽ ആറ്റിങ്ങൽ കലാപത്തിലെ നേതാക്കന്മാരെ ശിക്ഷിക്കാമെന്നും കമ്പനിക്കുണ്ടായ നഷ്‌ടത്തിന്‌ പരിഹാരം നല്‌കാമെന്നും വ്യവസ്ഥ ചെയ്‌തിരുന്നു. ആറ്റിങ്ങൽ റാണിയും തിരുവിതാംകൂർ രാജാവും കൂടി 1731 ജനു.-ൽ കമ്പനിയുമായി ചെയ്‌ത ഒരു കരാറനുസരിച്ച്‌ കലാപത്തിൽ കമ്പനിക്കുണ്ടായ നഷ്‌ടത്തിനു പരിഹാരമെന്നനിലയിൽ ചിറയിന്‍കീഴ്‌ ദേശത്ത്‌ അവർക്കുണ്ടായിരുന്ന രണ്ടു തെങ്ങിന്‍തോപ്പുകളുടെ കരം ഒഴിവാക്കിക്കൊടുത്തതായി പ്രസ്‌താവിച്ചിരിക്കുന്നു. (കെ. മഹേശ്വരന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍